പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി
ദൃശ്യരൂപം
Pradhan Mantri Kisan Samman Nidhi | |
---|---|
ഭൂസ്ഥാനം | All india |
രാജ്യം | India |
മന്ത്രാലയം | Ministry of Agriculture and Farmers Welfare |
പ്രധാന ആളുകൾ | Vivek Aggarwal |
സ്ഥാപിച്ച തീയതി | 1 ഫെബ്രുവരി 2019 |
Budget | ₹75,000 കോടി (equivalent to ₹750 billion or US$8.8 billion in 2016) |
വെബ്‌സൈറ്റ് | pmkisan |
രണ്ട് ഏക്കറിൽ കവിയാത്ത കൃഷിഭൂമിയുള്ള ചെറുകിട നാമമാത്ര കർഷകർക്കായി ഭാരത സർക്കാർ നടപ്പിലാകുന്ന പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി.[1] വർഷം മൂന്നു ഗഢുക്കളായി ആറായിരം രൂപ കർഷകർക്ക് ബാങ്ക് അക്കൗണ്ടിലൂടെ നൽകുവാൻ ലക്ഷ്യമിടുന്ന ഈ പദ്ധതിക്ക് ഏകദേശം 75000 കോടി രൂപ ചെലവാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.[2] 2019 ഫെബ്രുവരി ഒന്നിലെ കേന്ദ്ര ഇടക്കാല ബഡ്ജറ്റിൽ പ്രഖ്യാപിച്ച ഈ പദ്ധതിയുടെ ഉദ്ഘാടനം 2019 ഫെബ്രുവരി 24ന് ഗൊരഖ്പൂരിൽ കർഷകർക്ക് ആദ്യ ഗഢു തുക ഡിജിറ്റൽ മാർഗ്ഗം കൈമാറിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവ്വഹിച്ചു.