Jump to content

പ്ലാസ്മ ടെലിവിഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചെറിയ അയണീകൃത സെല്ലുകളാൽ നിർമ്മിതമായ പ്ലാസ്മാ ഡിസ്പ്ലേ പാനലുകളാണ് പ്ലാസ്മാ ടെലിവിഷനുകളുടെ അടിസ്ഥാന ഭാഗം. 30 ഇഞ്ചിനും മുകളിലേയ്ക്കാണ് പ്ലാസ്മാ ഡിസ്പ്ലേ പാനലുകൾ ലഭ്യമാകുന്നത്. പുതിയ വിലകുറഞ്ഞതും കാര്യക്ഷമവുമായ എൽ സി ഡി പാനലുകളുടേയും ഓർഗാനിക് എൽ ഇ ഡി പാനലുകളുടേയും ആവിർഭാവത്തോടെ താരത‌‌മ്യേന വിലകൂടിയ പ്ലാസ്മാ ടെലിവിഷനുകളുടെ വിപണി നഷ്ടപ്പെട്ടു.

പൊതുവായ സവിശേഷതകൾ

[തിരുത്തുക]

30 ഇഞ്ചു മുതൽ 15 ഇഞ്ച് വരെ (കോണോടു കോൺ) വലിപ്പത്തിലും 6 മുതൽ 10 സെന്റീമീറ്റർ കനത്തിലുമാണ് പൊതുവേ പ്ലാസ്മാ ഡിസ്പ്ലേകൾ നിർമ്മിയ്ക്കപ്പെടുന്നത്.എൽ സി ഡി ഡിസ്പ്ലേകളേക്കാൾ കറുപ്പും വെളുപ്പും വേർതിരിച്ചുകാണിയ്ക്കുന്നതിൽ മുന്നിലാണ് പ്ലാസ്മാ ഡിസ്പ്ലേകൾ. പ്ലാസ്മാ ഡിസ്പേകളുടെ പ്രതാപകാലത്ത് നിലവിലുണ്ടായിരുന്ന എൽ സി ഡി ഡിസ്പ്ലേകളുമായി താരതമ്യപ്പെടുത്തുമ്പോൾ പ്ലാസ്മാ ഡിസ്പ്ലേയിൽ യഥാർത്ഥ കറുപ്പ് നിറം ദൃശ്യമാക്കുമ്പോൾ സമാന എൽ സി ഡി ഡിസ്പ്ലേകളിൽ അത് ചാര നിറത്തിൽ ആയിരുന്നു കാണപ്പെട്ടിരുന്നത്. കനം കുറഞ്ഞ സ്പടികപ്പാളികളാൽ നിർമ്മിതമാണ് പ്ലാസ്മാ ടിവികൾ എന്നതിനാൽ അവയ്ക്ക് കണ്ണാടിപോലെ പ്രതിഫലിപ്പിക്കുന്ന ദൂഷ്യവശം ഉണ്ടായിരുന്നു. ഇതിനെ മറികടക്കാൻ പാനാസോണിക് പോലെയുള്ള കമ്പനികൾ 'ആന്റി ഗ്ലെയർ' ആവരണം പാനലുകൾക്ക് മുകളിൽ നൽകിയിരുന്നു.എൽ സി ഡി ഡിസ്പ്ലേകളുമായി താരത‌‌മ്യപ്പെടുത്തുമ്പോൾ പ്ലാസ്മാ പാനലുകളുടെ ഊർജ്ജ ഉപഭോഗം വളരെ കൂടുതലാണ്.

പ്ലാസ്മാ ഡിസ്പ്ലേകളുടെ ഗുണദോഷങ്ങൾ

[തിരുത്തുക]

ഗുണങ്ങൾ

[തിരുത്തുക]
  • യഥാർത്ഥ കറുപ്പ് നിറം ദൃശ്യമാക്കാൻ കഴിവുള്ളതിനാൽ മെച്ചപ്പെട്ട കോണ്ട്രാസ്റ്റ് റേഷ്യോ.
  • എൽ സി ഡി പാനലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ വിസ്ത്രുതമായ വീക്ഷണ കോൺ(വ്യൂയിംഗ് ആംഗിൾ)
  • ഉയർന്ന റീഫ്രഷ് റേറ്റ് ഉള്ളതിനാൽ അതിവേഗം ചലിയ്ക്കുന്ന രംഗങ്ങൾ (കായിക മത്സരങ്ങളും മറ്റും) മിഴിവോടെ ദ്രുശ്യമാക്കാൻ കഴിയുന്നു.
  • പാനലിൽ എല്ലായിടത്തും സമീക്രുതമായ തിളക്കവും മിഴിവും. എൽ സി ഡി ബാക്ക് ലൈറ്റ് ഡിസ്പ്ലേകളിൽ ഇത് സാദ്ധ്യമല്ല.

ദോഷങ്ങൾ

[തിരുത്തുക]
  • ആദ്യ തലമുറ പ്ലാസ്മാ പാനലുകൾക്ക് 'ബേൺ-ഇൻ' എന്ന ദൂഷ്യവശം ഉണ്ടായിരുന്നു. അതായത് ഡിസ്പ്ലേയിൽ ഒരു പ്രത്യേക ഭാഗത്ത് ദീർഘനേരം ഒരു ചിത്രമോ അക്ഷരമോ ലോഗോയോ ദ്രുശ്യമാക്കപ്പെടുമ്പോൾ പ്രസ്തുത ഭാഗത്തുള്ള പ്ലാസ്മാ സെല്ലുകൾ അതി ജ്വലനത്തിനു വിധേയമായി സ്ഥായിയായ മാറ്റങ്ങൾക്ക് വിധേയമാകുന്നു. ഉദാഹരണത്തിന് ചാനൽ ലോഗോകളും മറ്റും സ്ഥിരമായി ഒരേ ഇടത്ത് ദ്രുശ്യമാക്കപ്പെടുന്നതിനാൽ ഡിസ്പ്ലേ ഓഫ് ചെയ്താലും പ്രസ്തുത ലോഗോയുടെ അവശേഷിപ്പ് ഒരു നിഴൽ രൂപത്തിൽ സ്ഥായിയായി കാണപ്പെടുന്നു.
  • ഉയർന്ന ഊർജ്ജ ഉപഭോഗം.
  • സമുദ്രനിരപ്പിൽ നിന്നും വളരെ ഉയർന്ന വായുമർദ്ദം കുറഞ്ഞ പർവ്വത പ്രദേശങ്ങളിൽ പ്ലാസ്മാ പ്പാനലുകൾ ശരിയായി പ്രവർത്തിയ്ക്കുകയില്ല. സമുദ്രനിരപ്പിൽ നിന്നും 6000 അടി മുകളിൽ ഈ കുഴപ്പങ്ങൾ പ്രകടമാണ്. അന്തരീക്ഷ മർദ്ദത്തിലുള്ള വ്യത്യാസം പ്ലാസ്മാ സെല്ലുകളിലെ വാതകമർദ്ദത്തിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് ഇതിനു കാരണം.
  • എൽ സി ഡി ഡിപ്ലേകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഭാരക്കൂടുതലുള്ളവയാണ് പ്ലാസ്മാ ഡിസ്പ്ലേകൾ.
"https://ml.wikipedia.org/w/index.php?title=പ്ലാസ്മ_ടെലിവിഷൻ&oldid=3089714" എന്ന താളിൽനിന്ന് ശേഖരിച്ചത്