പ്രാതിശാഖ്യങ്ങൾ
ദൃശ്യരൂപം
അതിപ്രാചീന ഗ്രന്ഥങ്ങളായ വേദങ്ങളിലെ ഉച്ചാരണം പ്രത്യേകം പ്രത്യേകം വിശദീകരിക്കുന്ന വ്യാകരണ ഗ്രന്ഥങ്ങളാണ് പ്രാതിശാഖ്യങ്ങൾ. ഇവ ഉച്ചാരണത്തിലുണ്ടാവുന്ന വൈലക്ഷണ്യങ്ങളെ ക്ലിപ്തപ്പെടുത്തി വിവരിക്കുന്നു. വേദങ്ങളിലെ തന്നെ ശാഖകൾ തോറും ഉച്ചാരണങ്ങൾക്ക് ഭേദമുണ്ടാവുന്നുണ്ട്. വൈദികസംസ്‌കൃതത്തിനു മാത്രമേ പ്രാതിശാഖ്യങ്ങൾ ഉള്ളൂ, ലൗകികസംസ്‌കൃതത്തിന് ഇത്തരം വ്യവസ്ഥകൾ ഇല്ല. ലൗകികസംസ്‌കൃതത്തിന്റെ കാലമായപ്പോഴേക്കും സംസ്‌കൃതം പ്രൗഢാവസ്ഥയിലേക്ക് എത്തിയിരുന്നു.