പ്രഫുൽ ഖോഡ പട്ടേൽ
പ്രഫുൽ ഖോഡ പട്ടേൽ | |
---|---|
1st ദാമൻ ആന്റ് ദ്യുവിന്റേയും ദാദ്ര നഗർ ഹവേലിയുടേയും അഡ്മിനിസ്ട്രേറ്റർ | |
പദവിയിൽ | |
ഓഫീസിൽ 26 ജനുവരി 2020 | |
മുൻഗാമി | Position established |
16th ദാമൻ ആന്റ് ദ്യു അഡ്മിനിസ്ട്രേറ്റർ | |
ഓഫീസിൽ 29 ആഗസ്ത് 2016 – 26 ജനുവരി 2020 | |
മുൻഗാമി | വിക്രം ദേവ് ദത്ത് |
പിൻഗാമി | Position abolished |
35th ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ | |
പദവിയിൽ | |
ഓഫീസിൽ 5 ഡിസംബർ 2020 | |
നിയോഗിച്ചത് | റാം നാഥ് കോവിന്ദ് |
മുൻഗാമി | ദിനേശ്വർ ശർമ |
വ്യക്തിഗത വിവരങ്ങൾ | |
ദേശീയത | ഇന്ത്യ |
രാഷ്ട്രീയ കക്ഷി | ഭാരതീയ ജനതാപാർട്ടി |
ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനും, നിലവിൽ കേന്ദ്രഭരണ പ്രദേശങ്ങളായ ദാദ്ര, നഗർ ഹവേലി, ദാമൻ, ഡിയു, ലക്ഷദ്വീപ് എന്നിവയുടെ അഡ്മിനിസ്ട്രേറ്ററുമാണ് പ്രഫുൽ ഖോഡ പട്ടേൽ.
രാഷ്ട്രീയ ജീവിതം[തിരുത്തുക]
2007 ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുജറാത്തിലെ ഹിമാത്നഗർ നിയോജകമണ്ഡലത്തിൽ വിജയിച്ചാണ് പട്ടേൽ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. പ്രഫുൽ പട്ടേലിന്റെ പിതാവ് ഖോദഭായ് രഞ്ചോദ്ഭായ് പട്ടേൽ [1] ഒരു രാഷ്ട്രീയ സ്വയംസേവക സംഘ നേതാവായിരുന്നു, മോദി പലപ്പോഴും അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. സൊഹ്റാബുദ്ദീൻ ഷെയ്ക്ക് നിയമാതീത കൊലപാതകക്കേസിൽ അമിത് ഷാ[2] ജയിലിൽ പോയപ്പോൾ ഓഗസ്റ്റ് 2010 പട്ടേൽ ഗുജറാത്ത് ആഭ്യന്തരമന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. അമിത് ഷായുടെ അറസ്റ്റിന് മുമ്പായി നരേന്ദ്ര മോദി നാല് മന്ത്രിമാരെ മന്ത്രിസഭാ പുന:സംഘടനയിൽ ഉൾപ്പെടുത്തി. ഇതിൽ പ്രഫുൽ പട്ടേലിന് അമിത് ഷായുടെ പത്ത് വകുപ്പുകളിൽ എട്ടെണ്ണം ലഭിച്ചു.
2012-ലെ നിയമസഭാ തെരെഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ ഗുജറാത്ത് രാഷ്ട്രീയം ഉപേക്ഷിക്കുകയായിരുന്നു പട്ടേൽ.
2014 ൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം 2016 ൽ ദാമന്റെയും ഡിയുവിന്റെയും അഡ്മിനിസ്ട്രേറ്ററായി പട്ടേലിനെ നിയമിച്ചു. തൊട്ടുപിന്നാലെ ദാദ്രയുടെയും നഗർ ഹവേലിയുടെയും കൂടി ചുമതല നൽകുകയായിരുന്നു.[3] പിന്നിട് ഈ പ്രദേശങ്ങൾ ഒറ്റ കേന്ദ്രഭരണ മേഖലയായി മാറിയതോടെ പുതിയ ടെറിട്ടറിയുടെ പ്രഥമ അഡ്മിനിസ്ട്രേറ്ററായി പട്ടേൽ മാറി.[4][5]
കേന്ദ്രഭരണ പ്രദേശങ്ങളുടെ ചരിത്രത്തിൽ രാഷ്ട്രീയമായി നിയമിതനായ ഒരാളായിരുന്നു പ്രഫുൽ പട്ടേൽ. ഇത്തരം സ്ഥാനങ്ങൾ സാധാരണയായി ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഓഫീസർമാരാണ് വഹിക്കുന്നത്. [6] ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്റർ ദിനേശ്വർ ശർമയുടെ നിര്യാണത്തെത്തുടർന്ന് പ്രഫുൽ പട്ടേൽ 2020 ഡിസംബർ 5 മുതൽ കേന്ദ്രഭരണ പ്രദേശത്തെ അഡ്മിനിസ്ട്രേറ്ററായി അധിക ചുമതല ഏറ്റെടുത്തു. [7]
വിവാദങ്ങൾ[തിരുത്തുക]
അഡ്മിനിസ്ട്രേറ്റർ എന്ന നിലയിൽ പട്ടേൽ 2021 മെയ് മാസം ലക്ഷദ്വീപിൽ വരുത്തിയ പുതിയ നയങ്ങൾക്കെതിരെ ദ്വീപിലെ നിവാസികൾക്കൊപ്പം കേരളത്തിലും വ്യാപക പ്രതിഷേധം ഉണ്ടായി[8]
അവലംബം[തിരുത്തുക]
- ↑ https://myneta.info/gujarat2012/candidate.php?candidate_id=1531
- ↑ Manas, Dasgupta (24 July 2010). "Amit Shah resigns, still untraceable". The Hindu. The Hindu. Archived from the original on 05 June 2021. Retrieved 05 June 2021.
{{cite web}}
: Check date values in:|access-date=
and|archive-date=
(help) - ↑ Arnimesh, Shanker (11 March 2021). "Who is Praful Khoda Patel? Minister in CM Modi's Gujarat cabinet now booked for MP 'suicide'". The Print (in ഇംഗ്ലീഷ്). Retrieved 2021-03-12.
- ↑ "Twelfth Gujarat Legislative Assembly". Gujarat Assembly. Archived from the original on 2018-12-26. Retrieved 8 June 2012.
- ↑ https://twitter.com/SiddharthNews18/status/1220721273438904323/photo/1
- ↑ Sreerag, P. S. (18 April 2019). "EC issued notice to Modi aide Praful K Patel for "coercive action" against election officers". The Caravan (in ഇംഗ്ലീഷ്). Retrieved 2021-02-27.
- ↑ https://lakshadweep.gov.in/about-lakshadweep/profile-administrator/
- ↑ "ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ വിവാദ നയങ്ങൾ; ദ്വീപ് കടന്ന് പ്രതിഷേധക്കടൽ". മനോരമ ഓൺലൈൻ. മലയാള മനോരമ. Retrieved 2021-05-31.