Jump to content

ഫെത്ചാബൻ പ്രവിശ്യ

Coordinates: 16°20′N 101°06′E / 16.333°N 101.100°E / 16.333; 101.100
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫെത്ചാബൻ

เพชรบูรณ์
ഖാവോ ഖോ ദേശീയോദ്യാനം അസ്തമയ സമയത്ത്
ഖാവോ ഖോ ദേശീയോദ്യാനം അസ്തമയ സമയത്ത്
പതാക ഫെത്ചാബൻ
Flag
Official seal of ഫെത്ചാബൻ
Seal
Nickname(s): 
Mueang Makham Wan
(city of sweet tamarinds)
Motto(s): 
เมืองมะขามหวาน อุทยานน้ำหนาว ศรีเทพเมืองเก่า เขาค้ออนุสรณ์ นครพ่อขุนผาเมือง
("City of sweet tamarinds. Nam Nao National Park. The old town of Si Thep. The monument of Khao Kho. Capital of Pho Khun Pha Mueang.")
Map of Thailand highlighting Phetchabun province
Map of Thailand highlighting Phetchabun province
Coordinates: 16°20′N 101°06′E / 16.333°N 101.100°E / 16.333; 101.100
CountryThailand
CapitalPhetchabun
ഭരണസമ്പ്രദായം
 • GovernorKrit Kongmuang (since October 2020)
വിസ്തീർണ്ണം
 • ആകെ12,340 ച.കി.മീ.(4,760 ച മൈ)
•റാങ്ക്Ranked 10th
ജനസംഖ്യ
 (2019)[2]
 • ആകെ992,451
 • റാങ്ക്Ranked 22nd
 • ജനസാന്ദ്രത80/ച.കി.മീ.(200/ച മൈ)
 • സാന്ദ്രതാ റാങ്ക്Ranked 62nd
Human Achievement Index
 • HAI (2022)0.6337 "somewhat low"
Ranked 47th
GDP
 • Totalbaht 77 billion
(US$2.6 billion) (2019)
സമയമേഖലUTC+7 (ICT)
Postal code
67xxx
Calling code056 & 043
ISO കോഡ്TH-67
വെബ്സൈറ്റ്www.phetchabun.go.th

ഫെത്ചാബൻ പ്രവിശ്യ വടക്കൻ തായ്‌ലൻഡിൻ്റെ താഴ് ഭാഗത്തായി സ്ഥിതിചെയ്യന്ന തായ്‌ലൻഡിലെ എഴുപത്തിയാറ് പ്രവിശ്യകളിൽ (ചാങ്‌വാട്ട്) ഒന്നാണ്. ഇതിൻറെ അയൽ പ്രവിശ്യകൾ (വടക്കുനിന്ന് ഘടികാരദിശയിൽ) ലോയി, ഖോൻ കായെൻ, ചൈയാഫം, ലോപ്ബുരി, നഖോൺ സവാൻ, ഫിചിറ്റ്, ഫിറ്റ്സാനുലോക് എന്നിവയാണ്.

ഭൂമിശാസ്ത്രവും കാലാവസ്ഥയും

[തിരുത്തുക]
ഖാവോ ഖോയിലേക്കുള്ള റോഡ്.

തായ്‌ലൻഡിൻ്റെ താഴ്ഭാഗത്തുള്ള വടക്കൻ മേഖലയിൽ, വടക്കൻ, മധ്യ മേഖലകൾക്കിടയിലുള്ള ഒരു ഭൂപ്രദേശത്താണ് ഫെറ്റ്ചാബുൻ പ്രവിശ്യ സ്ഥിതിചെയ്യുന്നത്. പാ സാക് നദിയുടെ വിശാലമായതും ഫലഭൂയിഷ്ഠമായതുമായ നദീതടത്തിൽ സ്ഥിതിചെയ്യുന്ന ഈ പ്രവിശ്യയ്ക്ക് കിഴക്കും പടിഞ്ഞാറുമായി ഫെറ്റ്ചാബൻ മലനിരകളിലെ പർവതങ്ങളുണ്ട്. പ്രവിശ്യയിലെ മൊത്തം വനപ്രദേശം 4,013 ചതുരശ്ര കിലോമീറ്റർ (1,549 ചതുരശ്ര മൈൽ) അല്ലെങ്കിൽ പ്രവിശ്യാ പ്രദേശത്തിൻ്റെ 32.5 ശതമാനം ആണ്.

ദേശീയോദ്യാനങ്ങൾ

[തിരുത്തുക]

പ്രവിശ്യയിലെ നാല് ദേശീയോദ്യാനങ്ങളെ മറ്റ് ആറ് ദേശീയോദ്യാനങ്ങൾക്കൊപ്പം ചേർത്ത് തായ്‌ലൻഡിൻ്റെ സംരക്ഷിത പ്രദേശങ്ങളുടെ മേഖല 11 ൽ (ഫിറ്റ്‌സാനുലോക്) ഉൾപ്പെടുത്തിയിരിക്കുന്നു.

  • തുങ് സലാങ് ലുവാങ് ദേശീയോദ്യാനം, 1,262 ചതുരശ്ര കിലോമീറ്റർ (487 ചതുരശ്ര മൈൽ)[5]:3
  • നാം നാവോ ദേശീയോദ്യാനം, 966 ചതുരശ്ര കിലോമീറ്റർ (373 ചതുരശ്ര മൈൽ)[6]:5
  • ഖാവോ ഖോ ദേശീയോദ്യാനം, 483 ചതുരശ്ര കിലോമീറ്റർ (186 ചതുരശ്ര മൈൽ)[7]:125
  • ടാറ്റ് മോക്ക് ദേശീയോദ്യാനം, 290 ചതുരശ്ര കിലോമീറ്റർ (110 ചതുരശ്ര മൈൽ)[8]:87

വന്യജീവി സങ്കേതങ്ങൾ

[തിരുത്തുക]

ഈ പ്രവിശ്യയിലെ മൂന്ന് വന്യജീവി സങ്കേതങ്ങളിൽ രണ്ടെണ്ണം മേഖല 11-ലും (ഫിറ്റ്‌സാനുലോക്ക്) ഫു ലുവാങ് തായ്‌ലൻഡിൻ്റെ സംരക്ഷിത പ്രദേശങ്ങളുടെ 8-ാം മേഖലയിലുമാണ് (ഖോൻ കെയ്ൻ) ഉൾപ്പെടുത്തിയിട്ടുള്ളത്.

  • ഫു ലുവാങ് വന്യജീവി സങ്കേതം, 897 ചതുരശ്ര കിലോമീറ്റർ (346 ചതുരശ്ര മൈൽ)
  • ടാബോ-ഹുവായ് യായ് വന്യജീവി സങ്കേതം, 654 ചതുരശ്ര കിലോമീറ്റർ (253 ചതുരശ്ര മൈൽ)
  • ഫു ഫാ ദായെങ് വന്യജീവി സങ്കേതം, 235 ചതുരശ്ര കിലോമീറ്റർ (91 ചതുരശ്ര മൈൽ)

വർഷം മുഴുവനും സുഖദമായ കാലാവസ്ഥയും തണുപ്പും ഉള്ള സ്ഥലമാണ് ഫെത്ചാബുൻ പ്രത്യേകിച്ച് ഖാവോ ഖോ. അതിനാൽ, "സ്വിറ്റ്സർലൻഡ് ഓഫ് തായ്ലൻഡ്" എന്ന വിളിപ്പേര് ഇതിന് ലഭിച്ചു.

സ്ഥലനാമം

[തിരുത്തുക]

"വജ്രം" (അഥവാ ഇന്ദ്രൻ്റെ ആയുധം) എന്നർഥമുള്ള സംസ്‌കൃത പദമായ വജ്രയിൽ നിന്ന് ഫെച്ച എന്ന വാക്കും കൂടാതെ സംസ്‌കൃത പദമായ പൂർണയിൽ നിന്ന് "പൂർണ്ണം", "തികഞ്ഞത്" അല്ലെങ്കിൽ "മുഴുവൻ" എന്നർത്ഥംവരുന്ന ബൺ എന്ന വാക്കും ഉത്ഭവിച്ചു. അതിനാൽ പ്രവിശ്യയുടെ പേര് അക്ഷരാർത്ഥത്തിൽ "പൂർണ്ണതയുള്ള വജ്രം" എന്നാണ്.

ചരിത്രം

[തിരുത്തുക]

സുഖോതായ് രാജവംശം, നാരായ് രാജാവിൻ്റെ അയുത്തായ രാജവംശം എന്നീ രണ്ട് പ്രബല രാജവംശങ്ങുടെ കാലത്താണ് ഫെത്ചാബുൻ സ്ഥാപിതമായത്. 20-ആം നൂറ്റാണ്ടിൻ്റെ തുടക്കത്തിലെ തെസാഫിബാൻ ഭരണപരിഷ്കാരങ്ങളിൽ ഈ പ്രവിശ്യയും വടക്കുള്ള ലോം സാക് പ്രവിശ്യയും ചേർന്ന് ഫെത്ചാബുൻ മൊന്തോൺ രൂപീകരിച്ചു. ഏറ്റവും ചെറിയ മൊന്തോൺ ആയിരുന്നതിനാൽ 1903 നും 1907 നും ഇടയിലുള്ള കാലത്ത് മൊന്തോൺ ഫിറ്റ്‌സാനുലോകിൽ നിന്നുള്ള താൽക്കാലിക ഭരണത്തിന് ശേഷം 1915-ൽ പിരിച്ചുവിടപ്പെട്ട ആദ്യത്തെ മൊന്തോൺ ആണിത്. ലോം സാക് പ്രവിശ്യ നിർത്തലാക്കുകയും 1932-ൽ ഫെത്ചാബണിൽ ലയിപ്പിക്കുകയും ചെയ്തു.

1968-1982 കാലഘട്ടത്തിൽ കമ്മ്യൂണിസ്റ്റ് വിമതർ പ്രവിശ്യയിലെ മലനിരകളിൽ തങ്ങളുടെ താവളങ്ങൾ സ്ഥാപിച്ചു. മറഞ്ഞിരിക്കുന്ന സ്ഥലങ്ങളിൽ നിന്ന് അവർ തായ് സൈന്യവുമായി ഇടയ്ക്കിടെ ഏറ്റുമുട്ടിയിരുന്നു.

ചിഹ്നങ്ങൾ

[തിരുത്തുക]

പ്രവിശ്യയിൽ വജ്രങ്ങൾ കാണപ്പെടുന്നതിനാൽ ഒരു പർവതത്തിൽ വജ്രം ചിത്രീകരിച്ചിരിക്കുന്നതാണ് പ്രവിശ്യാ മുദ്ര. പ്രദേശത്ത് വളരുന്ന വിളകളിലൊന്നായ പുകയില ചെടികളെ സൂചിപ്പിക്കുവാൻ പർവ്വതത്തിന് മുൻവശത്തായി ഇതും കാണിച്ചിരിക്കുന്നു. പ്രവിശ്യാ വൃക്ഷം പുളിമരമാണ്. അപൂർവയിനം ശുദ്ധജല ജെല്ലിഫിഷായ Craspedacusta sowerbyi പ്രവിശ്യാ ജലജീവിയാണ്.

സാമ്പത്തികം

[തിരുത്തുക]

പ്രവിശ്യയിലെ പ്രധാന വ്യവസായമായി ടൂറിസം കണക്കാക്കപ്പെടുന്നു.

പ്രവിശ്യയിലെ ഏറ്റവും ഉയരം കൂടിയ പർവതമായ ഫു താപ് ബോയെക്ക് ഒരു പ്രശസ്ത് വിനോദസഞ്ചാര കേന്ദ്രമാണ്. തായ്‌ലൻഡിലെ ഏറ്റവും വലിയ കാബേജ് വളരുന്ന സ്ഥലമാണ് ഇതിന് ചുറ്റുമുള്ള പ്രദേശം.[9]

ഗതാഗതം

[തിരുത്തുക]

ഹൈവേ 1, ഹൈവേ 21 എന്നിവയിലൂടെ ബാങ്കോക്കിൽ നിന്ന് 346 കിലോമീറ്റർ അകലെയുള്ള ഫെത്ചാബുണിൽ എത്തിച്ചേരാം.

ഫെത്ചാബുൺ വിമാനത്താവളം ആണ് ഈ പ്രവിശ്യയിൽ വ്യോമസേവനം നിർവ്വഹിക്കുന്നത്. ബാങ്കോക്കിലേക്കുള്ള വിമാനങ്ങളുമായി നോക് എയർ വിമാനത്താവളത്തിൽ സേവനം നൽകുന്നു.[10]

അവലംബം

[തിരുത്തുക]
  1. "ตารางที่ 2 พี้นที่ป่าไม้ แยกรายจังหวัด พ.ศ.2562" [Table 2 Forest area Separate province year 2019]. Royal Forest Department (in Thai). 2019. Retrieved 6 April 2021, information, Forest statistics Year 2019, Thailand boundary from Department of Provincial Administration in 2013{{cite web}}: CS1 maint: postscript (link) CS1 maint: unrecognized language (link)
  2. รายงานสถิติจำนวนประชากรและบ้านประจำปี พ.ส.2562 [Statistics, population and house statistics for the year 2019]. Registration Office Department of the Interior, Ministry of the Interior. stat.bora.dopa.go.th (in തായ്). 31 December 2019. Archived from the original on 14 June 2019. Retrieved 26 February 2020.
  3. "ข้อมูลสถิติดัชนีความก้าวหน้าของคน ปี 2565 (PDF)" [Human Achievement Index Databook year 2022 (PDF)]. Office of the National Economic and Social Development Council (NESDC) (in thai). Retrieved 12 March 2024, page 53{{cite web}}: CS1 maint: postscript (link) CS1 maint: unrecognized language (link)
  4. "Gross Regional and Provincial Product, 2019 Edition". <> (in ഇംഗ്ലീഷ്). Office of the National Economic and Social Development Council (NESDC). July 2019. ISSN 1686-0799. Retrieved 22 January 2020.
  5. "ข้อมูลพื้นที่อุทยานแห่งชาติ ที่ประกาศในราชกิจจานุบกษา 133 แห่ง" [National Park Area Information published in the 133 Government Gazettes]. Department of National Parks, Wildlife and Plant Conservation (in Thai). December 2020. Archived from the original on 3 November 2022. Retrieved 1 November 2022.{{cite web}}: CS1 maint: unrecognized language (link)
  6. "ข้อมูลพื้นที่อุทยานแห่งชาติ ที่ประกาศในราชกิจจานุบกษา 133 แห่ง" [National Park Area Information published in the 133 Government Gazettes]. Department of National Parks, Wildlife and Plant Conservation (in Thai). December 2020. Archived from the original on 3 November 2022. Retrieved 1 November 2022.{{cite web}}: CS1 maint: unrecognized language (link)
  7. "ข้อมูลพื้นที่อุทยานแห่งชาติ ที่ประกาศในราชกิจจานุบกษา 133 แห่ง" [National Park Area Information published in the 133 Government Gazettes]. Department of National Parks, Wildlife and Plant Conservation (in Thai). December 2020. Archived from the original on 3 November 2022. Retrieved 1 November 2022.{{cite web}}: CS1 maint: unrecognized language (link)
  8. "ข้อมูลพื้นที่อุทยานแห่งชาติ ที่ประกาศในราชกิจจานุบกษา 133 แห่ง" [National Park Area Information published in the 133 Government Gazettes]. Department of National Parks, Wildlife and Plant Conservation (in Thai). December 2020. Archived from the original on 3 November 2022. Retrieved 1 November 2022.{{cite web}}: CS1 maint: unrecognized language (link)
  9. "กะหล่ำปลีสีเขียว ๆ ยังมีให้ดูที่ภูทับเบิก" [Green cabbages are also available at Phu Tub Berk]. Ch3 (in തായ്). 2017-03-28. Retrieved 2020-04-26.
  10. "Nok Air adds Phetchabun from June 2018".
"https://ml.wikipedia.org/w/index.php?title=ഫെത്ചാബൻ_പ്രവിശ്യ&oldid=4139617" എന്ന താളിൽനിന്ന് ശേഖരിച്ചത്