Jump to content

പ്രോട്ടാമിൻ‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Protamine P1
Identifiers
Symbol Protamine_P1
Pfam PF00260
InterPro IPR000221
PROSITE PDOC00047
പ്രോട്ടാമിൻ 1
Identifiers
Symbol PRM1
Entrez 5619
HUGO 9447
OMIM 182880
RefSeq NM_002761
UniProt P04553
Other data
Locus Chr. 16 p13.13
പ്രോട്ടാമിൻ 2
Identifiers
Symbol PRM2
Entrez 5620
HUGO 9448
OMIM 182890
RefSeq NM_002762
UniProt P04554
Other data
Locus Chr. 16 p13.13

വളരെ ചെറിയ, ആർജിനിൻ എന്ന അമിനോഅമ്ലങ്ങൾ ധാരാളമായുള്ള ഒരു ന്യൂക്ലിയാർ പ്രോട്ടീനാണ് പ്രോട്ടാമിൻ. പുബീജങ്ങൾ രൂപപ്പെടുന്ന സ്പെർമാറ്റോജനസിസ് എന്ന പ്രക്രിയയ്ക്കൊടുവിൽ ഹിസ്റ്റോണുകളെ നീക്കം ചെയ്യുന്ന ഇവ പുംബീജങ്ങളുടെ ശിരസ്സിൽ കണ്ടൻസേഷൻ നടക്കുന്നതിനും ഡി.എൻ.എ തന്മാത്രയുടെ സ്ഥിരതാവസ്ഥയ്ക്കും അത്യാവശ്യമാണ്. പുംബീജങ്ങളിൽ‌ ഹിസ്റ്റോണുകളെക്കാൾ ഡി.എൻ.എ കണ്ടൻസേഷന് ഇവ സഹായിക്കുന്നു.

ഉപയോഗങ്ങൾ

[തിരുത്തുക]
  • ഇൻസുലിൻ രോഗചികിത്സയ്ക്കുപയോഗിക്കുമ്പോൾ ഇതിനോടൊപ്പം പ്രോട്ടാമിൻ‌ ചേർന്ന് ഇൻസുലിന്റെ പ്രവർത്തനകാലയളവ് ദീർഘിപ്പിക്കുന്നു. [1]
  • കാർഡിയോ -പൾമണറി ബൈപാസ്സ് ശസ്ത്രക്രിയയിൽ ഹെപ്പാരിന്റെ രക്തം കട്ടപിടിപ്പിക്കുന്ന പ്രവർത്തനത്തിനെതിരായ പ്രവർത്തനത്തെ മന്ദീഭവിപ്പിക്കുന്നു. ശ്വാസകോശധമനിയുടെ രക്തസമ്മർദ്ദത്തെ വർദ്ധിപ്പിക്കുന്നു. [2]

ഉദാഹരണങ്ങൾ

[തിരുത്തുക]

എലികളിലും മനുഷ്യനിലും മറ്റുചില മത്സ്യങ്ങളിലും രണ്ടോ അതിലധികമോ വ്യത്യസ്ത തരത്തിലുള്ള പ്രോട്ടാമിനുകളെ കണ്ടെത്തിയിട്ടുണ്ട്.

മനുഷ്യരിൽ

[തിരുത്തുക]

PRM1 ഉം PRM2 വുമാണ് മനുഷ്യനിൽ കണ്ടെത്തപ്പെട്ടിട്ടുള്ള പ്രോട്ടാമിനുകൾ.

മത്സ്യങ്ങളിൽ

[തിരുത്തുക]

സാൽമിൻ (സാൽമൺ മത്സ്യത്തിൽ) ക്ലൂപ്പീൻ (ക്ലൂപ്പിയ മത്സ്യത്തിൽ) ഇറിഡിൻ (റെയിൻബോ ട്രൗട്ടിൽ) തിന്നിൻ (ചൂരയിൽ) സ്റ്റെല്ലിൻ (സ്റ്റർജിയോണിൽ) സില്ലിയോറൈനിൻ (ഡോഗ് ഫിഷിൽ)

അവലംബം

[തിരുത്തുക]
  1. Owens DR (June 2011). "Insulin preparations with prolonged effect". Diabetes Technol. Ther. 13 Suppl 1: S5–14. DOI:10.1089/dia.2011.0068. PMID 21668337.
  2. ^ Carr JA, Silverman N (1999). "The heparin-protamine interaction. A review.". J Cardiovasc Surg (Torino) 40 (5): 659–66. PMID 10596998.
"https://ml.wikipedia.org/w/index.php?title=പ്രോട്ടാമിൻ‌&oldid=2198803" എന്ന താളിൽനിന്ന് ശേഖരിച്ചത്