Jump to content

ഫയൽ ഫോർമാറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
wav-file: 2.1 Megabytes.
ogg-file: 154 kilobytes.

കമ്പ്യൂട്ടറിലെ വിവിധതരം ഫയലുകൾക്കായി ഉള്ള സംഭരണരീതിയാണ് ഫയൽ ഫോർമാറ്റ് എന്നറിയപ്പെടുന്നത്. ഡിജിറ്റലായി സൂക്ഷിക്കപ്പെടുന്ന ഫയലുകൾക്കായി ഏതുതരത്തിലാണ് ബിറ്റുകൾ വിന്യസിക്കപ്പെടുന്നത് എന്നത് ഫയൽ ഫോർമാറ്റിൽ വിവക്ഷിക്കപ്പെടുന്നു. സൗജന്യമോ ഉടമസ്ഥാവകാശത്തിലുള്ളതോ ആയ ഫയൽ ഫോർമാറ്റുകൾ കാണപ്പെടുന്നു. പലപ്പോഴും പ്രസിദ്ധീകരിക്കപ്പെടാത്തതോ മാറ്റം വരുത്താൻ കഴിയുന്ന തരത്തിൽ തുറന്നതോ ആയ ഫോർമാറ്റുകളും കാണാറുണ്ട്.

ചിത്രങ്ങൾ, ടെക്സ്റ്റുകൾ, ശബ്ദം, ചലചിത്രം തുടങ്ങിയവക്ക് പ്രത്യേകമായോ അവയുടെ മിശ്രണങ്ങൾക്കോ സംയോജനങ്ങൾക്കോ വ്യത്യസ്ഥങ്ങളായ ഫോർമാറ്റുകൾ നിലവിലുണ്ട്. ചില ഫയൽ ഫോർമാറ്റുകൾ പ്രത്യേക തരം ഡാറ്റകൾക്കായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്: പിഎൻജി(PNG) ഫയലുകൾ, ഉദാഹരണത്തിന്, നഷ്ടമില്ലാത്ത ഡാറ്റ കംപ്രഷൻ ഉപയോഗിച്ച് ബിറ്റ്മാപ്പ് ചെയ്ത ചിത്രങ്ങൾ സംഭരിക്കുന്നു. എന്നിരുന്നാലും, മറ്റ് ഫയൽ ഫോർമാറ്റുകൾ വിവിധ തരത്തിലുള്ള ഡാറ്റ സംഭരിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു: ഓഗ്(Ogg) ഫോർമാറ്റിന് വാചകം (സബ്‌ടൈറ്റിലുകൾ പോലുള്ളവ), മെറ്റാഡാറ്റ എന്നിവയ്‌ക്കൊപ്പം ഓഡിയോയുടെയും വീഡിയോയുടെയും ഏത് സംയോജനവും ഉൾപ്പെടെ വിവിധ തരം മൾട്ടിമീഡിയകൾക്കുള്ള ഒരു കണ്ടെയ്‌നറായി പ്രവർത്തിക്കാൻ കഴിയും.

ഫയലിന്റെ പേരിന് ശേഷം ഡോട്ട് ചേർത്ത് ഫോർമാറ്റിന്റെ സൂചകം ചേർക്കപ്പെടുന്നു[1]. ഉദാഹരണത്തിന് name.exe എന്നത് ഒരു എക്സിക്യൂട്ടബിൾ ഫയലിനെ സൂചിപ്പിക്കുമ്പോൾ picture.jpg, picture.png മുതലായവ ചിത്രങ്ങളെയും drawing.dwg, drawing.dxf തുടങ്ങിയവ ഡ്രോയിങുകളെയും പ്രതിനിധീകരിക്കുന്നു.

എന്നാൽ നമുക്ക് വേണമെങ്കിൽ ഇതിന്റെ ദൃശ്യത നിയന്ത്രിക്കാൻ കഴിയും[2]. ഫോർമാറ്റുകളുടെ ദൃശ്യത മറക്കുന്നത് പക്ഷേ കമ്പ്യൂട്ടറിന്റെ സുരക്ഷക്ക് ഭീഷണിയായേക്കാം. വൈറസുകളും മറ്റും തിരിച്ചറിയപ്പെടാതെ പോകാൻ ഇത് കാരണമാകും.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "File Format Identification". Archived from the original on 2009-08-14. Retrieved 2009-07-21.
  2. PC World (23 December 2003). "Windows Tips: For Security Reasons, It Pays To Know Your File Extensions". Archived from the original on 23 April 2008. Retrieved 20 June 2008.
"https://ml.wikipedia.org/w/index.php?title=ഫയൽ_ഫോർമാറ്റ്&oldid=3943008" എന്ന താളിൽനിന്ന് ശേഖരിച്ചത്