പ്രിയാ മോണിവോങ്ങ് ദേശീയോദ്യാനം
ദൃശ്യരൂപം
പ്രിയാ മോണിവോങ്ങ് ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Kampot, Cambodia |
Nearest city | Kampot |
Coordinates | 10°51′43″N 104°01′56″E / 10.86204693°N 104.03222455°E[1] |
Area | 1,400 കി.m2 (540 ച മൈ)[1] |
Established | 1993[1] |
പ്രിയാ മോണിവോങ്ങ് ദേശീയോദ്യാനം (Khmer: ឧទ្យានជាតិព្រះមុនីវង្ស) തെക്കൻ കംബോഡിയയിലെ കാമ്പോട്ട് പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ഫ്നോം ദേശീയോദ്യാനം,[2] ബൊക്കോർ ദേശീയോദ്യാനം[3] എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. കാർഡമം മലനിരകളുടെ തെക്കുകിഴക്കൻ ഭാഗങ്ങളിൽനിന്ന് ഉടലെടുക്കുന്ന ഡംറെയി മലനിരകളുടെ ഉന്നതമേഖലകളിലാണ് പ്രിയാ മോണിവോങ്ങ് ദേശീയോദ്യാനം നിലനിൽക്കുന്നത്. ദേശീയോദ്യാനത്തിൻറെ ഭൂരിപക്ഷം ഭാഗങ്ങളും സമുദ്രനിരപ്പിൽനിന്ന് 1,000 മീറ്റർ ഉയരത്തിലുള്ളതാണ്. ബൊക്കോർ പർവ്വതം എന്നു കൂടി വിളിക്കപ്പെടുന്ന 1,081 മീറ്റർ ഉയരമുള്ള ഫ്നോം ബൊക്കോർ ആണ് ഏറ്റവും ഉയരമുള്ള കൊടുമുടി.
ചിത്രശാല
[തിരുത്തുക]-
ഫ്നോം ബോകോറിൽ നിന്ന് കാമ്പോട്ടിലേക്കും തായ്ലൻഡ് ഉൾക്കടലിലേക്കുമുള്ള വീക്ഷണം.
-
ഭൂപ്രകൃതി
-
വിചിത്രമായ ശിലാരൂപങ്ങൾ
-
ലോക് യേയ് മാവോ പ്രതിമ
-
ഒരു ബുദ്ധക്ഷേത്രമായ വാറ്റ് സാംപ്രോവ് പ്രാം (1924)
-
ബൊക്കൊർ ഹിൽ സ്റ്റേഷന് സമീപത്തുള്ള കത്തോലിക്കാ പള്ളി (1928)
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 "Preah Monivong National Park". WCMC. Retrieved 2009-08-29.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Label on Google Street maps". Google Maps. Retrieved 2009-08-29.
- ↑ "Lonely Planet Bokor National Park". Lonely Planet. Retrieved 2009-08-29.