പ്രഹ്ലാദ
ദൃശ്യരൂപം
പ്രഹ്ലാദ (ചലച്ചിത്രം) | |
---|---|
സംവിധാനം | കെ. സുബ്രഹ്മണ്യം |
നിർമ്മാണം | മദ്രാസ് യുണൈറ്റഡ് ആർട്ടിസ്റ്റ് കോർപ്പറേഷൻ |
രചന | പുരാണം |
അഭിനേതാക്കൾ | ഗുരു ഗോപിനാഥ് എൻ.പി. ചെല്ലപ്പൻ നായർ ടി.കെ. ബാലചന്ദ്രൻ തങ്കമണി ഗോപിനാഥ് കുമാരി ലക്ഷ്മി |
സംഗീതം | വിദ്വാൻ വി.എസ്. പാർത്ഥസാരഥി അയ്യങ്കാർ |
റിലീസിങ് തീയതി | 17/08/1941 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
1941-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് പ്രഹ്ലാദ.[1][2] മലയാളത്തിലെ ആദ്യത്തെ പുരാണ ചിത്രമാണ് മദ്രാസ് യുണൈറ്റഡ് കോർപ്പറേഷൻ തയ്യാർ ചെയ്ത് അവതരിപ്പിച്ച ഈ ചിത്രം. എൻ.പി. ചെല്ലപ്പൻ നായർ തിരക്കഥയും സംഭാഷണവും രചിച്ച പ്രഹ്ലാദ സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും ചെയ്തത് കെ. സുബ്രഹ്മണ്യം ആണ്. കിളിമാനൂർ മാധവവാര്യർ എഴുതി ഈണം പകർന്ന 24 ഗാനങ്ങൾ ഈ ചിത്രത്തിലുണ്ട്.
യുണൈറ്റഡ് ഫിലിം കോർപ്പറേഷന്റെ ബാനറിൽ ആയിരുന്നു സിനിമ നിർമ്മിച്ചതു്. ജമിനി റിലീസ് ചെയ്ത പ്രഹ്ലാദൻ കേരളത്തിൽ വിതരണം നടത്തിയത് കോട്ടയം മഹാലക്ഷ്മി പിക്ചേഴ്സായിരുന്നു. 1941-ൽ ഈ ചിത്രം തിയേറ്ററുകളിൽ എത്തി.
അഭിനേതാക്കൾ
[തിരുത്തുക]- ഗുരു ഗോപിനാഥ്
- എൻ.പി. ചെല്ലപ്പൻനായർ
- തങ്കമണി ഗോപിനാഥ്
- ടി.കെ. ബാലചന്ദ്രൻ - ബാലതാരം
- കുമാരി ലക്ഷ്മി - ബാലതാരം
- പട്ടം സദൻ - ബാലതാരം
പിന്നണിഗായകർ
[തിരുത്തുക]കുമാരി ലക്ഷ്മിയും മറ്റനവധി പേരും.
അവലംബം
[തിരുത്തുക]- ↑ "-". Malayalam Movie Database. Retrieved 2013 March 14.
{{cite web}}
: Check date values in:|accessdate=
(help) - ↑ "Prahlada (1941)". Archived from the original on 2012-11-02. Retrieved 2011-11-27.