Jump to content

പ്രകാശ് കർമാകർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രകാശ് കർമാകർ
Prokash Karmakar at Academy of Fine Arts, Kolkata. Oct. 2012.
തൊഴിൽചിത്രകാരൻ

ബംഗാളി ചിത്രകാരനായിരുന്നു പ്രകാശ് കർമാകർ ( 1933 - 24 ഫെബ്രുവരി 2014). തെരുവു ചിത്രപ്രദർശനങ്ങളിലൂടെ ബംഗാളിലെ കലാലോകത്ത് ശ്രദ്ധേയനായ കർമാകാറിന് 1968-ൽ കേന്ദ്ര ലളിതകലാ അക്കാദമിയുടെ പുരസ്‌കാരം ലഭിച്ചു.

ജീവിതരേഖ

[തിരുത്തുക]

ബംഗാളിലെ ഗ്രാമങ്ങളും നഗരവും ഭിന്നജീവിതങ്ങളും ഒരുപോലെ വരകളിൽ സൃഷ്ടിച്ച അദ്ദേഹത്തിന്റെ പ്രശസ്ത ചിത്രങ്ങൾ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ട്, ഡൽഹി ലളിതകലാ അക്കാദമി, കൊൽക്കത്ത അക്കാദമി ഓഫ് ഫൈൻ ആർട്‌സ് എന്നിവിടങ്ങളിൽ സൂക്ഷിച്ചിട്ടുണ്ട്. പിക്കാസോ ഉൾപ്പെടെയുള്ളവരുടെ ചിത്രങ്ങളിൽ പ്രചോദനം ഉൾക്കൊണ്ടാണ് അദ്ദേഹം ചിത്രകലാജീവിതം ആരംഭിക്കുന്നത്. ഇംപ്രഷനിസ്റ്റ് ശൈലിയിലുള്ള പെയിന്റിങ്ങുകളുടെ സ്വാധീനം വരകളിൽ കാണാം.[1]

Prokash Karmakar Landscape, 1997

പുരസ്കാരങ്ങൾ

[തിരുത്തുക]
  • 1968-ൽ കേന്ദ്ര ലളിതകലാ അക്കാദമിയുടെ പുരസ്‌കാരം

അവലംബം

[തിരുത്തുക]
  1. "ബംഗാളി ചിത്രകാരൻ പ്രകാശ് കർമാകർ". മാതൃഭൂമി. 2014 ഫെബ്രുവരി 26. Archived from the original on 2014-02-25. Retrieved 2014 ഫെബ്രുവരി 26. {{cite news}}: Check date values in: |accessdate= and |date= (help)

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പ്രകാശ്_കർമാകർ&oldid=4092712" എന്ന താളിൽനിന്ന് ശേഖരിച്ചത്