ഫിലിപ്പീൻ എജ്യൂക്കേഷണൽ തിയറ്റർ അസോസിയേഷൻ
രൂപീകരണം | ഏപ്രിൽ 7, 1967 |
---|---|
സ്ഥാപകർ | സെസിൽ ഗുദോത് അൽവാരിസ് |
തരം | ] |
ആസ്ഥാനം | PETA Theater Center, മനില, ഫിലിപ്പൈൻസ് |
ചെയർപെഴ്സൺ | മർലോൺ റിവേര |
പ്രസിഡന്റ് | സെസില ഗാറുച്ചോ |
ബന്ധങ്ങൾ | അന്തർദേശീയ നാടക ഇൻസ്റ്റിറ്റ്യൂട്ട് |
വെബ്സൈറ്റ് | petatheater |
ഫിലിപ്പൈൻസിലെ നാടക കലാകാരന്മാരുടെയും വിദ്യാഭ്യാസ പ്രവർത്തകരുടെയും കൂട്ടായ്മയാണ് ഫിലിപ്പീൻ എജ്യൂക്കേഷണൽ തിയറ്റർ അസോസിയേഷൻ(PETA)യുനെസ്കോയുടെ ഫിലിപ്പൈൻസിലെ അന്തർദേശീയ നാടക ഇൻസ്റ്റിറ്റ്യൂട്ടുകൂടിയാണിത്. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സർക്കാരിതര - സന്നദ്ധ സ്ഥാപനമാണ്.[1]2017 ൽ മാഗ്സസെ പുരസ്കാരം ലഭിച്ചു.
ചരിത്രം
[തിരുത്തുക]ഏപ്രിൽ 7, 1967, നാണ് സെസിൽ ഗുദോത് അൽവാരിസ് പെറ്റ ആരംഭിക്കുന്നത്. 1971 ൽ യുനെസ്കോയുടെ ഫിലിപ്പൈൻസിലെ അന്തർദേശീയ നാടക ഇൻസ്റ്റിറ്റ്യൂട്ടായി. സാമൂഹിക മാറ്റത്തിനായി നിരവധി ഇടപെടലുകൾ നടത്തി. നിരവധി അന്തർദേശീയ നാടകോത്സവങ്ങൾ നടത്തി. [2]
പ്രസിഡന്റ് ഫെർഡിനാൻഡ് മർക്കോസിന്റെ സ്വേച്ഛാധിപത്യഭരണകാലത്തു പ്രതിഷേധ നാടകങ്ങൾ നടത്തുകയും ലൈംഗികത, എച്ച്ഐവി തുടങ്ങിയ വിഷയങ്ങൾ ആസ്പദമാക്കി കലാപ്രവർത്തനം നടത്തുകയും ചെയ്തു. 1972 ൽ സെസിൽ ഗുദോത് അൽവാരിസ് ഒളിവിൽ പോകേണ്ടി വന്നെങ്കിലും നാടക പ്രവർത്തനത്തിന് തടസമുണ്ടായില്ല. [2] മുന്നൂറിലധികം നാടകങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
നാടകരംഗത്തെ സംഭാവനകൾക്കു 2017 ൽ മാഗ്സസെ പുരസ്കാരം ലഭിച്ചു.
References
[തിരുത്തുക]- ↑ "Organizational Profile". Philippine Educational Theater Association. Retrieved 5 November 2016.
- ↑ 2.0 2.1 "Our Company, Our Story". Philippine Educational Theater Association. Retrieved 5 November 2016.