പ്രിസം
ദൃശ്യരൂപം
![](http://upload.wikimedia.org/wikipedia/commons/thumb/c/cd/Prism-side-fs_PNr%C2%B00117.jpg/220px-Prism-side-fs_PNr%C2%B00117.jpg)
കടന്നുപോകുന്ന പ്രകാശത്തിന് പ്രകീർണനം സംഭവിക്കുന്ന ഒരു പ്രകാശിക ഉപകരണമാണ് പ്രിസം. മൂന്നുവശങ്ങളുള്ള ത്രികോണ പ്രിസമാണ് ഇതിൽ മുഖ്യം. പ്രകാശത്തിന് അപവർത്തനം ഉണ്ടാക്കുകയാണ് പ്രിസം ചെയ്യുന്നത്. തന്മൂലം പ്രകാശത്തിന്റെ ഗതിക്ക് മാറ്റം വരുന്നു. പ്രകാശത്തിന്റെ തരംഗദൈർഘ്യത്തിന് അനുസരിച്ചാണ് അപവർത്തനം സംഭവിക്കുക. ധവളപ്രകാശം കടന്നുപോകുമ്പോൾ ഓരോ നിറത്തിനും അതിന്റെ തരംഗദൈർഘ്യം അനുസരിച്ച് വ്യത്യസ്ത അപവർത്തനം സംഭവിക്കുകയും ധവളപ്രകാശം അതിന്റെ ഘടകവർണ്ണങ്ങളായി വേർതിരിയുകയും ചെയ്യുന്നു.[1]
![](http://upload.wikimedia.org/wikipedia/commons/thumb/2/24/Prism-rainbow.svg/220px-Prism-rainbow.svg.png)
ഉപയോഗം
[തിരുത്തുക]വിവിധ പ്രകാശിക ഉപകരണങ്ങളിൽ പ്രിസം ഉപയോഗിക്കുന്നു. പെരിസ്കോപ്പ്, ബൈനോക്കുലർ, സ്പെക്ട്രോമീറ്റർ തുടങ്ങിയവയിൽ പ്രിസങ്ങൾ ഉപയോഗിക്കുന്നുണ്ട്.