പ്രഗാഷ്
പ്രഗാഷ് ബാൻഡ് | |
---|---|
പ്രമാണം:Pragash.jpg |
ജമ്മു-കശ്മീരിലെ പത്താംക്ലാസുകാരായ മൂന്നു പെൺകുട്ടികൾ രൂപംകൊടുത്ത റോക് ബാൻഡാണ് പ്രഗാഷ്. പെൺകുട്ടികൾ മാത്രമുൾപ്പെട്ട സംസ്ഥാനത്തെ ആദ്യറോക് ബാൻഡായിരുന്നു ഇത്. ഗായികയും ഗിത്താർ വായനക്കാരിയുമായ നോമ നസീർ, ഡ്രമ്മർ ഫറ ദീപ, ഗിത്താറിസ്റ്റ് അനീഖ ഖാലിദ് എന്നിവരായിരുന്നു ബാൻഡ് അംഗങ്ങൾ.മതത്തിന്റെ പേരിൽ പുരോഹിതന്മാർ ഫത്‌വ പുറപ്പെടുവിച്ചതിനെ തുടർന്ന് പെൺകുട്ടികൾ തങ്ങളുടെ റോക് ബാൻഡ് പിരിച്ചുവിട്ടു[1]. 'ബാറ്റിൽ ഓഫ് ബാൻഡ്‌സ്' എന്ന സംഗീത മത്സരത്തിൽ ഇവർ മൂന്നാം സ്ഥാനം കരസ്ഥമാക്കിയതോടെയാണ് ബാൻഡ് ശ്രദ്ധനേടിയത്. ഡിസംബർ 26ന് കശ്മീരിലെ സംഗീത ബാൻഡുകളുടെ മത്സരത്തിൽ അരങ്ങേറ്റം നടത്തിയ ബാൻഡ് ഒന്നാമതെത്തിയിരുന്നു.[2]
നിരോധനം
[തിരുത്തുക]പെൺകുട്ടികൾ മാത്രമുൾപ്പെട്ട ബാൻഡിനെതിരെ ആരോപണവുമായി മുഖ്യപുരോഹിതൻ മുഫ്തി ബഷീറുദ്ദിനും ഹുറിയത്ത് കോൺഫറൻസ് തീവ്രവാദി വിഭാഗവും മറ്റ് ചില മതസംഘടനകളും രംഗത്തെത്തി.[3] സംഗീതം അനിസ്‌ലാമികമാണെന്നും പെൺകുട്ടികൾ പാശ്ചാത്യ സംസ്‌കാരം അനുകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്നുമായിരുന്നു ആരോപണം.[4] സർക്കാറിന്റെ ഭാഗത്തുനിന്ന് ഇവരെ സഹായിക്കാമെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറഞ്ഞിരുന്നുവെങ്കിലും ഭീഷണിയും സമ്മർദവും നിമിത്തം ബാൻഡ് പിരിച്ചു വിടുകയാണുണ്ടായത്.
അവലംബം
[തിരുത്തുക]- ↑ http://news.keralakaumudi.com/news.php?nid=bf82c24953a5710bfc7bd96ef3771e16
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-02-11. Retrieved 2013-02-05.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-02-08. Retrieved 2013-02-05.
- ↑ "ഫത്‌വ: കശ്മീരിലെ ആദ്യ പെൺ റോക് സംഗീതസംഘം പാട്ട് മതിയാക്കി". മാതൃഭൂമി. 5 ഫെബ്രുവരി 2013. Archived from the original on 2013-02-05. Retrieved 5 ഫെബ്രുവരി 2013.
പുറം കണ്ണികൾ
[തിരുത്തുക]- ഫത്‌വ: കശ്മീരിലെ ആദ്യ പെൺ റോക് സംഗീതസംഘം പാട്ട് മതിയാക്കി Archived 2013-02-05 at the Wayback Machine
- http://daily.bhaskar.com/article/NAT-TOP-kashmir---s-only-girls----band-shuns-live-performances-after-threats-4166934-NOR.html
- http://articles.timesofindia.indiatimes.com/2013-01-23/india/36504321_1_rock-music-hard-rock-sufi-rock[പ്രവർത്തിക്കാത്ത കണ്ണി]
- http://www.thestatesman.net/index.php?option=com_content&view=article&id=441785&catid=35
- http://www.ndtv.com/article/india/omar-abdullah-activists-back-all-girls-kashmiri-rock-band-325701
- http://www.indianexpress.com/news/after-grand-muftis-fatwa-kashmirs-allgirls-band-pragash-calls-it-quits/1069090/0 Archived 2013-02-07 at the Wayback Machine
- ഇനിയീ മനസുകളിൽ ഈണമില്ല, താളമില്ല