Jump to content

പ്രിയ ബാപത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Priya Bapat
Bapat in 2022
ജനനം (1986-09-18) 18 സെപ്റ്റംബർ 1986  (38 വയസ്സ്)
ദേശീയതഇന്ത്യ Indian
തൊഴിൽ
സജീവ കാലം2000–present
അറിയപ്പെടുന്നത്Kaksparsh (2012)
Aamhi Doghi (2018)
ജീവിതപങ്കാളി(കൾ)
(m. 2011)
[1]

പ്രധാനമായും മറാത്തി സിനിമകളിൽ അഭിനയിക്കുന്ന ഒരു ഇന്ത്യൻ അഭിനേത്രിയാണ് പ്രിയ ബാപത് (ജനനം: 18 സെപ്റ്റംബർ 1986). 2013 ലെ സ്‌ക്രീൻ അവാർഡിസിൽ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ കക്‌സ്‌പർഷ് , ആംഹി ദോഗി എന്നീ സിനിമകളിലെ അഭിനയത്തിലൂടെയും മികച്ച നടിക്കുള്ള മഹാരാഷ്ട്ര സംസ്ഥാന അവാർഡ് നേടിയ ഹാപ്പി ജേർണി എന്ന സിനിമയിലൂടെയാണ് അവർ കൂടുതലായും അറിയപ്പെടുന്നത്. 2014-ലെ മറാത്തി ഫിലിംഫെയർ അവാർഡിലെ നടി വിഭാഗത്തിൽ അവർ അവാർഡ് നേടിയിരുന്നു.[അവലംബം ആവശ്യമാണ്]

ആദ്യകാല ജീവിതം

[തിരുത്തുക]

ഇന്ത്യയിലെ മഹാരാഷ്ട്രയിലെ മുംബൈയിൽ 1986 സെപ്റ്റംബർ 18 നാണ് ബാപ്പറ്റ് ജനിച്ചത്. [അവലംബം ആവശ്യമാണ്] അവർ റൂയ കോളേജിൽ നിന്നാണ് നിന്ന് മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദം പൂർത്തിയാക്കിയത്. 2011-ൽ അവർ അവരുടെ സഹനടനായ ഉമേഷ് കാമത്തിനെ വിവാഹം കഴിച്ചു.[2]

2000-ൽ ഡോ. ബാബാസാഹെബ് അംബേദ്കർ എന്ന ചിത്രത്തിലൂടെയാണ് അവർ ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചത്. മുന്നാഭായ് എംബിബിഎസ് , ലഗേ രഹോ മുന്നാഭായ് എന്നീ ചിത്രങ്ങളിലെ വേഷങ്ങൾ കൊണ്ടും അവർ ഓർമ്മിക്കപ്പെടുന്നു. കാക്‌സ്പർഷ് , ടൈംപാസ് 2 എന്നിവയിലെ ബാപ്പട്ടിൻ്റെ വേഷങ്ങൾ നിരൂപകരിൽ നിന്ന് മികച്ച അഭിപ്രായമാണ് നേടിയത്.[3][4] ശുഭം കരോട്ടി , വിക്കി കി ടാക്സി , അബൽമയ തുടങ്ങിയ നിരവധി സീരിയലുകളിലും അവർ അഭിനയിച്ചിട്ടുണ്ട്. 2009 ൽ പുറത്തിറങ്ങിയ മേ ശിവാജിരാജെ ഭോസാലെ ബോൾട്ടോയ് എന്ന ചിത്രത്തിൽ അവർ ശശികല ഭോസാലെയുടെ വേഷത്തിൽ അഭിനയിച്ചു. അന്ധലി കോഷിംബീർ , ഹാപ്പി ജേർണി , വസന്ദർ , ടൈം പ്ലീസ് എന്നീ സിനിമകളിൽ അവർ നിരവധി വേഷങ്ങൾ ചെയ്തിട്ടുണ്ട്.[5] മായനഗരി-സിറ്റി ഓഫ് ഡ്രീംസ് എന്ന ചലച്ചിത്രത്തിൽ അവർ പൂർണിമ റാവു ഗെയ്‌ക്‌വാദ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.[6]

ഇന്ത്യൻ നെയ്ത്തുകാരുടെ സമൂഹത്തെ അവരുടെ വസ്ത്ര സംരംഭമായ "സാവെഞ്ചി" ലൂടെ സഹായിക്കാൻ നടി തൻ്റെ മൂത്ത സഹോദരി ശ്വേത ബാപട്ടുമായി സഹകരിച്ചിരുന്നു.[7]

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Priya and I have each other's back: Umesh Kamat". Hindustan Times (in ഇംഗ്ലീഷ്). 2018-06-02. Retrieved 2019-05-10.
  2. Priya Bapat and Umesh Kamat's unseen wedding pictures, retrieved 2017-01-09
  3. Timepass 2 Movie Review {3/5}: Critic Review of Timepass 2 by Times of India, retrieved 2021-02-01
  4. Kaksparsh Movie Review {4/5}: Critic Review of Kaksparsh by Times of India, retrieved 2021-02-01
  5. "Atul Kulkarni teams up with Priya Bapat for 'Happy Journey'". The Times of India (in ഇംഗ്ലീഷ്). Retrieved 2021-02-01.
  6. "प्रिया बापट नव्या चित्रपटात बनली राजकारणी, 'मायानगरी' चित्रपटात अशी आहे स्टारकास्ट". Divya Marathi (in മറാത്തി). 2018-05-28. Retrieved 2021-02-01.
  7. "Priya Bapat plans to help the Indian weaver community through her new venture". The Times of India (in ഇംഗ്ലീഷ്). Retrieved 2020-12-08.
"https://ml.wikipedia.org/w/index.php?title=പ്രിയ_ബാപത്&oldid=4078018" എന്ന താളിൽനിന്ന് ശേഖരിച്ചത്