പൊൻകുരണ്ടി
പൊൻകുരണ്ടി | |
---|---|
കായയുടെ ചിത്രം | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | S. fruticosa
|
Binomial name | |
Salacia fruticosa |
പശ്ചിമഘട്ടത്തിലെ നിത്യഹരിത അർദ്ധനിത്യഹരിത വനങ്ങളിലും കാവുകളിലും, കേരളത്തിൽ അങ്ങോളമിങ്ങോളവും കണ്ടുവരുന്ന ആരോഹിയായ ഒരു സസ്യമാണ് പൊൻകുരണ്ടി. (ശാസ്ത്രീയനാമം: Salacia fruticosa). പശ്ചിമഘട്ടതദ്ദേശവാസിയാണ് ഈ വള്ളിച്ചെടി. കത്തിവാലൻ ചിത്രശലഭത്തിൻ്റെ ലാർവാ ഭക്ഷണ സസ്യമാണിത്.
വിവരണം
[തിരുത്തുക]ഏകദേശം 3 മീറ്റർ ഉയരത്തിൽ വളരുന്ന ഒരു ചെറിയ വൃക്ഷം .ഇതിന്റെ ഇലകൾക്ക് ഞാവലിന്റെ ഇലയോട് സാമ്യമുണ്ട് . ഇതിന്റെ കായകൾ ആദ്യം പച്ചനിറത്തിലും പഴുത്തു കഴിയുമ്പോൾ ചുവപ്പ് നിറത്തിലും കാണപ്പെടുന്നു . ഇതിന്റെ ഉള്ളിൽ സ്വർണ്ണ നിറത്തിലുള്ള മധുരമുള്ള മാതളമുണ്ട് . ഈ പഴം ഭക്ഷ്യയോഗ്യമാണ് .പൊൻകുരണ്ടി ഔഷധഗുണമുള്ളൊരു സസ്യമാണ് . വേരും തൊലിയുമാണ് ഔഷധത്തിനായി ഉപയോഗിക്കുന്നത്.ഇന്ത്യയിലും ശ്രീലങ്കയിലും പരമ്പരാഗതമായി പ്രമേഹരോഗത്തിന് പൊൻകൊരണ്ടി ഔഷധമായി ഉപയോഗിക്കുന്നു .
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]പൊൻകരണ്ടിയെ കുറിച്ച് കൂടുതലറിയാം