പ്ലാസ്റ്റിക് ക്യാരി ബാഗ് നിരോധനം
നിയമം മൂലം കട്ടി കുറഞ്ഞ പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം റീറ്റെയ്ൽ സ്ഥാപനങ്ങളിൽ നിയന്ത്രിച്ച നടപടിയാണ് പ്ലാസ്റ്റിക് ക്യാരി ബാഗ് നിരോധനം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കം തൊട്ട് തന്നെ ഈ കട്ടി കുറഞ്ഞ പ്ലാസ്റ്റിക് സഞ്ചികൾ ഘട്ടം ഘട്ടമായി നിയന്ത്രിച്ചു ക്രമേണ പൂർണ നിരോധനത്തിലേക്ക് എത്തുവാനുള്ള നടപടികൾ ആരംഭിച്ചിരുന്നു . ഇത്തരം പ്ലാസ്റ്റിക് സഞ്ചികളുടെ ഉപയോഗം നിമിത്തം ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്തെന്നാൽ ഒന്നാമതായി ഇവ ഉണ്ടാകുന്നത് പുനരുപയോഗം സാധ്യമല്ലാത്ത വസ്തുക്കളിൽ നിന്നാണ് എന്നതും, ഇവയുടെ സംസ്കരണം പരിസ്ഥിതിക്ക് കോട്ടം ഏൽപ്പിക്കും എന്നതുമാണ്. നിലവിൽ ഇവയ്ക്ക് പകരം പുനരുപയോഗം സാധ്യമായ സഞ്ചികൾ ആണ് കടകളിൽ ലഭ്യമായിട്ടുള്ളത്. [1][2][3]
അനുബന്ധ പ്രശ്‌നങ്ങൾ
[തിരുത്തുക]പ്ലാസ്റ്റിക് സഞ്ചികൾ വ്യത്യസ്തങ്ങളായ പ്രശ്നങ്ങൾ ആണ് പരിസ്ഥിതിയിൽ സൃഷ്ഠിക്കുന്നത്. ഏറ്റവും വലിയ പ്രശ്നവും ഇവയുടെ ബാഹുല്യം ആണ് , ടൺ കണക്കിന് പ്ലാസ്റ്റിക് ആണ് സംസ്കരണ ശാലകളിൽ ദിനം പ്രതി എത്തുന്നത്. ഇവിടങ്ങളിൽ എത്തി ചേരാത്തവ തെരുവുകളിലും നദികളിലും അരുവികളും , കടലിലും മറ്റും എത്തുന്നു , ഇത് ഈ ജലാശയങ്ങളിൽ ഉണ്ടാകുന്ന ജൈവിക പ്രശ്നങ്ങൾ ഇനിയും പൂർണമായി പഠിച്ചിട്ടില്ല.
പസിഫിക് സമുദ്രത്തിൽ എത്തുന്ന പ്‌ളാസ്റ്റിക് ക്യാരി ബാഗുകൾ പസിഫിക് സമുദ്രത്തിലെ മാലിന്യ കൂട്ടത്തിൽ ആണ് എത്തിപ്പെടുക. ഇതിൽ എൺപതു ശതമാനവും കരയിൽ നിന്നുള്ളതും ബാക്കി ഓയിൽ ഡ്രില്ലിൽ പ്ലേറ്റിഫോമുകളിൽ നിന്നും ബാക്കി കപ്പലുകളിൽ നിന്നുമാണ് . ഇത് പല സമുദ്ര ജീവികളുടെയും ദഹന ശ്വസന വ്യവസ്ഥയിൽ എത്തുകയും അവയുടെ മരണത്തിന് വരെ കാരണമാകുകയും ചെയ്യാറുണ്ട്.[4][5]
അവലംബം
[തിരുത്തുക]- ↑ Schnurr, Riley E.J.; Alboiu, Vanessa; Chaudhary, Meenakshi; Corbett, Roan A.; Quanz, Meaghan E.; Sankar, Karthikeshwar; Srain, Harveer S.; Thavarajah, Venukasan; Xanthos, Dirk; Walker, Tony R. (2018). "Reducing marine pollution from single-use plastics (SUPs): A review". Marine Pollution Bulletin. 137: 157–171. Bibcode:2018MarPB.137..157S. doi:10.1016/j.marpolbul.2018.10.001. PMID 30503422. S2CID 54522420.
- ↑ Xanthos, Dirk; Walker, Tony R. (2017). "International policies to reduce plastic marine pollution from single-use plastics (plastic bags and microbeads): A review". Marine Pollution Bulletin. 118 (1–2): 17–26. Bibcode:2017MarPB.118...17X. doi:10.1016/j.marpolbul.2017.02.048. PMID 28238328.
- ↑ "Plastic bags". Australian Government. 5 November 2009. Retrieved 1 July 2012.
- ↑ "Facts". Garbage Patch – The Great Pacific Garbage Patch and other pollution issues. Retrieved 16 November 2016.
- ↑ Garces, Diego. "A staggering amount of waste – much of which has only existed for the past 60 years or so – enters the oceans each year". World Wildlife Fund. World Wildlife Fund. Retrieved 16 November 2016.