ഫിലോമിന (നടി)
ഫിലോമിന | |
---|---|
ജനനം | 1926 തൃശൂർ, കേരളം |
മരണം | ജനുവരി, 2006 തൃശൂർ |
തൊഴിൽ | സിനിമ നടി |
അമ്മവേഷങ്ങളിലൂടെ ശ്രദ്ധേയയായ മലയാളചലച്ചിത്ര താരമാണ് ഫിലോമിന.
തൃശൂർ ജില്ലയിലെ മുള്ളൂർക്കര പുതിയവീട്ടിൽ ദേവസിയുടെയും മറിയയുടെയും മകളായി 1926-ൽ ജനനം. പി.ജെ ആന്റണിയുടെ നാടകങ്ങളിലൂടെ അഭിനയരംഗത്തെത്തിയ ഫിലോമിന, 1964-ൽ എം. കൃഷ്ണൻ നായരുടെ കുട്ടിക്കുപ്പായം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് രംഗപ്രവേശനം നടത്തിയത്[1]. എഴുന്നൂറ്റിയമ്പതോളം മലയാളം ചിത്രങ്ങളലിനഭിനയിച്ചു.
ഏറെയും അമ്മവേഷങ്ങളാണിവർ ചെയ്തിട്ടുള്ളത്. നസീർ, സത്യൻ എന്നീ മലയാള സിനിമാ നടന്മാരുടെ അമ്മയായി അഭിനയമാരംഭിച്ച ഫിലോമിന, നാല്പത്തഞ്ച് വർഷത്തോളം ചലച്ചിത്ര-ടെലിവിഷൻ രംഗങ്ങളിൽ സജീവമായിരുന്നു.
ഗോഡ്ഫാദർ എന്ന ചിത്രത്തിലെ ആനപ്പാറ അച്ചാമ്മ;;, സസ്നേഹത്തിലെ അമ്മായിയമ്മ, വിയറ്റ്നാംകോളനിയിലെ ഉമ്മ എന്നിവ അവരുടെ എടുത്തു പറയാവുന്ന കഥാപാത്രങ്ങളിൽ ചിലതാണ്. ഓളവും തീരവും, കുട്ടിക്കുപ്പായം എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് സംസ്ഥാന അവാർഡ് നേടി.
എൺപതാമത്തെ വയസ്സിൽ, 2006 ജനുവരിയിൽ നിര്യാതയായി.
അവലംബം
[തിരുത്തുക]- ↑ "മദ്രാസ് മെയിൽ". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 690. 2011-05-16. Retrieved 2013-03-16.