ഫരിദുദ്ദീൻ ഗംജ്ശാകർ
ഫരിദുദ്ദീൻ മജീദ് ഗംജ്ശാകർ | |
---|---|
ഷെയ്ഖ് ഉൽ ആലം' ഖുത്ബ്-ഇ-അക്ബർ | |
ജനനം | ഏപ്രിൽ 4, 1179 കോതേവാൾ, മുൾട്ടാൻ, പഞ്ചാബ് |
മരണം | 1263 പാക്പത്താൻ, പഞ്ചാബ് |
വണങ്ങുന്നത് | ഇസ്ലാം, പ്രത്യേകിച്ച് ചിഷ്ടി സൂഫികൾ |
പ്രധാന തീർത്ഥാടനകേന്ദ്രം | പാക്പത്താൻ, പഞ്ചാബ് |
പ്രമുഖ സൂഫി വര്യനും ഇസ്ലാം മത പ്രബോധകനുമായിരുന്നു ഖാജ ഫരിദുദ്ദീൻ ഗംജ്ശാകർ.ബാബ ഫരീദ് എന്നും ശൈഖ് ഫരീദ് (1173-1266) എന്ന പേരിലും അദ്ദേഹം അറിയപ്പെടുന്നു.ചിഷ്തി ത്വരീഖത്തിൽ നിന്നുള്ള ഇസ്ലാം മത നേതാവും സൂഫിയുമായികരുന്നു അദ്ദേഹം.ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ പഞ്ചാബ് പ്രദേശത്താണ് ഇദ്ദേഹം വളർന്നത്.
ജീവിതം
[തിരുത്തുക]1179 ൽ ജനിച്ച അദ്ദേഹം പ്രശസ്തനായ സൂഫി പണ്ഡിതനായിരുന്നു.മുൾട്ടാനിൽ നിന്നും പത്ത് കിലോമീറ്റർ അകലെയുള്ള കൊത്ത്‌വാൾ ഗ്രാമത്തിലായിരുന്നു അദ്ദേഹം ജനിച്ചത്.ജമാലുദ്ദീൻ സുലൈമാൻ, മറിയം ബീവി എന്നിവരായിരുന്നു മതാപിതാക്കൾ.ചിശ്തി സൂഫീ വിഭാഗത്തിന്റെ സ്ഥാപക നേതാക്കളിലൊരാളാണ് അദ്ദേഹം.[1]മുൾട്ടാനിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം ഇവിടെ നിന്നാണ് ഖുത്തബുദ്ദീൻ ബക്തിയാർ കാക്കി എന്ന സൂഫി പണ്ഡിതനെ കണ്ടുമുട്ടിയത്.ബാഗ്ദാദിൽ നിന്നും ഡെൽഹിയിലേക്ക് യാത്ര ചെയ്യവെയായിരുന്നു അത്.[2] പതിനാറാം വയസ്സിൽ തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം സിസ്താനിലേക്കും കാണ്ഡഹാറിലേക്കും പിന്നീട് മക്കയിലേക്ക് ഹജ്ജിനായി രക്ഷിതാക്കളുടെ കൂടെ പോകുകയും ചെയ്തു.
വിദ്യാഭ്യാസം പൂർത്തിയായ ശേഷം അദ്ദേഹം ഡെൽഹിയിലേക്ക് നീങ്ങി.[3][4] When Quṭbuddīn Bakhtiyār Kākī died in 1659, Farīd left Hansi and became his spiritual successor, and he settled in Ajodhan<ref അവിടെ നിന്ന്ന്നാ കുത്ത്ബുദ്ദീൻ ബക്തിയാർ കാക്കിയിൽ നിന്ന് ഇസ്ലാമിക മതപഠനം നടത്തി.ശേഷം ഹരിനാനയിലെ ഹൻസിയിലേക്ക് പോയി.1259ൽ തൻറെ ആത്മീയ ഗുരുവായ കുത്ത്ബുദ്ദീൻ ബക്തിയാർ കാക്കി മരണപ്പെട്ടപ്പോൾ ഫരിദുദ്ദീൻ ഹാൻസിയിൽ നിന്ന് തിരിക്കുകയും അജോധനിൽ സ്ഥിരതാമസമാക്കുകയും ചെയ്തു.ഇന്ന് പാകിസ്താനിലെ പകപറ്റൻ എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്.അജോദനിലേക്ക് മടങ്ങുമ്പോൾ അദ്ദേഹം ഫരീദ്കോട്ടിൽ വെച്ച് പ്രമുഖ സൂഫിയായ 20 കാരനായ നിസാമുദ്ദീനെ കണ്ടുമുട്ടി.
ബാബ ഫരീദിന് മൂന്ന് ഭാര്യമാരും എട്ട് കുട്ടികളുമാണുണ്ടായിരുന്നത്.( മൂന്ന് ആൺ കുട്ടികളും മൂന്ന് പെൺ കുട്ടികളും)സുൽത്താൻ നാസിറുദ്ദീൻ മഹ്മൂദിൻറെ മകളായ ഹസാബറ ആയിരുന്നു ഭാരിമാരിലൊരാൾ.
പ്രശസ്തനായ അറബ് യാത്രികനായിരുന്ന ഇബൻ ബത്തൂത്ത ഈ സുഫിയെ സന്ദർശിച്ചിരുന്നു.ഇന്ത്യയുടെ ആത്മീയ നേതാവാണ് ഫരീദുദ്ദീൻ ഗംജ്ശാകർ എന്ന് ഇബൻ ബത്തൂത്ത അഭിപ്രായപ്പെട്ടിട്ടുണ്ട്. അരോദാൻ എന്ന ഗ്രാമം രാജാവ് അദ്ദേഹത്തിന് നൽകിയിരുന്നു.ബാബ ഫരീദിൻറെ രണ്ട് മക്കളെയും ഫരീദുദ്ദീൻ ഗംജ്ശാകർ കണ്ടുമുട്ടിയിരുന്നു.ഫരീദുദ്ദീൻ ഗംജ്ശാകറിൻറെ പിൻഗാമികൾ ഫരീദി , ഫരീദീസ എന്നിങ്ങനെ അറിയപ്പെടുന്നു.
അവലംബം
[തിരുത്തുക]- ↑ http://www.the-south-asian.com/April2001/Sufis-wisdom%20against%20violence3.htm, Article on Baba Farid on the South Asian magazine website, published in April 2001, Retieved 10 Jan 2016
- ↑ Sheikh Fariduddin Ganj-i-Shakar Archived 2015-06-30 at the Wayback Machine. Ain-e-Akbari by Abul Fazal, English translation, by Heinrich Blochmann and Colonel Henry Sullivan Jarrett, 1873–1907. The Asiatic Society of Bengal, Calcutta; Volume III, Saints of India. (Awliyá-i-Hind), page 363, Retrieved 10 Jan 2016
- ↑ Sheikh Farid, by Dr. Harbhajan Singh. Hindi Pocket Books, 2002. ISBN 81-216-0255-6. Page 11.
- ↑ Baba Sheikh Farid Shakarganj – Biography www.punjabilok.com.
അവലംബം
[തിരുത്തുക]