Jump to content

ഫണ്ടസ് (കണ്ണ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫണ്ടസ്
മനുഷ്യന്റെ കണ്ണിന്റെ ഫണ്ടസ്
Identifiers
MeSHD005654
Anatomical terminology
രക്തക്കുഴലുകൾ കൂടിച്ചേരുന്ന വലതുവശത്തുള്ള ശോഭയുള്ള പ്രദേശമായി ഒപ്റ്റിക് ഡിസ്ക് കാണിക്കുന്ന ഒരു ഫണ്ടസ് ഫോട്ടോ. മധ്യഭാഗത്ത് ഇടതുവശത്തുള്ള സ്ഥലം മാക്കുലയാണ്. മധ്യഭാഗത്ത് ചാരനിറത്തിലുള്ളതും കൂടുതൽ വ്യാപിക്കുന്നതുമായ സ്ഥലം ഒരു ഷാഡൊ ആർട്ടിഫാക്റ്റ് ആണ്.

പ്യൂപ്പിളിലൂടെ കണ്ണിനുള്ളിലേക്ക് നോക്കിയാൽ കാണുന്ന റെറ്റിനയുടെ ഉപരിതലമാണ് കണ്ണിന്റെ ഫണ്ടസ് എന്ന് അറിയപ്പെടുന്നത്. അതിൽ റെറ്റിന, ഒപ്റ്റിക് ഡിസ്ക്, മാക്യുല, ഫോവിയ എന്നിവ ഉൾപ്പെടുന്നു.[1] ഒഫ്താൽമോസ്കോപ്പി അല്ലെങ്കിൽ ഫണ്ടസ് ഫോട്ടോഗ്രഫി വഴി ഫണ്ടസ് പരിശോധിക്കാൻ കഴിയും.

വ്യത്യാസങ്ങൾ

[തിരുത്തുക]

ഫണ്ടസിന്റെ നിറം സ്പീഷിസുകൾക്കിടയിൽ വ്യത്യാസപ്പെടുന്നു. പ്രൈമേറ്റുകളുടെ ഒരു പഠനത്തിൽ[2] നീല, പച്ച, മഞ്ഞ, ഓറഞ്ച്, ചുവപ്പ് എന്നീ നിറങ്ങൾ റെറ്റിനയ്ക്ക് ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. മനുഷ്യ ഫണ്ടസിന് ചുവപ്പ് നിറമാണ്.

ക്ലിനിക്കൽ പ്രാധാന്യം

[തിരുത്തുക]

ഫണ്ടസിന്റെ നിരീക്ഷണത്തിൽ (സാധാരണയായി ഫണ്ടസ്കോപ്പി വഴി) നിന്ന് കണ്ടെത്താവുന്ന നേത്രരോഗങ്ങളിൽ ഗ്ലോക്കോമ, ഡയബറ്റിക് റെറ്റിനോപ്പതി, ഹൈപ്പർടെൻസിവ് റെറ്റിനോപ്പതി, മാക്യുലാർ ഡീജനറേഷൻ എന്നിങ്ങനെ പ്രധാനപ്പെട്ട ഒരുപാട് അസുഖങ്ങളുണ്ട്. റെറ്റിനയിലെ എക്സുഡേറ്റുകൾ, കോട്ടൺ വൂൾ സ്പോട്ട്സ്, രക്തക്കുഴലുകളുടെ തകരാറുകൾ, പിഗ്മെന്റേഷൻ എന്നിവ ഫണ്ടസ് പരിശോധനയിലൂടെ തിരിച്ചറിയാൻ കഴിയും.

മനുഷ്യന്റെ ശരീരത്തിൽ മൈക്രോ സർക്കുലേഷൻ നേരിട്ട് നിരീക്ഷിക്കാൻ കഴിയുന്ന ഏകഭാഗമാണ് കണ്ണിന്റെ ഫണ്ടസ്.[3] ഒപ്റ്റിക് ഡിസ്കിന് ചുറ്റുമുള്ള രക്തക്കുഴലുകളുടെ വ്യാസം 150 μm ആണ്. 10 μm വരെ വ്യാസമുള്ള രക്തക്കുഴലുകൾ ഒഫ്താൽമോസ്കോപ്പിയിലൂടെ നിരീക്ഷിക്കാൻ കഴിയും.

ഇതും കാണുക

[തിരുത്തുക]

പരാമർശങ്ങൾ

[തിരുത്തുക]
  1. Cassin, B. and Solomon, S. Dictionary of Eye Terminology. Gainesville, Florida: Triad Publishing Company, 1990.
  2. Wolin LR, Massopust LC (September 1967). "Characteristics of the ocular fundus in primates". J. Anat. 101 (Pt 4): 693–9. PMC 1270903. PMID 6059819.
  3. Ronald Pitts Crick, Peng Tee Khaw, A Textbook of Clinical Ophthalmology: A Practical Guide to Disorders of the Eyes and Their Management, 3rd edition, World Scientific, 2003, ISBN 981-238-128-7
"https://ml.wikipedia.org/w/index.php?title=ഫണ്ടസ്_(കണ്ണ്)&oldid=3455076" എന്ന താളിൽനിന്ന് ശേഖരിച്ചത്