പ്രത്യുത്പാദനേന്ദ്രിയ വ്യൂഹം
ദൃശ്യരൂപം
വൃഷണം, അണ്ഡാശയം എന്നീ പ്രാഥമികാവയവങ്ങൾക്കു പുറമേ സ്ത്രീപുരുഷ ലക്ഷണങ്ങളെ പ്രകടമാക്കുന്ന അവയവങ്ങളും ആകാരവിശേഷങ്ങളും ചേർന്ന വ്യവസ്ഥയാണു് പ്രത്യുത്പാദനേന്ദ്രിയ വ്യൂഹം (Reproductive system). സസ്തനികളൊഴിച്ചുള്ളവയെല്ലാം മുട്ടയിൽകൂടി പുതിയ തലമുറയെ സൃഷ്ടിക്കുന്നു; സസ്തനികളിലാകട്ടെ മാതാവിലാണ് ഭ്രൂണങ്ങൾ രൂപംകൊള്ളുന്നതും വളരുന്നതും. ഇതിനാവശ്യമായ ഗർഭാശയവും മറ്റ് അവയവങ്ങളും ഈ വിഭാഗത്തിൽപ്പെടുത്താം.