പോളി എഥിലീൻ
Names | |
---|---|
IUPAC name
Polyethene or poly(methylene)[1]
| |
Other names
Polyethene
| |
Identifiers | |
Abbreviations | PE |
ChemSpider |
|
ECHA InfoCard | 100.121.698 |
KEGG | |
MeSH | {{{value}}} |
PubChem CID
|
|
CompTox Dashboard (EPA)
|
|
Properties | |
തന്മാത്രാ വാക്യം | |
Molar mass | 0 g mol−1 |
സാന്ദ്രത | 0.88–0.96 g/cm3[2] |
ദ്രവണാങ്കം | |
log P | 1.02620[3] |
−9.67×10−6 (HDPE, SI, 22°C) [4] | |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
|
എഥിലീൻ (CH2=CH2) എന്ന വാതകത്തെ രാസത്വരകത്തിൻറെ സാന്നിധ്യത്തിൽ താപവും സമ്മർദ്ദവും ഉപയോഗിച്ച് പോളിമറീകരികരിച്ചാണ് പോളിഎഥിലീൻ അഥവാ പോളിഥീൻ ഉണ്ടാക്കിയെടുക്കുന്നത്. ഈ രാസപ്രക്രിയയിൽ മാറ്റങ്ങൾ വരുത്തി, പല തരത്തിലുമുളള പോളിഎഥിലീൻ ഉണ്ടാക്കാം.[5]; [6] പോളിഎഥിലീൻ ഒരു തെർമോപ്ലാസ്റ്റിക് പോളിമറാണ്. വിവിധ രൂപങ്ങളിൽ വിവിധ മേഖലകളിൽ പോളിഎഥിലീൻ നമുക്ക് പ്രയോജനപ്പെടുന്നു.[7]
എൽ.എൽ.ഡിപിഇ (LLDPE)
[തിരുത്തുക]Linear Low Density Poly Ethylene എന്നാണ് മുഴുവൻ പേര്. എഥിലീനിനോടൊപ്പം 1-ബ്യൂട്ടീൻ, 1-ഹെക്സീൻ, 1-ഒക്റ്റേൻ, എന്നീ സഹഏകകങ്ങളും ചേർത്ത് പോളിമറീകരിക്കുന്നു. ഋജുവായ അധികം ദൈർഘ്യമില്ലാത്ത ശൃംഖലകൾക്ക് വളരെ കുറിയ, ഏതാനും ശാഖകളും കാണുന്നു. 0.915 സാന്ദ്രത ഏതാണ്ട് 0.915–0.925 g/cm3. കനം കുറഞ്ഞ സഞ്ചികൾ, ഷീറ്റുകൾ, ഫിലിം എന്നിവ നിർമ്മിക്കാനുതകുന്നു. മുഖ്യമായും പാക്കിംഗിനാണ് എൽ.എൽ.ഡിപിഇ ഉപയോഗപ്പെടുന്നത്.
എൽ.ഡിപിഇ (LDPE)
[തിരുത്തുക]നീണ്ടതും നിബിഡവുമായ ശാഖകളുളള ശൃംഖലകളാണ് എൽ.ഡിപിഇയുടെ (Low Density Poly Ethylene) പ്രത്യേകത. ശാഖകൾ കാരണമാണ് സാന്ദ്രത കുറയുന്നത്. ശരാശരി സാന്ദ്രത 0.910–0.940 g/cm3. മൃദുവെങ്കിലും ഉറപ്പുളള കുപ്പികളും ഡപ്പികളും, സഞ്ചികളും,ഷീറ്റുകളും, ഫിലിമും ഉണ്ടാക്കാൻ പ്രയോജനപ്പെടുന്നു.
എച്ഡിപിഇ (HDPE)
[തിരുത്തുക]മുഴുവൻ പേര് High Density Poly Ethylene എന്നാണ്. ദൈർഘ്യമേറിയ, ശാഖകളില്ലാത്ത ശൃംഖലകളാണ് ഈ ഇനത്തിൻറെ ലക്ഷണം. സാന്ദ്രത ഏതാണ്ട് 0.941 g/cm3. ഉറപ്പും കാഠിന്യവുമുളള കുപ്പികളും ഡപ്പികളും എച്ഡിപിഇ കൊണ്ടാണ് സാധാരണയായി ഉണ്ടാക്കുന്നത്.
യുഎച്എംഡബ്ല്യൂപിഇ (UHMWPE)
[തിരുത്തുക]Ultra High Molecular Weight Poly Ethylene (അൾട്രാ ഹൈ മോളിക്യൂലാർ വെയ്റ്റ് പോളി എഥിലീൻ,) എന്നാണ് വിസ്തരിച്ച പേര്. ഒരു ലക്ഷത്തോളം എഥിലീൻ തന്മാത്രകളടങ്ങിയ ദൈർഘ്യമേറിയ ശൃംഖലകൾ ഈ പദാർത്ഥത്തിന് ഉറപ്പും ദൃഢതയും പ്രദാനം ചെയ്യുന്നു. ഭാരവാഹന ക്ഷമതയുളള ഉരുപ്പടികൾ നിർമ്മിക്കാൻ ഉതകുന്നു. ഉദാഹരണത്തിന് കൃത്രിമ ശ്രോണീ ഫലകം ( Hip bone implant) ഈ ഇനം പോളി എഥിലീൻ കൊണ്ടാണ് ഉണ്ടാക്കുന്നത്.
അവലംബം
[തിരുത്തുക]- ↑ Compendium of Polymer Terminology and Nomenclature - IUPAC Recommendations 2008 (pdf). Retrieved 2018-08-28.
- ↑ 2.0 2.1 Batra, Kamal (2014). Role of Additives in Linear Low Density Polyethylene (LLDPE) Films. p. 9. Retrieved 16 September 2014.
- ↑ "poly(ethylene)_msds".
- ↑ Wapler, M. C.; Leupold, J.; Dragonu, I.; von Elverfeldt, D.; Zaitsev, M.; Wallrabe, U. (2014). "Magnetic properties of materials for MR engineering, micro-MR and beyond". JMR. 242: 233–242. arXiv:1403.4760. Bibcode:2014JMagR.242..233W. doi:10.1016/j.jmr.2014.02.005. PMID 24705364.
- ↑ F.W. Billmeyer,Jr (1962). Text Book of Polymer Science. Interscience.
- ↑ Andrew Peacock (2000). Handbook of Polyethylene: Structures: Properties, and Applications (Plastics Engineering). CRC Press. ISBN 978-0824795467.
- ↑ "Polyethylene Grades and Uses" (PDF). Archived from the original (PDF) on 2012-04-17. Retrieved 2012-02-07.