ഫാത്വിമ ബിൻതു മുഹമ്മദ്
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
[[Image:|200px| ]] ഫാത്വിമ ബിൻതു മുഹമ്മദ് - പ്രവാചകകുടുംബാംഗം | |
നാമം | ഫാത്വിമ ബിൻതു മുഹമ്മദ് |
---|---|
മറ്റ് പേരുകൾ | ഫാത്വിമ സഹ്റ, അത്ത്വാഹിറാ, അസ്സ്വിദ്ദീഖ. |
ജനനം | 605 മക്ക, അറേബ്യ |
മരണം | 632 (3 ജമാദുസ്സാനീ, 11AH) |
പിതാവ് | മുഹമ്മദ് |
മാതാവ് | ഖദീജ ബിൻതു ഖുവൈലിദ് |
ഭർത്താവ് | അലി ബിൻ അബീത്വാലിബ് |
സന്താനങ്ങൾ | ഹസൻ ഇബ്നു അലി, ഹുസൈൻ ഇബ്നു അലി, അൽ മുഹ്സിൻ, സൈനബ്, ഉമ്മു കുൽസൂം. |
മുഹമ്മദ് നബിയുടെ പുത്രിയായിരുന്നു ഫാത്വിമ സഹ്റ എന്ന പേരിലറിയപ്പെട്ട ഫാത്വിമ ബിൻതു മുഹമ്മദ് (അറബി: فاطمة الزهراء بنت محمد بن عبد الله رسول الله). സുന്നി മുസ്ലിംകളുടെ അഭിപ്രായപ്രകാരം, പ്രവാചക ലബ്ധിക്കു അഞ്ചു വർഷം മുമ്പ് മുഹമ്മദിന്റെ മുപ്പത്തിഅഞ്ചാം വയസ്സിൽ മക്കയിൽ ജനിച്ചു. ഖദീജ ബീവിയായിരുന്നു മാതാവ്. ഇസ്ലാമിലെ നാലാമത്തെ ഖലീഫ അലിയുടെ ഭാര്യയും ഹസൻ, ഹുസൈൻ[1] എന്നിവരുടെ മാതാവുമാണ്. അഹ് ലു ബൈത്തിലെ[2] അംഗവുമാണ്.[3] ഇസ്ലാമിക സമൂഹം വളരെ ആദരവോടെയും ഭയഭക്തിയോടെയും സ്നേഹത്തോടെയും പരിഗണിക്കുന്ന മഹത് വ്യക്തിത്വമാണ് അവർ. പ്രവാചകൻ മുഹമ്മദുമായി ഏറെ വാത്സല്യമുണ്ടായിരുന്ന ഫാത്വിമ പ്രവാചകൻറെ വിഷമഘട്ടങ്ങളിലെല്ലാം തണലായുണ്ടായിരുന്നു. അതെസമയം തൻറെ ഭർത്താവിൻറെയും കുട്ടികളുടെയും കാര്യത്തിലും ഏറെ ശ്രദ്ധചെലുത്തിയിരുന്നു. പ്രവാചകൻറെ സന്തതി പരമ്പര നിലനിന്നതും ഫാത്വിമയിലൂടെയാണ്. അഹ്‌ലുബൈത്തിൻറെ തുടക്കവും ഫാത്വിമയിൽ നിന്നായിരുന്നു.[2] മുസ്ലിം സമൂഹത്തിന് ഏറെ പ്രചോദിതമായ ചരിത്രമാണ് ഫാത്തിമയുടേത്.[4] ഇസ്മം മതത്തിൽ വളരെ മഹത്ത്വപൂർണ്ണമായ സ്ഥാനമുള്ള ഫാത്വിമയെയാണ് എല്ലാ മുസ്ലിം സ്ത്രീകളും മാതൃകാവനിതയായി പരിഗണിക്കുന്നത്.[5]
ഹിജ്‌റ
[തിരുത്തുക]തന്റെ പതിനെട്ടാം വയസ്സിൽ സൈദ് ഇബ്ൻ ഹാരിസയുടെ നേതൃത്വത്തിൽ സൗദ ബിൻതു സാമാ, സഹോദരി ഉമ്മു കുൽസൂം എന്നിവരോടെപ്പമായിരുന്നു മദീനാ പലായനം. കൂടെ ആയിശ, അവരുടെ മാതാവ് ഉമ്മു റുമ്മാൻ, അബ്ദുള്ളാഹിബ്നു അബൂബക്കർ തുടങ്ങിയവരുമുണ്ടായിരുന്നു.
സ്ഥാന നാമങ്ങൾ
[തിരുത്തുക]ഫാത്വിമയോടുള്ള ആദരവ് സൂചിപ്പിക്കുന്നതിൻറെ ഭാഗമായി മുസ്ലിം സമൂഹം അവർക്ക് വിവിധ മഹത് പേരുകൾ നൽകിയിട്ടുണ്ട്. അൽ സഹ്റ എന്ന പദമാണ് ഇതിൽ കൂടുതലായി ഉപയോഗിക്കുന്നത്. തിളക്കമുള്ളത് എന്നാണ് ഈ വാക്കിൻറെ അർഥം. ഫാത്തിമ സഹറ് [3][6] എന്നാണ് പൊതുവെ ഇവരെ വിളിക്കാറുള്ളത്. അൽ ബത്തൂൽ എന്നാണ് ഉപയോഗിക്കുന്ന മറ്റൊരു പദം (അർഥം. പാതിവ്രത്യമുള്ള..) അവരുടെ കൂടുതൽ സമയവും ആരാധനക്കും ഖുർആൻ പാരായണത്തിനും മറ്റ് ആരാധനൾക്കുമൊക്കെയായിരുന്നു[3] ചിലവഴിച്ചിരുന്നത്. ഇത് കൂടാതെ ഭയഭക്തി സൂചിപ്പിക്കുന്ന 125 പദങ്ങൾ വേറെയും ഉപയോഗിച്ചിരുന്നു[അവലംബം ആവശ്യമാണ്]. ഉമ്മു-അൽ-ഐമ ( ഇമാമുകളുടെ ഉമ്മ) എന്ന പേരിലും ബഹുമാന സൂചകമായി വിളിക്കപ്പെടുന്നു.[7]
വിളിപ്പേരുകൾ
[തിരുത്തുക]- ഉമ്മു അബീഹ[8][9][10]
- ഉമ്മു-അൽ-ഹസ്നൈൻ[8]
- ഉമ്മു-അൽ-ഹസൻ[8]
- ഉമ്മു-അൽ-ഹസൈൻ[8]
- ഉമ്മു-അൽ-ഐമ (Mother of Imams).[7]
ആദ്യകാല ജീവിതം
[തിരുത്തുക]രക്ഷിതാക്കളിൽ നിന്ന് പ്രത്യേകമായ പരിഗണന കുട്ടിക്കാലത്ത് ഫാത്തിമക്ക് ലഭിച്ചിരുന്നു. പിതാവ് മുഹമ്മദിൻറെ ശിക്ഷണത്തിലാണ് ഫാത്തിമ വളർന്നത്. [11] പരമ്പരാഗതമായി ഏതെങ്കിലും പുതിയ കുട്ടി ജനിച്ചാൽ അവരെ വളർത്താനായി സമീപത്തുള്ള ഗ്രാമങ്ങളിലെ വളർത്തമ്മയുടെ അയക്കാറുണ്ടായിരുന്നു.[12] മക്കയിൽ രക്ഷിതാക്കളുടെ തണലുണ്ടായിരുന്നെങ്കിലും ഖുറൈശികളുടെ ദുരിതങ്ങൾ നേരിടേണ്ടി വന്നിരുന്നു.[2]
ഒരിക്കൽ പ്രവാചകൻ മുഹമ്മദ് കഅബയിൽ നിസ്കാരം നിർവഹിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ അമ്ർ ബിൻ ഹിഷാമും കൂട്ടാളികളും ഒട്ടകത്തിൻറെ ചീഞ്ഞളിഞ്ഞ കടൽമാല കൊണ്ടുവന്ന് സുജൂദിലായിരുന്ന പ്രവാചകൻറെ ശരീരത്തിലേക്കിട്ടു. ഈ വാർത്ത അറിഞ്ഞ ഫാത്തിമ ഓടിവന്ന് കുടൽമാല എടുത്തുമാറ്റുകയും അവരോട് ദേഷ്യപ്പെടുകയും ചെയ്തു.[2][13]
തൻറെ മാതാവ് ഖദീജ വഫാത്തായപ്പോൾ ഏറെ ദുഖിതയായിരുന്നു ഫാത്തിമ. മരണം വരെ ഫാത്തിമയെ അത് വേട്ടയാടിയിരുന്നു. പിതാവ് മുഹമ്മദ് ഏറെ ആശ്വസിപ്പിച്ചിരുന്നു. ഇതിനിടെ പ്രവാചകന് ദൈവിക സന്ദേശം ലഭിക്കുകയും ഫാത്തിമക്ക് സ്വർഗത്തിൽ ഉന്നതമായ ഒരു സ്ഥാനവമുണ്ടെന്ന് അറിയിക്കുകയു ചെയ്തത്.[2]
വിവാഹം
[തിരുത്തുക]ഫാത്തിമയുടെ താത്പ്പര്യം നോക്കിയാണ് muhammed nabi(s) വിവാഹക്കാര്യത്തിലും തീരുമാനമെടുത്തത്.[2] അനന്തരവനായ അലിക്കായിരുന്നു ആ ഭാഗ്യം. അബൂബക്കർ, ഉമർ എന്നിവരുൾപ്പടെ നിരവധി പേർ ഫാത്തിമയെ വിവാഹാലോചനയുമായി വന്നെങ്കിലും മുഹമ്മദ് നബി(s) ദൈവകല്പനക്ക് കാത്തിരിക്കുകയായിരുന്നു[14]. അലിക്കും ഫാത്തിമയെ വിവാഹം കഴിക്കാനായിരുന്നു ആഗ്രഹം. പ്രവാചകൻ മുഹമ്മദിനെ കാണാൻ വേണ്ടി അലി ചെന്നെങ്കിലും തൻറെ ആഗ്രഹം അദ്ദേഹം വാക്കാൽ പ്രകടിപ്പിക്കാതെ നിശ്ശബ്ദത പാലിക്കുകയായിരുന്നു. ഇക്കാര്യം മനസ്സിലാക്കാൻ കഴിഞ്ഞ പ്രവാചകൻ തന്നെ അങ്ങോട്ട് ഫാത്തിമയെ അലിക്ക് വിവാഹം ചെയ്തുകൊടുക്കാനുള്ള താത്പ്പര്യം അറിയിക്കുകയായിരുന്നു. അലിയുടെ കൈവശം ആ സമയം സമ്പാദ്യമായി ഒരു പരിച മാത്രമാണ് ഉണ്ടായിരുന്നത്. അത് വിൽക്കുകയാണെങ്കിൽ മഹർ വാങ്ങാനുള്ള പണം ലഭിക്കുമെന്ന് നിർദ്ദേശിക്കുകയും ചെയ്തു .[2][3] അലിയുടെ വിവാഹാലോചന മുഹമ്മദ് നബി തന്നെ മകളോട് പറഞ്ഞപ്പോൾ അവർ മൗനത്തോടെ സമ്മതിക്കുകയും എതിർക്കുകയുമുണ്ടായില്ല.[2][15]
വിവാഹം നടന്ന യഥാർത്ഥ തിയതി ഏതെന്ന് വ്യക്തമല്ല. എഡി 623 ലാണ് നടന്നതെന്ന അഭിപ്രായമുണ്ട്. ഹിജ്റയുടെ രണ്ടാം വർഷത്തിലായിരുന്നു അത്. ചില തെളിവുകൾ പ്രകാരം എഡി 622 ലാണെന്നും കരുതുന്നു. ഈ സമയം ഫാത്തിമയുടെ പ്രായം 9 നും 19നും ഇടയിലായിരുന്നു.(due to differences of opinion on the exact date of her birth i.e. 605 or 615). അലിക്ക് ഈ സമയം 21 നും 25 വയസ്സിനുമിടക്കായിരുന്നു.[2][3][16] അലിക്ക് മകളെ വിവാഹം ചെയ്തുകൊടുക്കണമെന്നുള്ള ദൈവ സന്ദേശവും[17][18] അലിയോട് പ്രവാചകൻ പങ്കുവെച്ചിരുന്നു. അലിയോട് പ്രവാചകൻ പറഞ്ഞു." എനിക്ക് എന്റെ കുടുംബത്തിലെ പ്രിയപ്പെട്ടതാണ് നിനക്ക് വിവാഹം ചെയ്തു തരുന്നത്".[3]
തൻറെ പരിച ഉസ്മാനു ബിനു അഫാനു വിൽപ്പന നടത്തിയാണ് അലിക്ക് മഹർ വാങ്ങാനുള്ള പണമുണ്ടായത്.[2] ഇതിനിടെ ഉസ്മാനുബിനുഅഫാൻ ആ പരിച അലിക്കും ഫാത്തിമക്കും വിവാഹ സമ്മാനമായി തിരികെ നൽകുകയായിരുന്നു.[3] പ്രവാചകൻ മുഹമ്മദിൻറെയും ഭാര്യമാരായ ആയിഷയും ഉമ്മുസലമയും ചേർന്നാണ് ഈ വിവാഹം നടത്തിയത്. കല്യാണത്തിനുള്ള സദ്യക്കായി ഈത്തപ്പഴങ്ങളും ആടുകളും അത്തിപ്പഴവുമെല്ലാം തയ്യാറാക്കിയിരുന്നു.മദീനയിലെ സമുദായ അംഗങ്ങളായിരുന്നു അവ നൽകിയത്.[2] പത്ത് വർഷം കഴിഞ്ഞ ഫാത്തിമ മരണപ്പെടുന്നത് വരെ നീണ്ടതായിരുന്നു ആ ദാമ്പത്ത്യ ജീവിതം. ബഹുഭാര്യാത്വം ഇസ്ലാം അനുവദിച്ചിട്ടും അലി പിന്നീട് മറ്റൊരു വിവാഹം കഴിക്കാതെയാണ് ജീവിച്ചത്.[18]
മുഹമ്മദ് നബിയുടെ മരണത്തിന് മുമ്പുള്ള ഫാത്തിമയുടെ ജീവിതം
[തിരുത്തുക]എളിയ ജീവിതം
[തിരുത്തുക]അലിയുമായി വളരെ എളിയ ജീവിതമായിരുന്നു അവർ നയിച്ചത്. [3] മുഹമ്മദ് നബിയുടെ വീടിൻറെ അതിവിദൂരത്തല്ലാത്ത രീതിയിൽ അലി ഒരു ചെറിയ വീട് നിർമ്മിച്ചിരുന്നു. എങ്കിലും ഫാത്തിമക്ക് തൻറെ പിതാവിൻറെ സാമിപ്യം ഇടക്കിടെ ലഭിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ മദീനയിലെ ഹരിത ബിൻ അൽ-നുഅ്മാൻ തൻറെ വീട് അലിക്ക് ദാനമായി നൽകി.[2] വിവാഹ ശേഷമുള്ള കുറെ വർഷങ്ങളിൽ ഫാത്തിമ തന്നെ എല്ലാവിധ വീട്ടുജോലികളും ചെയ്തു.
വെള്ളപാത്രം ചുമന്ന് ഫാത്തിമയുടെ തോളുകൾ നീരുവന്നും ധാന്യങ്ങൾ പൊടിച്ച് കൈകളും നീരുവന്ന് വീർത്തിരുന്നു.[19] വീട്ടുജോലികളായി മാവ് തയ്യാറക്കലും റൊട്ടിയുണ്ടാക്കലും വീടും പരിസരവും വൃത്തിയാക്കലുമെല്ലാം ഫാത്തിമ ചെയ്തു. അതെസമയം അലി പുറത്തെ ജോലികൾ ചെയ്തു. കത്തിക്കാനുള്ള മരക്കഷണങ്ങൾ ശേഖരിക്കലും ഭക്ഷണം കൊണ്ടുവരലുമെല്ലാം അലി ചെയ്തു.[20] കിണറിൽ നിന്ന് വയൽ ശേഖരങ്ങളിലേക്ക് വെള്ളം ഒഴുക്കികൊണ്ടുപോകുന്ന ജോലിയും അലി ചെയ്തിരുന്നു.[3] ആ സമയത്ത് അധിക മുസ്ലിങ്ങളുടെയും തൊഴിൽ ഇതിന് സമാനമായിരുന്നു.വർഷങ്ങൾക്ക് ശേഷം അവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതോടെ അലി ഫാത്തിമക്ക് വേണ്ടി ഒരു പരിചാരികയെയും നിയമിച്ചിരുന്നു.പരിചാരികയായിരുന്നെങ്കിലും ഒരു കുടുംബ അംഗത്തെപോലെയാണ് അവരെയും പരിഗണിച്ചത്.പരിചാരികയോടൊപ്പം അവരും ജോലിയെല്ലാം ചെയ്യാൻ സഹായിച്ചിന്നു.[2]
വിവാഹ ജീവിതം
[തിരുത്തുക]ഫാത്തിമ ജീവിച്ചിരിക്കുന്ന കാലത്ത് അലി മറ്റൊരു വിവാഹം കഴിക്കുകയുണ്ടായിരുന്നില്ല.ഫാത്തിമക്ക് സങ്കടകരമാകുമെന്ന് മനസ്സിലാക്കിയ പ്രവാചകൻ മുഹമ്മദ് അലിയെ മറ്റൊരു വിവാഹം കഴിക്കരുതെന്ന് നിർദ്ദേശിക്കുകയും ചെയ്തിരുന്നു.ശിആ മുസ്ലിംങ്ങൾ ഈ വാദത്തെ അംഗീകരിക്കുന്നില്ല.[21] ഇസ്ലാമിക സർവ വിജ്ഞാന കോശത്തിലെ വിവര പ്രകാരം ഫാത്തിമക്കും അലിക്കുമിടയിൽ ചെറിയ പ്രശ്നങ്ങളൊക്കെ ഉണ്ടാകാറുണ്ടെങ്കിലും പ്രവാചകൻ മുഹമ്മദ് നബി അവരെ അനുരഞ്‌ജിപ്പിച്ച് സന്തോഷത്തോടെ അയച്ചിരുന്നു.ഫാത്തിമക്ക് എന്തെങ്കിലും പ്രയാസങ്ങളുണ്ടാകുമ്പോഴൊക്കെ പ്രവാചകൻ അലിക്ക് വേണ്ടി ഫാത്തിമയെ ഒന്ന് പുകഴ്‍ത്തി സംസാരിക്കാറുണ്ടായിരുന്നത്രെ.
പിൻഗാമികൾ
[തിരുത്തുക]രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമാണ് അലി-ഫാത്തിമ ദമ്പതികളിലുണ്ടായത്.
ഹസൻ ഇബ്നു അലി ,ഹുസൈൻ ഇബ്നു അലി എന്നീ ആൺ കുട്ടികളും സൈനബ് ബിൻത്ത് അലി ഉമ്മുഖുൽസും ബിൻത്ത് അലി എന്നീ പെൺമക്കളുമായിരുന്നു അവർ[2] ഇവരുടെ പിൻമുറക്കാരെയാണ് സയ്യിദന്മാർ എന്ന് വിളിക്കപ്പെട്ടത്. അഹ് ലു ബൈത്ത് എന്നും ഇവർ അറിയപ്പെടുന്നു.
യുദ്ധ വേളയിൽ
[തിരുത്തുക]ഉഹ്ദ് യുദ്ധ വേളയിൽ പിതാവും പ്രവാകനുമായ മുഹമ്മദിനെയും അലിയേയും ഫാത്തിമ അനുഗമിച്ചിരുന്നു.യുദ്ധത്തിൽ മരണപ്പെട്ടവരുടെ അടുത്ത് സന്ദർശിക്കുകയും അവർക്ക് വേണ്ടി പ്രാർഥിക്കുകുയും ചെയ്തിരുന്നു.[2]
മരണം
[തിരുത്തുക]പ്രാവകൻ മുഹമ്മദ് വഫാത്തായി മാസങ്ങൾ കഴിഞ്ഞപ്പോഴേക്കും ഫാത്തിമയും ഈ ലോകവാസം വെടിഞ്ഞു. സൂഫി പണ്ഡിതനായ മുസഫർ ഒസ്ക് എഴുതുന്നതിങ്ങനെ.[22]
" പിതാവിൻറെ നിര്യാണത്തിൽ അതീവ ദുഖിതയായിരുന്ന ഫാത്തിമ പിന്നീടുള്ള കാലങ്ങളിൽ ശരിയായ രീതിയിൽ തിന്നുകയോ കുടിക്കുകയോ ചെയ്യാതെ രാപ്പകലില്ലാതെ വീട്ടിൽ കഴിയുകയായിരുന്നു. തേങ്ങിക്കരയുകയായിരുന്നു ഫാത്തിമ"
.
ഇതു കൂടി കാണുക
[തിരുത്തുക]- ↑ ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
- ↑ 2.00 2.01 2.02 2.03 2.04 2.05 2.06 2.07 2.08 2.09 2.10 2.11 2.12 2.13 2.14 "Fatimah", Encyclopaedia of Islam. Brill Online.
- ↑ 3.0 3.1 3.2 3.3 3.4 3.5 3.6 3.7 3.8 Fatimah bint Muhammad. Muslim Students' Association (West) Compendium of Muslim Texts
- ↑ The Heirs Of The Prophet Muhammad: And The Roots Of The Sunni-Shia Schism By Barnaby Rogerson [1]
- ↑ Companions of the Prophet By Abdul Hamid Wahid
- ↑ Amin. Vol. 4. p.98
- ↑ 7.0 7.1 "Al-Zahraa (A.S.) in her Grandchild's Speech". Al-Maaref Islamic Net. May 11, 2011. Archived from the original on 2016-03-06. Retrieved May 21, 2015.
- ↑ 8.0 8.1 8.2 8.3 Sharif al-Qarashi, Bāqir. The Life of Fatima az-Zahra (sa). Trans. Jāsim al-Rasheed. Qum, Iran: Ansariyan Publications, n.d. Print. Pgs. 37-41
- ↑ Al-Istee’ab, vol.2 Pg. 752
- ↑ Usd al-Ghabah, vol.5 Pg. 520
- ↑ ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
- ↑ Ghadanfar, p?
- ↑ Amin. Vol. 4. p.99
- ↑ “This matter of the marriage of Fatima, my daughter, is in the hands of Allah Himself, and He alone will select a spouse for her”.-Hadith
- ↑ Amin. Vol. 4. p. 100
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Ordoni 1990 pp.42-45
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
- ↑ 18.0 18.1 Nasr, Seyyed Hossein. "Ali". Encyclopædia Britannica Online. Encyclopædia Britannica, Inc. Retrieved 2008-10-12.
- ↑ Ashraf (2005), pp.42-43
- ↑ Ordoni (1990), p.140
- ↑ Denise L. Soufi, "The Image of Fatima in Classical Muslim Thought," PhD dissertation, Princeton, 1997, p. 51-52
- ↑ Ozak, Muzaffer (1988). Irshad: Wisdom of a Sufi Master. Amity House, Incorporated. p. 204. ISBN 978-0-916349-43-1.