പ്രസാദ് രാഘവൻ
സമകാലിക ഇന്ത്യൻ കലകാരാൻ. ക്യാൻ ലയൺസ് ഇന്റർനാഷണൽ ഫെസ്റ്റിവൽ, ബ്രിട്ടീഷ് ഡിസൈൻ & ആർട്ട് ഡിറെക്ഷൻ (ഡി &എ ഡി) എന്നിങ്ങനെ നിരവധി പുരസ്കാരങ്ങൾ നേടിയ ഗ്രാഫിക് ഡിസൈനറും ആർട്ടിസ്റ്റുമാണ് പ്രസാദ് രാഘവൻ (ജനനം :1968).
ജീവിതരേഖ
[തിരുത്തുക]പത്തനംതിട്ട ജില്ലയിലെ അടൂരിൽ ജനിച്ചു. 1991ൽ തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്സിൽ നിന്ന് ഗ്രാഫിക് ഡിസൈൻ ബിരുദം നേടി. ഇന്ത്യയിലെ പ്രധാനപ്പെട്ട ബഹുരാഷ്ട്ര പരസ്യ കമ്പനികളായ കോണ്ട്രാക്റ്റ് അഡ്വടൈസിംഗ്, ഒഗിൽവി & മാതെർ, സാച്ചി & സാച്ചി, വൈടൻ & കെന്നഡി എന്നിവടങ്ങളിൽ ഗ്രാഫിക് ഡിസൈനർ ആയി ജോലി ചെയ്തു. 2003 ൽ ന്യൂ ഡൽഹിയിൽ, സ്വന്തമായി തുടങ്ങിയ 'അടൂർആർട്ട്' എന്ന ഫിലിം ക്ലബിനുവേണ്ടി ചെയ്ത പോസ്റ്ററുകൾ പ്രദർശിപ്പിച്ചുകൊണ്ടാണ് കലാലോകത്തേക്കുള്ള പ്രവേശനം. സിനിമയെ ആസ്പദമാക്കി ചെയ്തിട്ടുള്ള പ്രസാദിന്റെ ഈ ചിത്രങ്ങൾ അതതു സിനിമകളുടെ പ്രചാരണത്തിനുള്ളതല്ലായിരുന്നു, മറിച്ച് ആ സിനിമയുടെ നാമത്തിൽനിന്നോ അതിന്റെ ചരിത്രപരമോ ആശയപരമോ ആയ ഉള്ളടക്കത്തിൽ നിന്ന് പ്രചോദനം കൊണ്ട് മറ്റൊരു കലാസൃഷ്ടി നിർമ്മിക്കുകയായിരുന്നു. ഈ കലാസൃഷ്ടികൾ, കടലാസിൽ കരിക്കട്ട കൊണ്ടുള്ളതും, എണ്ണഛായാചിത്രങ്ങളും, വീഡിയോ ആർട്ട്, ശില്പരൂപത്തിലുള്ള ഇൻസ്റ്റല്ലേഷൻസ്, എന്നീ വിവിധ തരത്തിലുള്ള മാധ്യമങ്ങളിൽ നിർമ്മിച്ചവയാണ്. പ്രസാദിന്റെ ചിത്രങ്ങൾ ആംസ്റ്റെർഡാമിലെ ട്രോപ്പെൻ മ്യൂസിയത്തിലും വിയന്നയിലെ എസ്സെൽ മ്യൂസിയത്തിലും അവരുടെ ചിത്രശേഖരണത്തിലുണ്ട്.
പ്രദർശനങ്ങൾ
[തിരുത്തുക]2012 കൊച്ചി മുസ്സിരിസ് ബയനൈൽ, കൊച്ചി, ഇൻഡ്യ. 2011 ജനറേഷൻ ഇൻ ട്രാൻസിഷൻ, വിൽനിയസ്, ലിത്വാനിയ & വാഴ് സോ, പോളണ്ട് . 2011 കൊമേഷ്യൽ ബ്രേക്ക്, വെനിസ്, ഇറ്റലി. 2011 ആർട്ട് ചെന്നൈ, ഗാലറി ഓ. ഇ .ഡി 2011 വാട്ട് ഹാപ്പൻസ് ഇൻ മുക്തേഷർ, ഡബ്ലു + കെ. ഇ. എക്സ് . പി, ഡൽഹി. 2010 എനിമി നമ്പർ വൺ എക്സിബിറ്റ് 320, ഡൽഹി. 2010 ഇന്ത്യ അവേക്കൻസ് (അണ്ടർ ദ ബന്യൻ ട്രീ), എസൽ മുസിയം, വിയന്ന. ഓസ്ട്രിയ 2010 ഫ്രീഡം ടു മാർച്ച്, ലളിത് കലാ അക്കാദമി, ഡൽഹി. 2010 ആർട്ട് ഗ്യാങ്ചു, സൗത്ത് കൊറിയ. 2010 ദ ട്രോജൻ വർക്ക്സ്, 1x1 കന്റെംപെററി, ദുബൈ. 2009 ഇൻഡ്യ ആർട്ട് സമ്മിറ്റ്, ഡൽഹി. 2009 ലോങ്ങ് ഗോൺ & ലിവിംഗ് നൗ, ഗാലറി മിർചന്ദാനി, മുംബൈ. 2009 ഇന്ത്യൻ പോപ്പുലർ കൾച്ചർ ആൻഡ് ബിയോണ്ട് ദ അൺടോൾഡ് (ദ രൈസ് ഓഫ്) ഷിസം, മാഡ്രിഡ്, സ്പയിൻ. 2009 ആർട്ട് റോട്ടർഡാം, നെതർലാന്റ്സ്. 2009 എവരിതിങ്, വില്ലം ബാർസ് പ്രോജക്റ്റ്, ആംസ്റ്റർഡാം 2008 എവ്രിവെയർ ഈസ് വാർ (ദ രൂമേര്സ് ഓഫ് വാർ), ബോധി ആർട്ട് , മുംബൈ. 2008 അഫയർ, 1x1 കന്റെംപെററി, ദുബൈ. 2007 സ്പയ്, ഗിൽഡ് ആർട്ട് ഗാലറി, മുംബൈ.
ഏകാംഗ പ്രദർശനങ്ങൾ
[തിരുത്തുക]- 2010 ഷോട്ട് ടിൽറ്റ്, ഗാലറി ബി. എം. ബി, മുംബൈ.
മറൈൻ പ്ലൈവുഡ്, ധാതുക്കൾ, അലൂമിനിയം ഷീറ്റ്, ഡ്യൂക്കോ പെയ്ന്റ് എന്നിവയാൽ തീർത്ത ദ ഷിപ്പ് ഓഫ് താർഷിഷ് എന്ന ഇൻസ്റ്റലേഷനാണ് അവതരിപ്പിച്ചത്. ബൈബിളിനെ ആധാരമാക്കിയുള്ള സൃഷ്ടിയാണിത്. മനുഷ്യ ഹൃദയത്തിലെ ചതിയും വഞ്ചനയും ഇരുണ്ട മൂലകളും ഇവിടെ വരച്ചു കാട്ടുന്നു.
പുരസ്കാരങ്ങൾ
[തിരുത്തുക]- ക്യാൻ പരസ്യോത്സവത്തിൽ 2004-ൽ 'സോണി' ഡിജിറ്റൽ ക്യാമറയ്ക്കു വേണ്ടി ചെയ്ത ടെലിവിഷൻ പരസ്യ ചിത്രത്തിനും, 2005-ൽ ഗ്രാഫിക് ഡിസൈനിലും ലയൺ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. [1]
അവലംബം
[തിരുത്തുക]പുറം കണ്ണികൾ
[തിരുത്തുക]www.prasadraghavan.com വെബ്സൈറ്റ്]
- കൊച്ചി-മുസിരിസ് ബിനാലെ വെബ്സൈറ്റ് Archived 2013-07-01 at the Wayback Machine.