Jump to content

പ്രമാണത്തിന്റെ സംവാദം:ഉറുമി (മലയാള ചലച്ചിത്രം).jpg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ ചിത്രം ഉറവിടം നിലവിലില്ലെന്ന കാരണത്താൽ മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. --Anoopan| അനൂപൻ 06:30, 31 മാർച്ച് 2011 (UTC)[മറുപടി]

നീക്കം ചെയ്യുക. ഉറവിടം നിലവിലില്ല എന്ന കാരണത്താൽ നീക്കം ചെയ്യുവാൻ ശ്രമിക്കുമ്പോൾ ഇതും ശ്രദ്ധിക്കുക:- ഇത്തരത്തിൽ ഉറവിടവും ലക്ഷ്യവും ശരിയല്ലാത്ത മറ്റു പോസ്റ്ററുകളും നീക്കം ചെയ്യുവാൻ ശ്രദ്ധിക്കണം. ചലച്ചിത്രലേഖനങ്ങളെ മൊത്തമായും നിരീക്ഷിക്കണം. ഒരെണ്ണം ഞാൻ SD ചേർത്തിട്ടുണ്ട്. (ഉദാ: ഇതും ഇതും കാണുക) ചിത്രം ചേർത്ത് മാസങ്ങൾക്ക് ശേഷം അവയുടെ ലിങ്ക് മാറിയിട്ടുണ്ടാകാം. ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യപ്പെടുമ്പോൾ തന്നെ കണ്ണികൾ ശ്രദ്ധിക്കുവാൻ കാര്യനിർവാഹകർ ശ്രമിക്കണം. അവ ശരിയല്ലെങ്കിൽ അപ്പോൾ തന്നെ നീക്കം ചെയ്യുവാൻ നിർദ്ദേശിക്കണം. വാർത്തകളുടെ ലിങ്കുകൾ പോലെ ഇത്തരം ഉറവിടങ്ങളും കാലഹരണപ്പെടും. മറ്റു വെബ്‌സൈറ്റുകൾ നിർത്തിപ്പോയാലും നാം ഇത്തരം ന്യായോപയോഗ ചിത്രങ്ങളെ നീക്കം ചെയ്യേണ്ടി വരും. മൊത്തം ചലച്ചിത്രലേഖനങ്ങളിലെ ചിത്രങ്ങളെയും നാം ശ്രദ്ധിക്കണം. പല ചിത്രങ്ങളിലും വെബ്‌സൈറ്റിന്റെ മെയിൻ അഡ്രസ് മാത്രമേ നൽകിയിട്ടുള്ളു. ആ സൈറ്റിൽ ഈ ചിത്രങ്ങൾ ഇപ്പോൾ നിലവിലുണ്ടാകുമെന്ന് ഒരിക്കലും പറയുവാൻ കഴിയില്ല. --റോജി പാലാ 07:59, 31 മാർച്ച് 2011 (UTC)[മറുപടി]

+ഈ രീതി തുടർന്നാൽ കുറച്ചു വർഷങ്ങൾക്ക് ശേഷം മുഴുവൻ ന്യായോപയോഗചിത്രങ്ങളെയും നാം നീക്കം ചെയ്യേണ്ടതായി വരും.--റോജി പാലാ 08:04, 31 മാർച്ച് 2011 (UTC)[മറുപടി]

ഈ ചർച്ച വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ എന്ന താളിലേക്ക് മാറ്റുന്നു. അഭിപ്രായങ്ങൾ ഇവിടെ അറിയിക്കുക.--റോജി പാലാ 05
13, 2 ഏപ്രിൽ 2011 (UTC)

floatഉറവിടം അപ്ലോഡ് ചെയ്യുന്ന സമയത് ലഭ്യമായിരുന്നാൽ മതി. ഉറവിടം ഇല്ലാതെയാകുമ്പോൾ ചിത്രം മായ്ക്കാൻ നിന്നാൽ ലേഖനങ്ങളിലെ ഒരുപാട് ലിങ്കുകളും ഇങ്ങനെ മായ്ക്കേണ്ടതായി വരും. എന്ന തീരുമാനത്താൽ ശ്രീജിത്ത് കെ ചിത്രം നിലനിർത്തി --റോജി പാലാ 02:54, 6 ഏപ്രിൽ 2011 (UTC)[മറുപടി]