ഫാത്വിമ അൽ സമർഖന്ദി
പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ഇസ്‌ലാമിക പണ്ഡിതയും കർമ്മശാസ്ത്ര വിദഗ്ദയുമായിരുന്നു ഫാത്വിമ അൽ സമർഖന്ദി എന്ന പേരിൽ വിശ്രുതയായി മാറിയ ഫാത്വിമ ബിൻത് മുഹമ്മദ് ബിൻ അഹ്‌മദ് അൽ സമർഖന്ദി.[1][2]
ജീവിതരേഖ
[തിരുത്തുക]പ്രശസ്ത ഹനഫി പണ്ഡിതനായിരുന്ന മുഹമ്മദ് ബിൻ അഹ്‌മദ് സമർഖന്ദിയുടെ പുത്രിയാണ് ഫാത്വിമ. ഫാത്വിമയുടെ വിദ്യാഭ്യാസം നൽകിയതും അദ്ദേഹം തന്നെയായിരുന്നു[1]. ഇന്നത്തെ ഉസ്ബെക്കിസ്താനിലെ സമർഖന്ദിലാണ് ഫാത്വിമയുടെ ജനനം. ഈ പ്രദേശത്തിന്റെ പേര് ചേർത്താണ് ഫാത്വിമ അറിയപ്പെട്ടത്. പിതാവിന്റെ ശിഷ്യനായിരുന്ന അലാവുദ്ദീൻ അൽ കസാനിയെ വിവാഹം ചെയ്ത ഫാത്വിമ, അദ്ദേഹത്തിന്റെ കൃതിയാണ് മഹ്‌ർ ആയി സ്വീകരിച്ചത്[3]. അദ്ദേഹത്തിന്റെ ഫത്‌വകളിലും നിരീക്ഷണങ്ങളിലും ഫാത്വിമ വലിയ സ്വാധീനം ചെലുത്തിയതായി കാണപ്പെടുന്നു[4]. അദ്ദേഹത്തിന്റെ പല നിരീക്ഷണങ്ങളേയും പ്രമാണബദ്ധമായി തിരുത്തിക്കാൻ അവർക്ക് സാധിച്ചു[1].
അലപ്പോയിലെ ഗവർണ്ണറായിരുന്ന നൂറുദ്ദീൻ സിൻകിയുടെ ഉപദേഷ്ടാവായിരുന്നു ഫാത്വിമ അൽ സമർഖന്ദി[1].
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 Abdullah, Umar Farooq. "The Empowering Jurist: Fatima al-Samarqandi". MSA McGill. Muslim Students' Association. Archived from the original on 17 February 2015. Retrieved 17 February 2015.
- ↑ Suleman, Mehrunisha; Rajbee, Afaaf. "The Lost Female Scholars of Islam". Emel. Retrieved 17 February 2015.
- ↑ "Fatima bint Mohammed ibn Ahmad Al Samarqandi". Mosaic: Recognizing extraordinary Muslim women. Archived from the original on 2015-02-17. Retrieved 17 February 2015.
- ↑ Nadwi, Mohammad Akram (2007). Al Muhaddithat: the women scholars in Islam. London: Interface Publishers. p. 144. ISBN 978-0955454516.