Jump to content

പൊതുതാൽപര്യ ഹർജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സാമ്പത്തികമായോ മറ്റു വിധത്തിലോ വ്യക്തി പരമായ നേട്ടം എന്ന താൽപര്യമില്ലാതെ സമൂഹത്തിലെ പൊതുവായ ഒരു നന്മ ഉദ്ദേശിച്ചോ നീതി നിഷേധിക്കപ്പെട്ട ഒരു കാര്യത്തിനോ വിഭാഗത്തിന് വേണ്ടിയോ ഒരു വ്യക്തി കോടതിയിൽ നൽകുന്ന വ്യവഹാരങ്ങളെയാണ് പൊതുവേ പൊതുതാൽപര്യ ഹർജി എന്ന വാക്ക് കൊണ്ട് അർത്ഥമാക്കുന്നത്. സഹജീവികളോടുള്ള സ്നേഹവും സാമൂഹ്യമായ കർത്തവ്യ ബോധവുമാണ് ഇത്തരം വ്യക്തികളെ ഇതിനു പ്രേരിപ്പിക്കുന്നത്. ഇന്ത്യൻ നീതി ഭരണ വ്യവസ്ഥ ഇത്തരം വ്യവഹാരങ്ങളെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. പോസ്റ്റുകാർഡിൽ അയച്ച ഒരു പരാതിയിന്മേൽ വരെ അന്വേഷിച്ചു നടപടിയെടുത്ത ചരിത്രവും പൊതുതാൽപര്യ ഹർജികളുടെ ചരിത്രത്തിലുണ്ടായിട്ടുണ്ട്. പല സാമൂഹ്യ പ്രവർത്തകരും പൊതുതാൽപര്യ ഹർജികളിലൂടെ പ്രശസ്തരായവരാണ്. നവാബ്‌ രാജേന്ദ്രൻ അത്തരത്തിലൊരാളാണ്. കെ. കരുണാകരൻ മുഖ്യമന്ത്രിയായ സമയത്ത് നിരന്തര ഹർജികളിലൂടെ അദ്ദേഹം പോരാടുകയുണ്ടായി.

"https://ml.wikipedia.org/w/index.php?title=പൊതുതാൽപര്യ_ഹർജി&oldid=2190634" എന്ന താളിൽനിന്ന് ശേഖരിച്ചത്