Jump to content

ഫിലിപ്പ് സറീലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫിലിപ്പ് സറീലി
ഫിലിപ്പ് സറീലി
ജനനം
ഫിലിപ്പ് സറീലി

തിയേറ്റർ വിദഗ്‌ധനും കഥകളി - കളരിപ്പയറ്റ് ഗവേഷകനും ഇംഗ്ലണ്ടിലെ എക്‌സിറ്റർ സർവകലാശാലയിലെയും അമേരിക്കയിലെ വിസ്‌കോൺസിൽ സർവകലാശാലയിലെയും തിയേറ്റർ വിഭാഗം പ്രൊഫസറുമായിരുന്നു ഇംഗ്ലണ്ട് സ്വദേശിയായ ഡോ. ഫിലിപ്പ് സറീലി(മരണം: 5 ഏപ്രിൽ 2020).[1] കഥകളിയെക്കുറിച്ച് നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.[2]

ജീവിതരേഖ

[തിരുത്തുക]

1974-ലാണ് കുടുംബസമേതം ഫിലിപ്പ് സറീലി കഥകളി പഠിക്കാനായി കലാമണ്ഡലത്തിലെത്തിയത്. ഫുൾബ്രൈറ്റ് സ്കോളർഷിപ്പോടെയായിരുന്നു പഠനം. കഥകളി കളരിയുടെ മെയ്യ് സാധകത്തിലാണ് ഈ തിയേറ്റർ വിദഗ്‌ധൻ കൂടുതൽ ആകൃഷ്ടനായത്. ഗുരുതുല്യനായിരുന്ന കലാപണ്ഡിതൻ കിള്ളിമംഗലം വാസുദേവൻ നമ്പൂതിരിപ്പാടിന്റെ ഉപദേശം സ്വീകരിച്ച ഫിലിപ്പ് സറീലി കളരിപ്പയറ്റിൽ ഗവേഷണം നടത്താൻ തീരുമാനിക്കുകയായിരുന്നു. തിരുവനന്തപുരത്തെ ഗോവിന്ദൻകുട്ടി ഗുരുക്കളുടെ കളരിയിൽ അദ്ദേഹത്തിന്റെ ശിഷ്യനായി ചേർന്ന് ആദ്യം കളരിപ്പയറ്റ് അഭ്യസിച്ചു. കളരിപ്പയറ്റിൽ വിസ്‌കോൺസിൻ സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് സമ്പാദിച്ചു.[3]

കേരളത്തിലെ സാമൂഹിക നാടകത്തെക്കുറിച്ചും അവരുടെ അഭിനയ രീതിയെക്കുറിച്ചും പഠിക്കാൻ കെ.പി.എ.സി യുടെ പ്രവർത്തനങ്ങൾ പഠിച്ചു. പാർട്ടിസിപ്പന്റ് ഒബ്സർവേഷൻ രീതിശാസ്ത്രമുപയോഗിച്ച് കഥകളിയെയും കളരിപ്പയറ്റിനെയും പഠിച്ചു. 2019 ൽ തൃശ്ശൂരിൽ നടന്ന അന്താരാഷ്ട്ര നാടകോത്സവത്തിൽ സറീലി സംവിധാനംചെയ്ത ഭാര്യ കെയ്റ്റിന്റെ നാടകം ടോൾഡ് ബൈ ദ വിൻഡ് അവതരിപ്പിച്ചിരുന്നു. ജപ്പാനിലെ നോഹ് തീയറ്ററിന്റെ സങ്കേതങ്ങൾ പ്രയോനപ്പെടുത്തിയ നാടകമായിരുന്നു ഇത്.[4]

കൃതികൾ

[തിരുത്തുക]
  • കഥകളി കോംപ്ലക്‌സ്
  • കഥകളി ഡാൻസ് ഡ്രാമ
  • Acting (Re)Considered: Theory and Practice (Worlds of Performance)
  • Psychophysical Acting: An Intercultural Approach after Stanislavski
  • Acting: Psychophysical Phenomenon and Process (Theatre and Performance Practices)
  • Kathakali Dance-Drama: Where Gods and Demons Come to Play[5]
  • When Body Becomes All Eyes: Paradigms, Discourses and Practices of Power in Kalarippayattu, A South Indian Martial Art: Paradigms,Discourses and Practises of Power in

അവലംബം

[തിരുത്തുക]
  1. http://www.phillipzarrilli.co.uk/
  2. http://www.phillipzarrilli.co.uk/publications/index.html
  3. https://www.mathrubhumi.com/thrissur/obituary
  4. ഫിലിപ്പ് സെറിലി വിടപറയുമ്പോൾ, ഡോ. ജോസ് ജോർജ്, ഭാഷാപോഷിണി, ജൂലൈ 2020
  5. https://www.amazon.in/Books-Phillip-Zarrilli/s?rh=n%3A976389031%2Cp_27%3APhillip+Zarrilli

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഫിലിപ്പ്_സറീലി&oldid=3381649" എന്ന താളിൽനിന്ന് ശേഖരിച്ചത്