Jump to content

പ്രൈഡ് ഓഫ് ഇന്ത്യ കളക്ഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രധാനപ്പെട്ട ദേശീയ സംഭവങ്ങളെ അനുസ്മരിപ്പിക്കുന്നതിനും ആഘോഷിക്കുന്നതിനായി ലോകമെമ്പാടുമുള്ള സർക്കാരുകളും ഫിലാറ്റലിക് ഓർഗനൈസേഷനുകളുമായി 30 വർഷത്തിലേറെയായി ലണ്ടനിലെ ഹാൾമാർക്ക് ഗ്രൂപ്പ് സഹകരിച്ചു പ്രവർത്തിക്കുന്നു. ഹാൾമാർക്ക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 2008-ൽ ഇന്ത്യക്കായി ഇറക്കിയ അപൂർവ്വതയാർന്ന ഒരു സീരീസാണ് പ്രൈഡ് ഓഫ് ഇന്ത്യ കളക്ഷൻ[1].

നിർമ്മിതി

[തിരുത്തുക]

കുറ്റമറ്റ രീതിയിൽ ശുദ്ധമായ .999 സ്വിസ് വെള്ളിയിൽ 24 കാരറ്റ് സ്വർണ്ണം കൊണ്ട് ലെയർ ചെയ്ത് ചരിത്രപരമായ തപാൽ സ്റ്റാമ്പുകൾ അതിമനോഹരമായി പുനർനിർമ്മിക്കുന്നതിനായി ഹാൾമാർക്ക് ലോകത്തിലെ പ്രസിദ്ധരായ കലാകാരന്മാരും ശിൽപികളുമായി കൈകോർത്താണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ലോഹക്കട്ടിയിൽ കൊത്തിയെടുത്ത ഇത്തരം പകർപ്പുകൾ, ഓരോ ഹാൾമാർക്ക് അനുസ്മരണ ലക്കങ്ങളായി പുറത്തിറക്കാറാണ് പതിവ്. ലോകത്തിന്റെ ഭാവിതലമുറയ്ക്ക് കൈമാറാനുള്ള അപൂർവ നിധിയായി ഇതിനെ സൂക്ഷിക്കുന്നവർ കരുതുന്നു. പ്രൈഡ് ഓഫ് ഇന്ത്യ ശേഖരം,  രാജ്യത്തിന്റെ ചരിത്രത്തോടും സംസ്കാരത്തോടും ഉള്ള  അഗാധമായ ബഹുമാനത്തോടെയാണ് ഗവൺമെന്റ് പുറത്തിറക്കുന്നത്.

പ്രത്യേകതകൾ

[തിരുത്തുക]

  ഇതുവരെ ഇന്ത്യ 25 ലോഹക്കട്ടികളിലുള്ള സ്റ്റാമ്പ് സീരീസാണ് ഇറക്കിയിരിക്കുന്നത്[2]. പ്രൈഡ് ഓഫ് ഇന്ത്യ എന്ന പേരിൽ അറിയപ്പെടുന്ന ഈ  ശേഖരം ഇന്ത്യയിലെ ആദ്യത്തേതും പ്രധാനപ്പെട്ടതുമായ സ്റ്റാമ്പ് ഇൻ‌കോട്ടാണ് - ലോഹക്കട്ട (Ingot). ഇന്ത്യയ്ക്കായി ഹാൾമാർക്ക് ലണ്ടൻ ഇതുവരെ നിർമ്മിച്ച ഈ അമൂല്യമായ ഈ ശേഖരത്തിൽ 25 സ്റ്റാമ്പുകൾ തിരഞ്ഞെടുത്തു ശുദ്ധമായ ഖരരൂപത്തിലുള്ള  വെള്ളിയിൽ കൊത്തിയെടുത്ത് 24 കാരറ്റ് സ്വർണം കൊണ്ട് ലയർ ചെയ്ത് ഇൻ‌കോട്ടുകളായാണ് നിർമിച്ചിരിക്കുന്നത്.  ഇന്ത്യൻസർക്കാറിന്റെ ഇതുവരെ നിർമ്മിച്ചതിലെ ആദ്യത്തെ സ്റ്റാമ്പ് ഇൻ‌കോട്ട് ശേഖരമാണിത്. ഇന്ത്യൻ ഗവൺമെന്റ്,  ലോകമെമ്പാടും 7,500 പതിപ്പുകളിൽ മാത്രമായി ഈ ശേഖരം പരിമിതപ്പെടുത്തിയിരിക്കുന്നു[3].

ഇന്ത്യയുടെ സാമൂഹികവും സാംസ്കാരികവും ആയ ഔന്നത്യങ്ങള അവതരിപ്പിച്ച ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റിന്റെ ആർക്കൈവുകളിൽ നിന്നുള്ള അപൂർവ സ്റ്റാമ്പുകൾ തിരഞ്ഞെടുത്തു അവതരിപ്പിക്കുന്ന ഈ പദ്ധതിയുടെ ആശയം ഇന്ത്യക്ക് കൈമാറുന്നതും നടപ്പിൽ വരുത്തിയതും ഇന്ത്യയുടെ വിശിഷ്ടനായ മുൻ രാഷ്ട്രപതി  ഡോ. എ.പി.ജെ. അബ്ദുൽ കലാം ആണ്.

ഉള്ളടക്കം

[തിരുത്തുക]

ഇതിൽ ചരിത്രപരവും കലാപരവുമായ  പ്രഗത്ഭരായ വ്യക്തിത്വങ്ങളും, സ്മാരകങ്ങൾ, ചരിത്രപരമായ പ്രാധാന്യമുള്ള സംഭവങ്ങൾ, കലാസൃഷ്ടികൾ (പെയിന്റിംഗുകൾ, മോട്ടിഫുകൾ, നൃത്തം മുതലായവ), ശാസ്ത്രീയ മുന്നേറ്റങ്ങൾ, അത്തരം എല്ലാ പ്രാതിനിധ്യങ്ങളും ഉൾപ്പെടുത്തി ഇന്ത്യയുടെ ഭാഗമായതിന്റെ അഭിമാനബോധം നമ്മിൽ ഉളവാക്കുന്നു. ഉയർന്ന നിലവാരം ഉറപ്പാക്കുന്നതിനായി വിലയേറിയ ഓരോ ചിത്രവും ലോകത്തിലെ ഏറ്റവും മികച്ച ആർട്ടിസ്റ്റുകളും സ്വിസ് കരകൗശല വിദഗ്ധരും കൊത്തിയെടുത്താണ് പ്രൈഡ് ഓഫ് ഇന്ത്യയുടെ ഓരോ എഡിഷനുകളും തയ്യാറാക്കിയത്.  360 ടൺ ഭാരം വരുന്ന കൂറ്റൻ മിന്റിംഗ് പ്രസ്സിൽ ശുദ്ധമായ വെള്ളി ഇൻ‌ഗോട്ടുകൾ‌ (ലോഹക്കട്ടകൾ) വെച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്[4].  സുഷിരങ്ങൾ കൃത്യമായ ഡയമണ്ട് കട്ട് ആണ്, ഓരോ സ്റ്റാമ്പ് ഇൻ‌കോട്ടിനും തികഞ്ഞ സ്വർണ്ണ തനിമ സൃഷ്ടിക്കാൻ ശുദ്ധമായ 24 കാരറ്റ് സ്വർണ്ണം ഉപയോഗിച്ച് അവയ്ക്ക് ലേയർ ചെയ്തിരിക്കുന്നു. സ്റ്റാമ്പ് ഇൻ‌കോട്ടുകൾ‌ പ്രതിമാസം ഒന്ന് എന്ന നിരക്കിൽ ആയിരുന്നു ഉപഭോക്താക്കൾക്ക് അയച്ചിരുന്നത്[5].

അവലംബം

[തിരുത്തുക]
  1. "Pride Of India". Retrieved 17 September 2020.
  2. "Pictures of Pride of India Collection". Retrieved 17 September 2020.
  3. "Pride of india limited edition". Retrieved 17 September 2020.
  4. "POI with Golden liered Silver Ingote". Retrieved 17 September 2020.[പ്രവർത്തിക്കാത്ത കണ്ണി]
  5. "POI secrets". Retrieved 17 September 2020.