പ്രിജേഷ് കണ്ണൻ
പ്രിജേഷ് കണ്ണൻ | |
---|---|
ജനനം | |
ദേശീയത | ഇന്ത്യൻ |
അറിയപ്പെടുന്നത് | ഓർമ്മശക്തിയിൽ ഗിന്നസ് വേൾഡ് റെക്കോർഡ് |
ഓർമ്മശക്തിയിൽ ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ വ്യക്തിയാണ് കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ ജനിച്ച പ്രിജേഷ് കണ്ണൻ. ഇന്ത്യയുടെ 14-മത് പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിൽ നിന്നുമാണ് ഏറ്റവും കൂടുതൽ ഓർമ്മശക്തിക്കുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് കരസ്ഥമാക്കിയത്. ഇതിനു പുറമേ ഓർമ്മശക്തിക്കുള്ള ലിംക്ക ബുക്ക് ഓഫ് റെക്കോർഡ് ഉമ്മൻ ചാണ്ടിയിൽ നിന്നും നേടിയിട്ടുണ്ട്. [1] 23 ജൂൺ 2012-നാണ് പ്രിജേഷ് കണ്ണൻ നിലവിലെ റെക്കോർഡ് ഭേദിച്ചത്.
ജീവിത രേഖ
[തിരുത്തുക]കേരളത്തിലെ കണ്ണൂർ ജില്ലയിൽ പയ്യന്നൂരിൽ താമസിക്കുന്ന വ്യാപാരിയായ എൻ.ടി കണ്ണന്റെയും ടി.പി യശോദയുടേയും മകനായി 1991 ജനുവരി 10-ന് ജനിച്ചു. ഫാർമസിസ്റ്റ് ആയ മുതിർന്ന സഹോദരിയും ഉണ്ട്.
ചെറിയ പ്രായത്തിൽ തന്നെ പ്രിജേഷിന്റെ കഴിവുകൾ അധ്യാപകർ തിരിച്ചറിഞ്ഞിരുന്നു. സ്‌കൂൾ പഠനകാലത്ത് പാഠങ്ങൾ പകർത്തിയെടുക്കുന്ന സ്വഭാവം പ്രിജേഷിന് ഇല്ലായിരുന്നുവെങ്കിലും സ്‌കൂളിൽ നിന്നും എത്തിയാൽ പഠിച്ച കാര്യങ്ങളെല്ലാം ഓർത്തെടുക്കാൻ പ്രിജേഷിന് കഴിഞ്ഞിരുന്നു. പ്രാഥമിക വിദ്യാഭ്യാസം നേടിയത് അന്നൂർ യു. പി. സ്‌കൂളിൽ നിന്നുമായിരുന്നു. ഹൈസ്‌കൂൾ വിദ്യാഭ്യാസം പയ്യന്നൂർ ഹൈസ്‌കൂളിലും, എം.ബി.എ ഐ.സി.എം കണ്ണൂരിൽ നിന്നും നേടിയെടുത്തു.
റെക്കോർഡുകൾ
[തിരുത്തുക]23 ജൂൺ 2012-ൽ, കണ്ണുകെട്ടികൊണ്ടു 470 പേരുകൾ ആരോഹണ-അവരോഹണ ക്രമങ്ങളിൽ നിഷ്പ്രയാസം പറഞ്ഞുകൊണ്ടാണ് പ്രിജേഷ് കണ്ണൻ ഗിന്നസ് വേൾഡ് റെക്കോർഡ് കരസ്ഥമാക്കിയത്.[2]. ഇതിനുപുറമേ മികച്ച ഓർമ്മശക്തിക്കുള്ള ലിംക്ക ബുക്ക് ഓഫ് റെക്കോർഡ്‌സും പ്രിജേഷ് കരസ്ഥമാക്കിയിട്ടുണ്ട്. ഇത് ഇവർക്ക് നൽകിയത് അന്നത്തെ മുഖ്യമന്ത്രി ശ്രി. ഉമ്മൻ ചാണ്ടിയാണ്.[3]
വ്യക്തിഗത ജീവിതം
[തിരുത്തുക]വായനയും സംഗീതാസ്വാദനവും അവിവാഹിതനായ പ്രിജേഷിന്റെ ഇഷ്ട വിനോദങ്ങളാണ്. നാടകാഭിനയത്തിൽ പരിശീലനം നേടിയിട്ടുള്ള പ്രിജേഷ് പലനാടകങ്ങളിലും, ഹരിചന്ദനം, ശ്രീകൃഷ്ണ എന്നീ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. പ്രിജേഷ് ഭരതനാട്യവും അഭ്യസ്സിച്ചിട്ടുണ്ട്.
അവലംബം
[തിരുത്തുക]- ↑ "Prijesh awarded Limca record". The Hindu. Retrieved 12 August 2014.
- ↑ "Most Random Objects Memorized". Guinness World Records. Retrieved 12 August 2014.
- ↑ "Prijesh awarded Limca record". The Hindu. Retrieved 3 August 2012.