Jump to content

പ്ലീബിയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രാചീന റോമിലെ കുലീന കുല ജാതരല്ലാത്ത സാധാരണക്കാരായ പൗരന്മാരെ പ്ലീബിയൻ എന്ന് പറയുന്നു. പ്രാചീന റോമിൽ അടിമകൾ അല്ലാത്ത സ്വതന്ത്ര പൗരന്മാരെ പട്രീഷ്യൻ എന്നും പ്ലീബിയൻ രണ്ട് വർഗങ്ങളായി വേർ തിറിച്ചിരുന്നു. റോമിന്റെ സ്ഥാപകനായ റോമുലസ് കൗൺസിലർ മാരായി നിയമിച്ച നൂറ് പേരുടെ സന്തതി പരമ്പരകളാണ് പട്രീഷ്യൻ. തുടക്കത്തിൽ പ്ലീബിയൻ ജനത സാമ്പത്തികമായി പിന്നോക്കമായിരുന്നുവെങ്കിലും, ധന സമ്പാദനത്തിന്റെ കാര്യത്തിൽ പ്ലീബിയന്മാരിൽ നിയമപരമായ നിയന്ത്രണൾ അധികമില്ലാതിരുന്നത്കൊണ്ട് കാലക്രമേണ പല പ്ലീബിയൻ കുടുംബങ്ങളും സാമ്പത്തിമായി മുന്നേറിത്തുടങ്ങി. എന്നാലും ആ സാമൂഹിക ഉച്ചനീചത്വം നിലനിന്നു. തുടക്ക കാലങ്ങളിൽ പ്ലീബിയനും, പട്രീഷിയനും തമ്മിലുള്ള വിവാഹ ബന്ധം നിയമ വിരുദ്ധമായിരുന്നു. പിൽക്കാലത്തത് (445 ബി സി യിൽ) നിയമത്തിനു ഭേദഗതി വരുത്തി മിശ്ര വിവാഹത്തിലുള്ള നിയന്ത്രണങ്ങൾ മാറ്റി. ഈ മിശ്രവിവാഹങ്ങളുടെ ഫലമായി പല കുടുംബങ്ങളിലും പ്ലീബിയൻ ശാഖയും, പട്രീഷ്യൻ ശാഖയുമുണ്ടായിത്തുടങ്ങി. [1][2]

അവലംബം

[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പ്ലീബിയൻ&oldid=3798542" എന്ന താളിൽനിന്ന് ശേഖരിച്ചത്