ഫലകം:സമകാലികം/ജൂലൈ 2009
ദൃശ്യരൂപം
- ജൂലൈ 29 മലയാളചലച്ചിത്ര നടൻ രാജൻ പി. ദേവ് അന്തരിച്ചു.
- ജൂലൈ 26 ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആണവ അന്തർവാഹിനി ഐ.എൻ.എസ്. അരിഹന്ത് പുറത്തിറക്കി.
- ജൂലൈ 22 ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ദൈർഘ്യമേറിയ സമ്പൂർണ്ണ സൂര്യഗ്രഹണം ഏഷ്യൻ രാജ്യങ്ങളിലും ശാന്തസമുദ്രത്തിലും ദൃശ്യമായി.
- ജൂലൈ 21 ഹിന്ദുസ്ഥാനി സംഗീതജ്ഞ ഗംഗുബായ് ഹംഗൽ അന്തരിച്ചു.
- ജൂലൈ 16 - കർണ്ണാടകസംഗീതജ്ഞയും ചലച്ചിത്രപിന്നണിഗായികയുമായ ഡി.കെ. പട്ടമ്മാൾ അന്തരിച്ചു.
- ജൂലൈ 12 - അച്ചടക്കലംഘനത്തെത്തുടർന്ന് കേരള മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ സി.പി.ഐ.(എം.) പൊളിറ്റ് ബ്യൂറോയിൽനിന്ന് പുറത്താക്കി.
- ജൂലൈ 12 - ഡെൽഹി മെട്രോ റെയിൽവെ മേൽപ്പാലം തകർന്ന് 5 പേർ മരിച്ചു. ചെയർമാൻ ഇ. ശ്രീധരൻ രാജിവെച്ചു.
- ജൂലൈ 9 - നയതന്ത്ര വിദഗ്ദ്ധനായ മൂർക്കോത്ത് രാമുണ്ണി അന്തരിച്ചു.
- ജൂലൈ 5 - 2009-ലെ പുരുഷന്മാരുടെ വിംബിൾഡൺ കിരീടം റോജർ ഫെഡററും വനിതകളുടെത് സെറീന വില്യംസും നേടി.
- ജൂലൈ 2 - സ്വവർഗ്ഗരതി ഇന്ത്യയിൽ നിയമവിധേയമാണെന്ന് ഡെൽഹി ഹെക്കോടതി വിധിച്ചു.
- ജൂലൈ 2 - ഇന്ത്യൻ ചിത്രകാരൻ തെയ്ബ് മേത്ത അന്തരിച്ചു.