പൊങ്കൽ കോലം
Appearance
![](http://upload.wikimedia.org/wikipedia/commons/thumb/8/8a/Pongal2031.jpg/220px-Pongal2031.jpg)
ദ്രാവിഡരുടെ വിളവെടുപ്പുത്സവമായ പൊങ്കലിന് വിവധതരം കോലപ്പൊടി ഉപയോഗിച്ച് വരയ്ക്കുന്ന മനോഹരമായ കോലങ്ങളാണ് പൊങ്കൽ കോലം. പൊങ്കലിന്റെ രണ്ടാം ദിനമായ തൈപ്പൊങ്കലിനാണ് വീട്ടുമുറ്റത്ത് വർണാഭമായ കോലം വരച്ച് തൈപ്പൊങ്കലിനെ വരവേൽക്കുന്നത്. വീടിനുമുന്നിൽ അടുപ്പുകൂട്ടി പൊങ്കൽ പായസമുണ്ടാക്കുന്നത് ഈ ദിനമാണ്. അരി, കരിമ്പ്, പഴം, നാളികേരം എന്നിവ സൂര്യന് സമർപ്പിക്കുന്ന ചടങ്ങും ഈ ദിവസം നടക്കും.[1]
അവലംബം[തിരുത്തുക]
- ↑ "പൊങ്കൽ വരവായി, ആവേശത്തിൽ തമിഴ് മക്കൾ". Retrieved 2021-12-31.