Jump to content

ഫാരൺഹീറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫാരൺഹീറ്റും സെൽഷ്യസും പ്രദർശിപ്പിക്കുന്ന ഒരു തെർമോമീറ്റർ

താപനിലയുടെ ഏകകമാണ് ഫാരൺഹീറ്റ്. [1] ഭൌതികശാസ്ത്രജ്ഞനായിരുന്ന ഡാനിയേൽ ഗബ്രിയേൽ ഫാരൺഹീറ്റ് 1724ലാണ് ഈ ഏകകം നിർദ്ദേശിച്ചത്. അദ്ദേഹത്തിന്റെ പേരിൽ തന്നെയാണ് ഈ ഏകകം അറിയപ്പെടുന്നത്[2].

ഈ ഏകകത്തിൽ ശുദ്ധജലം 32 ഡിഗ്രി ഫാരൺ(°F) താപനിലയിൽ മഞ്ഞുകട്ടയായും 212 ഡിഗ്രി ഫാരൺ താപനിലയിൽ നീരാവിയായും മാറുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോടെ ലോകത്തിലെ ഭൂരിപക്ഷം രാഷ്ടങ്ങളും സെൽഷ്യസ് ഉപയോഗിക്കാൻ തുടങ്ങി. പക്ഷെ ഇപ്പോഴും അമേരിക്കൻ ഐക്യനാടുകൾ, പലാവു, ബഹാമാസ് തുടങ്ങിയ ചില രാജ്യങ്ങളിൽ ഫാരൺഹീറ്റ് തന്നെയാണ് പ്രധാന ഏകകം. കാനഡയിൽ ഫാരൺഹീറ്റും സെൽഷ്യസും ഒരുപോലെ ഉപയോഗിക്കാറുണ്ട്. )

  Countries that use Fahrenheit.
  Countries that use both Fahrenheit and Celsius.
  Countries that use Celsius.
ഫാരൺഹീറ്റും സെൽഷ്യസും തമ്മിലുള്ള താരതമ്യം
മറ്റു എകകങ്ങളുമായുളള താരതമ്യം
കെൽവിൻ സെൽഷ്യസ് ഫാരൺഹീറ്റ്
കേവലപൂജ്യം 0 K −273.15 °C −459.67 °F
ദ്രവീകൃത നൈട്രജന്റെ തിളനില 77.4 K −195.8 °C[3] −320.3 °F
സെൽഷ്യസും ഫാറൺഹീറ്റും ഒരേ മൂല്യം നൽകുന്ന താപനില. 233.15 K −40 °C −40 °F
വെള്ളത്തിന്റെ(H2O) ദ്രവണാങ്കം 273.1499 K −0.0001 °C 31.99982 °F
വെള്ളത്തിന്റെ ത്രിക ബിന്ദു 273.16 K 0.01 °C 32.018 °F
മനുഷ്യശരീരത്തിന്റെ സാധാരണ താപനില 310. K 37.0 °C 98.6 °F
ജലത്തിന്റെ തിളനില 373.1339 K 99.9839 °C 211.971 °F

അവലംബം

[തിരുത്തുക]
  1. തെർമോമീറ്റർ (2019).
  2. Robert T. Balmer (2010). Modern Engineering Thermodynamics. Academic Press. p. 9. ISBN 978-0-12-374996-3.
  3. Lide, D.R., ed. (1990–1991). Handbook of Chemistry and Physics. 71st ed. CRC Press. p. 4–22.
"https://ml.wikipedia.org/w/index.php?title=ഫാരൺഹീറ്റ്&oldid=3553811" എന്ന താളിൽനിന്ന് ശേഖരിച്ചത്