Jump to content

ഫത്ഹുല്ല ജമീൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫത്ഹുല്ല ജമീൽ
ފަތުހުﷲ ޖަމީލް
മാലദ്വീപ് വിദേശകാര്യ മന്ത്രി
ഓഫീസിൽ
1978 മാർച്ച് 14 – 2005 ജൂലൈ 14
വ്യക്തിഗത വിവരങ്ങൾ
മരണംസിംഗപ്പൂർ
ദേശീയതമാലദ്വീവിയൻ

1978 മുതൽ 2005 വരെ മാലിദ്വീപിന്റെ വിദേശകാര്യ മന്ത്രിയായിരുന്നു ഫത്ഹുല്ല ജമീൽ (സെപ്റ്റംബർ 5, 1942 – മാർച്ച് 1, 2012).

1977 ഏപ്രിൽ 14 മുതൽ 1978 വരെ ഐക്യരാഷ്ട്രസഭയിലെ മാലിദ്വീപിന്റെ [1] പ്രതിനിധിയായിരുന്നു ജമീൽ. 1978 മാർച്ച് 14 ന് അദ്ദേഹം മാലിദ്വീപിന്റെ വിദേശകാര്യ മന്ത്രിയായി. പ്രസിഡന്റ് മൗമൂൺ അബ്ദുൾ ഗയൂമിന്റെ കീഴിൽ അദ്ദേഹം 27 വർഷം ആ സ്ഥാനം വഹിച്ചു. 2005 ജൂലൈ 14-ന് അദ്ദേഹം വിദേശകാര്യ മന്ത്രി സ്ഥാനം രാജിവെച്ചു. അതിനു ശേഷം അദ്ദേഹം രാഷ്ട്രപതിയുടെ പ്രത്യേക ഉപദേഷ്ടാവായി നിയമിതനാകുകയും ചെയ്തു. പ്രസിഡന്റ് ഗയൂം സൃഷ്ടിച്ച താരതമ്യേന പുതിയ പദവിയായ സീനിയർ മിനിസ്റ്റർ എന്ന പദവിയിൽ 2008 ഏപ്രിൽ 30-ന് അദ്ദേഹം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

ആദ്യകാല ഔദ്യോഗിക ജീവിതവും സർക്കാർ സേവനവും

[തിരുത്തുക]

1969 നവംബർ 18-ന് മജീദിയ്യ സ്‌കൂളിൽ അധ്യാപകനായാണ് ഫതുഹുല്ല തന്റെ പൊതുസേവന ജീവിതം ആരംഭിച്ചത്. 1978 മാർച്ച് 14 ന് ഇബ്രാഹിം നസീർ പ്രസിഡന്റായിരിക്കെ അദ്ദേഹം വിദേശകാര്യ മന്ത്രിയായി .

മൗമൂൺ അബ്ദുൾ ഖയൂം പ്രസിഡന്റായപ്പോൾ, 1978 അവസാനത്തോടെ ഫതുഹുല്ല വീണ്ടും വിദേശകാര്യ മന്ത്രിയായി നിയമിതനായി. 2005 ജൂലൈയിൽ രാജിവെക്കുന്നതുവരെ അദ്ദേഹം ആ സ്ഥാനത്ത് തുടർന്നു. രാജിക്കുശേഷം രാഷ്ട്രപതിയുടെ പ്രത്യേക ഉപദേഷ്ടാവായും പ്രവർത്തിച്ചു.

ഒരു ചരമക്കുറിപ്പിൽ, ഹവീരു ഡെയ്‌ലി അദ്ദേഹത്തെ മാലദ്വീപ് വിദേശ നയതന്ത്രത്തിന്റെ പിതാവായി വിശേഷിപ്പിച്ചു. [2]

ഒരു കാലത്ത് ആസൂത്രണ പരിസ്ഥിതി സഹമന്ത്രിയായും ഫതുഹുല്ല സേവനമനുഷ്ഠിച്ചിട്ടുണ്ട്. പീപ്പിൾസ് മജ്‌ലിസിൽ ദീർഘകാലം പ്രസിഡന്റിന്റെ അംഗവുമായിരുന്നു. [3]

ഈജിപ്തിലെ വിദ്യാഭ്യാസവും ജീവിതവും

[തിരുത്തുക]

ഫത്ഹുല്ല ജമീൽ തൻ്റെ പ്രൈമറി, സെക്കൻഡറി, ടെർഷ്യറി വിദ്യാഭ്യാസം ഈജിപ്തിലെ ധർരാസ വാർഡിലെ മൗഹാദുൽ ഖാഹിറയിൽ നിന്ന് നേടി.

ഫത്ഹുല്ല ജമീൽ ഈജിപ്തിലെ അൽ-അസ്ഹർ സർവകലാശാലയിൽ പഠിച്ചു. അവിടുന്ന് ഇസ്ലാമിക് തിയോളജിയിൽ ബിഎ ബിരുദം നേടി. പിന്നീട് ഐൻ ഷംസ് യൂണിവേഴ്സിറ്റിയിൽ അദ്ദേഹം ബിരുദാനന്തര ബിരുദ അധ്യാപക പരിശീലന കോഴ്സിൽ പങ്കെടുത്തു.

ഈജിപ്തിൽ ജമീൽ തന്റെ സുഹൃത്തുക്കളായ മൗമൂൺ അബ്ദുൾ ഗയൂം, സാഹിർ ഹുസൈൻ എന്നിവർക്കൊപ്പം കെയ്‌റോയിലെ അൽ-ഹിൽമിയ ഏരിയയിലെ മാലിദ്വീപ് സർക്കാർ വാടകയ്ക്ക് എടുത്ത ഫ്ലാറ്റിൽ താമസിച്ചു. പ്രശസ്തമായ അൽ ഹിലാൽ മാഗസിൻ എഡിറ്റർ പണ്ഡിതനായ ഡോ. ഹുസൈൻ മുനിസ് തന്റെ (ലോകമെമ്പാടുമുള്ള എന്റെ യാത്ര 200 ദിനങ്ങളിൽ) (حول العالم في 200 يوم ) എന്ന പുസ്തകത്തിനായി മാലദ്വീപ് വിദ്യാർത്ഥികളെ അഭിമുഖം നടത്താൻ നിർദ്ദേശിച്ചത് പ്രകാരം ഈജിപ്ഷ്യൻ എഴുത്തുകാരനായ പത്രപ്രവർത്തകൻ അനിസ് മൻസൂർ ഫത്ഹുല്ല ജമീലിനെ അഭിമുഖം നടത്തി. മാലിദ്വീപിൽ തിരിച്ചെത്തിയാൽ ഒരു സ്‌കൂളിൽ അദ്ധ്യാപകനാകുക എന്നതായിരുന്നു തന്റെ സ്വപ്നം എന്നും, മാലിദ്വീപിൽ ഉള്ളതിൽ ഉയർന്നതും അഭിമാനകരവുമായ ജോലിയായിരുന്നു അത് എന്ന് ജമീൽ മൻസൂറിനോട് പറഞ്ഞു.

കുടുംബത്തിൽ നിന്ന് ഈജിപ്തിൽ പഠിച്ച രണ്ടാം തലമുറയിലുള്ള ആളാണ് ഫത്ഹുല്ല ജമീൽ . അദ്ദേഹത്തിന് മുമ്പ്, അദ്ദേഹത്തിന്റെ പിതാവ്, ശ്രീ. മുഹമ്മദ് ജമീൽ ദീദി, ഫുആദ് രാജാവിന്റെയും ഫാറൂഖിന്റെയും ഭരണകാലത്ത് ഈജിപ്തിൽ പഠിച്ചു. [4]


സമപ്രായക്കാർ അദ്ദേഹത്തെ ഒരു ബുദ്ധിമാനായ വ്യക്തിയായി വിശേഷിപ്പിച്ചു. അദ്ദേഹത്തിന്റെ നിരവധി കഴിവുകളിൽ വരയ്ക്കുക, പാടുക, ഗിറ്റാർ വായിക്കുക എന്നിവ ഉൾപ്പെടുന്നു. ഒപ്പം സന്ദർഭത്തിനനുസരിച്ച് തമാശകൾ പൊട്ടിക്കാനും അദ്ദേഹം മിടുക്കൻ ആയിരുന്നു എന്ന് സമപ്രായക്കാർ ഓർക്കുന്നു. [5]

ഈജിപ്ഷ്യൻ സമലേക് എസ്‌സി ഫുട്‌ബോൾ ക്ലബ്ബിന്റെ ഉത്സുകനായ കടുത്ത പിന്തുണക്കാരനായിരുന്നു ഫത്തുള്ള. ക്ലബ് സമലേക്കിന്റെ പേരിലാണ് അദ്ദേഹം തന്റെ വസതിക്ക് പേര് നൽകിയത്.

ഹൃദ്രോഗം മൂലം 2012 മാർച്ച് 1 വ്യാഴാഴ്ച സിംഗപ്പൂർ ജനറൽ ആശുപത്രിയിൽ വെച്ച് ഫത്ഹുല്ല ജമീൽ അന്തരിച്ചു. അദ്ദേഹത്തിന് 69 വയസ്സായിരുന്നു. മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് വഹീദ് ഹസൻ മണിക് കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തുകയും ദേശീയ പതാക മൂന്ന് ദിവസത്തേക്ക് പകുതി താഴ്ത്തിക്കെട്ടുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. [6] [7]

ഫത്ഹുല്ലയെക്കുറിച്ചുള്ള ഉദ്ധരണികൾ

[തിരുത്തുക]
  • "അത് പ്രയാസകരമായ ദിവസങ്ങളായിരുന്നു, ഫത്ഹുല്ല കാരണം മറ്റ് രാജ്യങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു"; മൗമൂൺ അബ്ദുൾ ഗയൂം. [8]
  • "മാലിദ്വീപ് ഇത്രയും ബുദ്ധിമാനായ വ്യക്തിത്വത്തിന് സാക്ഷ്യം വഹിച്ചിട്ടില്ല"; അവൻ ഒരു രാഷ്ട്രീയ ഭാരം വഹിക്കുന്നു" ഡോ. അഹമ്മദ് ഷഹീദ് .
  • "അന്ന് വിദേശ ബന്ധങ്ങളിൽ ഞങ്ങൾക്ക് ഒരു നിയമം ഉണ്ടായിരുന്നില്ല, ഫത്ഹുല്ലയായിരുന്നു നിയമം"; അബ്ദുൾ അസീസ് യൂസഫ്, ന്യൂഡൽഹിയിലെ മാലിദ്വീപ് ഹൈക്കമ്മീഷണർ. [9]

റഫറൻസുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഫത്ഹുല്ല_ജമീൽ&oldid=3823467" എന്ന താളിൽനിന്ന് ശേഖരിച്ചത്