പ്രോതിമ ബേദി
പ്രോതിമ ഗൌരി ബേദി | |
---|---|
ജനനം | പ്രോതിമ ഗുപ്ത [1] ഫെബ്രുവരി 12, 1948 |
മരണം | ഓഗസ്റ്റ് 18, 1998 | (പ്രായം 50)
തൊഴിൽ | Classical Indian dancer, Model |
വെബ്സൈറ്റ് | http://www.nrityagram.org |
പ്രശസ്തയായ മോഡലും ഒഡീസി നർത്തകിയുമാണ് പ്രോതിമ ഗൌരി ബേദി[2][3] (ഒക്ടോബർ 12, 1948 – ഓഗസ്റ്റ് 18, 1998)[4] . ഇവർ 1990 ൽ ബെംഗളൂരുവിൽ നൃത്യഗ്രാം എന്ന നൃത്തവിദ്യഭ്യാസ സ്ഥാപനം തുടങ്ങി.
സ്വകാര്യ ജീവിതം
[തിരുത്തുക]പ്രോതിമ ജനിച്ചത് ഡെൽഹിയിലാണ്.[5] ഹരിയാനയിലെ ഒരു വ്യാപാരിയായ ലക്ഷ്മിചന്ദ് ഗുപ്തയാണ് പിതാവ്. മാതാവ് റെബ ഒരു ബെംഗാളിയാണ്. ഇവരുടെ വിവാഹത്തിനു ശേഷം ലക്ഷ്മിചന്ദ് തന്റെ കുടുംബം വിട്ട് ഡെൽഹിയിൽ താമസമാക്കി. അവിടെ വച്ച് പ്രോതിമ ജനിച്ചു.
ഔദ്യോഗിക ജീവിതം
[തിരുത്തുക]മോഡലിംഗ്
[തിരുത്തുക]1960 കളുടെ അവസാനത്തിൽ പ്രൊതിമ ഒരു അറിയപ്പെടുന്ന മോഡലായി. 1974 ൽ ഒരു മാഗസിനിൽ നഗ്നയായി വന്നതിനുശേഷം വാർത്തയിൽ സ്ഥാനം പിടിച്ചുപറ്റി.[6]
നർത്തനജീവിതം
[തിരുത്തുക]1975 നു ശേഷം ഒഡീസി നൃത്തപഠനത്തിലേക്ക് പ്രോതിമ തിരിഞ്ഞു.[7] . പിന്നീട് ഭുലാബായി മെമോറിയൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നൃത്തം പഠിക്കുവാൻ ചേരുകയും ഒരു അറിയപ്പെടുന്ന നർത്തകിയാവുകയും ചെയ്തു.[8] തന്റെ നൃത്തത്തിന്റെ മികവിലൂടെ ഒരു അറിയപ്പെടുന്ന നർത്തകിയാവുകയും പിന്നീറ്റ് സ്വന്തമായി ഒരു നർത്തന വിദ്യാലയവും സ്ഥാപിക്കുകയും ചെയ്തു.
മരണം
[തിരുത്തുക]1997ൽ തന്റെ മകനായ സിദ്ധാർഥിന്റെ മരണം പ്രോതിമക്ക് ഒരു ആഘാതമാവുകയും തന്റെ നർത്തന ജീവിതത്തിൽ നിന്ന് വിരമിക്കുകയും ചെയ്തു.[9] പിന്നീട് സന്യാസ സമാനമായ ജീവിതത്തിലേക്ക് തിരിയുകയും ഹിമാലയത്തിലേക്ക് യാത്ര തിരിക്കുകയും ചെയ്തു.[10] പിന്നീട് വന്ന ഓഗസ്റ്റ് മാസത്തിൽ മാനസരോവറിലേക്കുള്ള തീർഥയാത്രയിൽ ഇവരെ കാണാതാവുകയും ചെയ്തു.[11] പിന്നീട് ദിവസങ്ങൾക്കു ശേഷം ഇവരുടെ അവശിഷ്ടങ്ങൾ മാൽപ്പ മലനിരകളുടെ ഭാഗത്ത് നിന്ന് കണ്ടെത്തുകയുണ്ടായി.
അവലംബം
[തിരുത്തുക]- ↑ This Above All - She had a lust for life The Tribune, February 5, 2000.
- ↑ Obituary Archived 2009-08-02 at the Wayback Machine. India Today, September 7,1998.
- ↑ Protima Gauri Bedi nrityagram.org.
- ↑ Dream Nrityagram.
- ↑ Time Pass : The Memoirs of Protima Bedi, Introduction, pp.1-2. Biographical info: ‘Early Years’.
- ↑ Protima's interview on naked run Archived 2006-03-06 at the Wayback Machine. Hindustan Times.
- ↑ Protima Guari Interview Rediff.com, August 22, 1998.
- ↑ Bina Ramani Mourns...[പ്രവർത്തിക്കാത്ത കണ്ണി] Indian Express, September 22, 1998.
- ↑ Interview Kabir Bedi Archived 2009-06-26 at the Wayback Machine. Filmfare October, 2001.
- ↑ Bowing Out Archived 2010-10-07 at the Wayback Machine. India Today, April 27, 1998.
- ↑ Obituary New York Times, August 30, 1998.