പോർട്രെയ്റ്റ് ഓഫ് എ യങ് വുമൺ (റെംബ്രാന്റ്)
Portrait of a young woman | |
---|---|
Young Girl in a Gold-Trimmed Cloak | |
പ്രമാണം:Bust of a young woman, by Rembrandt van Rijn.jpg, Young Girl in a Gold-Trimmed Cloak, Rembrandt van Rijn, 1632, The Leiden Collection, New York City.jpg | |
Artist | റെംബ്രാന്റ് |
Year | 1632 |
Dimensions | 60.6, 59 സെ.മീ (23.9, 23.2 ഇഞ്ച്) × 45, 44 സെ.മീ (18, 17 ഇഞ്ച്) |
Owner | Charles Sedelmeyer, Eugène Secrétan |
Collection | Charles Sedelmeyer, Leiden Collection |
Accession No. | RR-104 |
Identifiers | RKDimages ID: 39692 |
1632-ൽ റെംബ്രാന്റ് ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് പോർട്രെയ്റ്റ് ഓഫ് എ യങ് വുമൺ (Bust of a Young Woman). പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ലിച്ചെൻസ്റ്റൈൻ രാജകുമാരനായ ജോൺ രണ്ടാമൻ ഈ ചിത്രം വാങ്ങുകയും ചുർ ബിഷപ്പ് ജോർജ് ഷ്മിഡ് വാൻ ഗ്റൂനേക്കിന് നൽകുകയും ചെയ്തു. 1929-ൽ അദ്ദേഹം അമേരിക്കയിലെ ബോസ്റ്റണിലെ ആർട്ട് ഡീലർ ആർ. സി. വോസ് ഗാലറീസിന് 125,000 ഡോളറിന് ഈ ചിത്രം വിറ്റു. പിന്നീട് 1929-ൽ ബോസ്റ്റൺ അടിസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന സമാഹർത്താവ് റോബർട്ട് ട്രീറ്റ് പേയിൻ രണ്ടാമന് 12500 ഡോളറിന് വോസ് വീണ്ടും വിറ്റു. 1930 ജനുവരി മുതൽ 1944 വരെ അദ്ദേഹം ബോസ്റ്റണിലെ ഫൈൻ ആർട്സ് മ്യൂസിയത്തിനുവേണ്ടി ഈ ചിത്രം തല്ക്കാലത്തേയ്ക്ക് കടമെടുത്തതായിരുന്നു. 1943-ൽ പെയ്ൻ II മരണമടഞ്ഞപ്പോൾ, മകൻ റിച്ചാർഡ് കഷിങ് പെയിനു ലഭിക്കുകയും 1986 വരെ അത് പൈൻ കുടുംബ ശേഖരത്തിൽ തുടർന്നു. ആ കാലഘട്ടത്തിന്റെ അവസാനം ഇരുപത് വർഷത്തോളം ഈ ചിത്രം ഫൈൻ ആർട്സ് മ്യൂസിയത്തിൽ സ്ഥിരമായി പ്രദർശിപ്പിച്ചിരുന്നു. 1986 ഡിസംബർ 10 ന് ഈ ചിത്രം ലണ്ടനിലെ സോതെബീസ് അജ്ഞാതനായൊരാൾക്ക് വിറ്റു. പിന്നീട് അദ്ദേഹം ഈ ചിത്രം 2007-ൽ ലോസ് ഏഞ്ചൽസിലെ ജെ. പോൾ ഗെറ്റി മ്യൂസിയത്തിലേക്ക് വായ്പയായി നൽകുകയുണ്ടായി.
ചിത്രകാരനെക്കുറിച്ച്
[തിരുത്തുക]ചരിത്രകാരന്മാർ ഡച്ച് ജനതയുടെ സുവർണ്ണകാലഘട്ടം എന്ന് വിശേഷിപ്പിക്കുന്ന കാലഘട്ടത്തിൽ നെതർലന്റ്സിൽ ജീവിച്ചിരുന്ന പ്രശസ്തനായ ചിത്രകാരനും കൊത്തുപണിക്കാരനുമായിരുന്നു റെംബ്രാന്റ് വാങ് റേയ്ൻ.
സൗഭാഗ്യപൂർണ്ണമായ യൗവനകാലവും ദുരിതം നിറഞ്ഞ വാർദ്ധക്യവും അദ്ദേഹത്തിന്റെ രചനകളുടെ പ്രത്യേകതയായിരുന്നു. അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളും കലാസ്വാദകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. റെംബ്രാന്റ് പല പ്രശസ്ത ചിത്രങ്ങളും രചിച്ചു. അവയിൽ ചിലത് വളരെ വലിപ്പമുള്ള ചിത്രങ്ങളാണ്, ചിലത് വളരെ ഇരുണ്ടതും ശോകപൂർണ്ണവുമാണ്. റെംബ്രാന്റിന്റെ പല ചിത്രങ്ങളും കാണുമ്പോൾ കാണികൾക്ക് ചിത്രത്തിൽ സംഭവിക്കുന്ന കാര്യങ്ങളിൽ തങ്ങളും ഭാഗമാണെന്നു തോന്നും. ലോകമെമ്പാടുമുള്ള ചിത്ര പ്രദർശനശാലകളിൽ റെംബ്രാന്റിന്റെ ചിത്രങ്ങൾ കാണാം. [1]