Jump to content

ഫത്ഹുൽ മുഈൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

16ആം നൂറ്റാണ്ടിൽ കേരളത്തിൽ ജീവിച്ചിരുന്ന മുസ്‌ലിം പണ്ഡിതനായ സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ രചിച്ച വിഖ്യാതമായ ഒരു ഇസ്‌ലാമിക കർമശാസ്ത്ര ഗ്രന്ഥമാണ് Fat'hul Mu'een Bi Sharh Qurrath Ain[1][2]( അറബിക് : فتح المعين بشرح قرة العين بمهمات الدين ). മഖ്ദൂം രണ്ടാമൻ തന്നെ രചിച്ച മൂലഗ്രന്ഥമായ ഖുറത്തുൽ ഐനിന്റെ അയത്നലളിതമായ വ്യാഖ്യാനമാണ് ഫത്ഹുൽ മുഈൻ. ലോകത്തെ തന്നെ ഏറ്റവും ചെറിയ കർമശാസ്ത്രഗ്രന്ഥമാണ് ‘ഖുർറത്തുൽ ഐൻ’ 70 ചെറുവരിയിലെഴുതിയ ‘ഖുർറത്ത്’ അതിഗഹനമായത് കൊണ്ട് മഖ്ദൂം തന്നെ വ്യാഖ്യാനം രചിക്കുകയായിരുന്നു. 1575 ജനുവരി 7 ( ഹി 982 റമളാൻ 24-ന്) വെള്ളിയാഴ്ച രാവിലാണ് ഫത്ഹുൽ മുഈനിന്റെ രചന പൂർത്തിയാക്കുന്നത്.

നായ എന്തിനൊക്കെ walartham

[തിരുത്തുക]

ഉസ്താദുമാരായ ഇബ്നു ഹജർ(റ), ഇബ്നു സിയാദ്(റ), ഉസ്താദുമാരുടെ ഉസ്താദായ ശൈഖ് സക്കരിയ്യൽ അൻസ്വാരി(റ), ഇമാം അംജദ് അഹമ്മദുൽ മുസജ്ജദ്(റ) തുടങ്ങിയവരാണ് കിതാബിന്റെ ആശയസ്രോതസുകളെന്ന് ഫത്ഹുൽ മുഈനിന്റെ തുടക്കത്തിൽ തന്നെ പറയുന്നുണ്ട്. [3]

വ്യാഖ്യാനങ്ങൾ

[തിരുത്തുക]

അനേകം പണ്ഡിതന്മാർ ഖുർറത്തുൽ ഐനിനും ഫത്ഹുൽ മുഈനിനും വ്യാഖ്യാന ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. നിഹായത്തു സൈൻ ഫീ ഇർഷാദിൽ മുബ്തദിഈൻ,ശറഹു സഈദ് ബ്‌നു മുഅല്ലിഫ്, ഇആനത്തുൽ മുസ്തഈൻ,സയ്യിദ് ബക്‌രി ശത്വൽ മക്കിയുടെ ഇആനത്തുത്വാലിബീന്, സയ്യിദ് സഖാഫിന്റെ തർശീഹുൽ മുസ്തഫീദീൻ, കേരളീയ പണ്ഡിതനും സ്വൂഫിയുമായ ശൈഖ് അബ്ദുറഹ്മാൻ തങ്ങളുടെ (താനൂർ) മകൻ അലി എന്ന കുഞ്ഞുട്ടി മുസ്‌ലിയാർ രചിച്ച തൻശീത്വുൽ മുതാലിഈൻ തുടങ്ങിയവ ഫത്ഹുൽ മൂഈനിന്റെ ഹാശിയകൾ(ഒരു വ്യാഖ്യാനത്തിന്റെ വ്യാഖ്യാനം) ആണ്.[4] അബ്ദുൽ ലത്തീഫ് ഫൈസി മൂടാൽ, കുറ്റിപ്പുറം രചിച്ച തദ്കിറത്തു ത്വാലിബീൻ ഇലാ അഹാദീസി ഫത്ഹിൽ മുഈൻ (تذكرة الطالبين الى أحاديث فتح المعين), ഫത്ഹുൽ മുഈനിൽ പ്രസ്താവിക്കപ്പെട്ട ഹദീസുകളുടെ ആധികാരികത, സ്രോതസ്സ്, അവയുടെ പൂർണ്ണ രൂപം തുടങ്ങിയവ വിശകലനം ചെയ്യുന്നതോടൊപ്പം പ്രത്യേക മസ്അലകളിൽ സൂചിപ്പിക്കപ്പെട്ട നബി صلى الله عليه وسلم യുടെ ഇത്തിബാഉകൾ, കൽപ്പന, നിരോധനം  എന്നിവയുടെ ഹദീസുകളും അതിൽ വിശദീകരിക്കുന്നു.

വിവർത്തനങ്ങൾ

[തിരുത്തുക]

പല ഭാഷകളിലേക്ക് ഫത്ഹുൽ മുഈൻ മൊഴിമാറ്റം നടത്തപ്പെട്ടിട്ടുണ്ട്. മലയാളത്തിലെ പ്രഥമ പരിഭാഷ തയ്യാറാക്കിയത് പി.കെ കുഞ്ഞ്ബാവ മുസ്ലിയാർ പാടൂർ ആണ്. പിന്നീട് നിരവധി മലയാള പരിഭാഷകൾ പുറത്തിറങ്ങി. തുഹ്ഫത്തു തമിലീൻ ഫീ തർജമതി ഫത്ഹിൽ മുഈൻ എന്ന പേരിൽ അഹ്മദ് മുഹ്യുദ്ധീൻ തമിഴ് ഭാഷയിലേക്കും കർണാടകയിലെ അഭ്യാർകനൂർ സ്വദേശി മുഹമ്മദ് ഹനീഫ് ദാരിമി കന്നട ഭാഷയിലേക്കും ഡോ. അലി അസ്അദ് ഇന്തോനേഷ്യയിലേക്കും ശൈഖ് ഉസ്മാൻ മഹ്ദി മലായിലേക്കും ഫത്ഹുൽ മുഈൻ വിവർത്തനം ചെയ്തിട്ടുണ്ട്. അതിനുപുറമെ, കേരളീയ പണ്ഡിതന്മാരുടെ നിരവധി തഅ്ലീഖാത്തുകളും തഖ്രീറാത്തുകളും ഗവേഷണ പഠനങ്ങളും ഫത്ഹുൽ മുഈൻ അനുബന്ധമായി പുറത്ത് വന്നിട്ടുണ്ട്,

ഇസ്‌ലാമിലെ ശാഫിഇ കർമശാസ്ത്രത്തെ ലളിതമായി അവതരിപ്പിക്കുന്ന രീതിയാണ് ഈ ഗ്രന്ഥത്തിൽ അദ്ദേഹം സ്വീകരിച്ചിട്ടുള്ളത്. പല അറബ് നാടുകളിലെ നിരവധി യൂണിവേഴ്സിറ്റികളിലും കേരളത്തിലെ പള്ളിദറസ്സുകളിലും അടക്കം ഈ ഗ്രന്ഥം പഠന വിഷയമാണ്. [5]


അവലംബം

[തിരുത്തുക]
  1. https://www.mathrubhumi.com/malappuram/malayalam-news/ponnani-1.2527986[പ്രവർത്തിക്കാത്ത കണ്ണി]
  2. "Makhdum II – a great Islamic scholar lost in history" (in ഇംഗ്ലീഷ്). Arab News. 2012-11-30. Retrieved 2022-01-02.
  3. Thelicham, Editor (2017-06-25). "ഫത്ഹുൽ മുഈൻ വായനയിലെ വ്യാഖ്യാനങ്ങളുടെ ഇടം" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2024-09-22. {{cite web}}: |first= has generic name (help)
  4. Muhammed Baqavi, K.C. "ഫത്ഹുൽ മുഈൻ: പരന്നൊഴുകിയ മഖ്ദൂമിയൻ പ്രഭാവം..." Retrieved 23/10/2022. {{cite web}}: Check date values in: |access-date= (help)
  5. http://www.islamonweb.net/article/2012/07/4433/
"https://ml.wikipedia.org/w/index.php?title=ഫത്ഹുൽ_മുഈൻ&oldid=4119563" എന്ന താളിൽനിന്ന് ശേഖരിച്ചത്