Jump to content

ഫലകത്തിന്റെ സംവാദം:ToDisambig

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

hr കൊടുക്കാതെ വ്യത്യാസപ്പെടുത്തുന്നതാവും നല്ലത്, കുറഞ്ഞ പക്ഷം hr എടുത്തുകളയുകയെങ്കിലും വേണം. ഇപ്പോൾ ലേഖനത്തിൽ നിന്ന് അകന്നു നിൽക്കുന്നതായൊരു ഫീലിങ്--പ്രവീൺ:സംവാദം 17:59, 9 ഡിസംബർ 2006 (UTC) :പുതിയ ചിത്രം ശരിക്ക് കാണാൻ പറ്റുന്നില്ല.. പഴയ ചിത്രമാണ് നല്ലത്..--Vssun 12:04, 14 മാർച്ച് 2007 (UTC)[മറുപടി]

അല്പം മാറ്റം വരുത്തിയിട്ടുണ്ട്. ആ ചിത്രം തന്നെ എടുത്ത് കളഞ്ഞ് {{Otheruses4}} എന്ന മട്ടിലാക്കുന്നതാണ് ഭംഗി എന്നെന്റെ അഭിപ്രായം.--പ്രവീൺ:സംവാദം 15:00, 13 ഡിസംബർ 2010 (UTC)[മറുപടി]

വിവക്ഷിക്കലും അറിയപ്പെടലും[തിരുത്തുക]

@this revert

വാക്കാൽ വിവക്ഷിക്കാവുന്ന എന്നതിന് തുല്യ അർത്ഥത്തിലും ലളിതവുമായ പ്രയോഗമാണല്ലോ വാക്കിലറിയപ്പെടുന്ന എന്നുള്ളത്. ഏതെങ്കിലും പേജിൽ ഇങ്ങനെ ഉപയോഗിക്കുമ്പോൾ കല്ലുകടി തോന്നുന്നുണ്ടോ? ഉദാഹരണം പറയാമോ? --Harshanh (സംവാദം) 00:52, 25 ഓഗസ്റ്റ് 2015 (UTC)[മറുപടി]

  1. ഒന്നാമത് വാക്കാലറിയപ്പെടുന്ന എന്നതല്ലേ ശരി, വാക്കിലറിയപ്പെടുന്ന എന്നതല്ലല്ലോ..
  2. രണ്ടാമത് "വിവക്ഷയും" (നാനാർത്ഥവും) "അറിയപ്പെടലും" ഒന്നല്ലല്ലോ.. നാനാർത്ഥ താളുകൾ ഇവിടെ ഏറെയുണ്ട് - പ്രത്യേകം:ചെറിയ_താളുകൾ
  3. കൂടുതൽ യോജിച്ച "വിവക്ഷ" എന്ന പദം നീക്കുന്നത് എനിക്ക് ഉചിതമല്ലാതെയും തോന്നി. "വിവക്ഷ"യ്ക്ക് അത്ര ലളിതക്കുറവ് എനിക്ക് തോന്നിയില്ല താനും.
--ജേക്കബ് (സംവാദം) 02:36, 25 ഓഗസ്റ്റ് 2015 (UTC)[മറുപടി]
വിവക്ഷിക്കുക എന്നതുതന്നെയാണു് ശരിയായ പദം.
ആത്യന്തികമായി ഇതൊരു നിഘണ്ടുവാണു്. നിഘണ്ടുവിൽ കൃത്യതയ്ക്കാണു പ്രാധാന്യം. കൃത്യത നഷ്ടപ്പെടാത്ത ലാളിത്യമേ നമുക്കാവൂ. സ്കൂളിൽ മര്യാദയ്ക്കു് എഴുതിപ്പഠിക്കാഞ്ഞ ഏതു വാക്കുകണ്ടാലും അതിനു പകരം ഒരു 'ലളിതം' കണ്ടുപിടിച്ചു് ഒന്നിനും കൊള്ളാതാക്കുന്നതു് മലയാളത്തിൽ ഈയിടെ ഒരു ഫാഷനാണു്. 'വിവക്ഷ' പോലുള്ള വാക്കുകൾ കേൾക്കുമ്പോൾ അവ സങ്കീർണ്ണമാണെന്നു തോന്നുന്നതു് എന്തുകൊണ്ടാണു്? വാക്കിനു വായനക്കാരനോടാണോ അതോ വായനക്കാരനു വാക്കിനോടാണോ അറിവുകേടും പരിചയക്കുറവും? ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 03:44, 25 ഓഗസ്റ്റ് 2015 (UTC)[മറുപടി]
അഭിപ്രായങ്ങൾക്ക് നന്ദി. എന്തായാലും "വാക്കാലറിയപ്പെടുന്ന" എന്ന പ്രയോഗത്തോടാണ് എനിക്ക് മമത. --Harshanh (സംവാദം) 04:42, 25 ഓഗസ്റ്റ് 2015 (UTC)[മറുപടി]
എന്റെ വോട്ട് വിവക്ഷക്കാണ്. എന്താണ് അതിന്റെ സങ്കീർണ്ണത എന്നെനിക്ക് മനസ്സിലാവുന്നില്ല. വിവക്ഷ എന്ന് കേൾക്കുമ്പോൾതന്നെ അർത്ഥം വ്യക്തമാണല്ലോ? പിന്നെ മാറ്റേണ്ടകാര്യമുണ്ടോ?--രൺജിത്ത് സിജി {Ranjithsiji} 09:37, 25 ഓഗസ്റ്റ് 2015 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=ഫലകത്തിന്റെ_സംവാദം:ToDisambig&oldid=4029119" എന്ന താളിൽനിന്ന് ശേഖരിച്ചത്