Jump to content

ഫെമിന മിസ്സ് ഇന്ത്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഫെമിന മിസ് ഇന്ത്യ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഫെമിന ഇന്ത്യ
രൂപീകരണം1952
തരംസൗന്ദര്യ മത്സരം
ആസ്ഥാനംമുംബൈ
Location
അംഗത്വം
മിസ്സ് യൂണിവേഴ്സ്
മിസ്സ് വേൾഡ്
മിസ്സ് സൂപ്പര്നാഷണൽ
മിസ്സ് ഗ്രാൻഡ് ഇന്റർനാഷണൽ
മിസ്സ് യുണൈറ്റഡ് കോണ്ടിനെന്റസ്
മിസ്സ് ഇന്റർകോണ്ടിനെന്റൽ
ഔദ്യോഗിക ഭാഷ
ഹിന്ദി, ഇംഗ്ലീഷ്
ഉടമവിനീത് ജെയ്ൻ
പ്രധാന വ്യക്തികൾ
വിനീത് ജെയ്ൻ
നതാഷ ഗ്രോവർ
മാതൃസംഘടനദി ടൈംസ് ഗ്രൂപ്
പോഷകസംഘടനകൾഫെമിന മിസ്സ് ഇന്ത്യ ഡൽഹി
ഫെമിന മിസ്സ് ഇന്ത്യ ബാംഗ്ലൂർbr>ഫെമിന മിസ്സ് ഇന്ത്യ കൊൽക്കത്ത
ക്യാമ്പസ് പ്രിൻസസ്
വെബ്സൈറ്റ്ഔദോഗിത വെബ്സൈറ്റ്

ബെന്നെറ്റ് കോൾമാൻ ആന്റ് കമ്പനിയുടെ ഫെമിന എന്ന മാസിക ഇന്ത്യൻ സുന്ദരികളെ കണ്ടെത്താൻ നടത്തുന്ന വാർഷിക സൗന്ദര്യമത്സരമാണ് ഫെമിന മിസ്സ് ഇന്ത്യ. മിസ്സ് ഇന്ത്യ എന്ന പ്രയോഗത്തിനു ട്രേഡ്‌മാർക്ക് ഇല്ല. മിസ്സ് വേൾഡ്, മിസ്സ് യൂണിവേഴ്സ് തുടങ്ങിയ സൗന്ദര്യമത്സരത്തിൽ പങ്കെടുക്കാനുള്ള സുന്ദരികളെ തിരഞ്ഞെടുക്കുന്നത് ഈ മത്സരത്തിൽ നിന്നാണ്. ഫെമിന മിസ്സ് ഇന്ത്യ മത്സരത്തിലെ മിക വിജയികളും ബോളിവുഡ് ചലച്ചിത്രനടികളും ആകാറുണ്ട്.

2008-ലെ ഫെമിന മിസ് ഇന്ത്യ ജേത്രികൾ

അന്തർദേശീയ മത്സരങ്ങൾ

[തിരുത്തുക]

മിസ്സ് ഇന്ത്യ വിജയി മിസ്സ് യൂണിവേർസ് മത്സരത്തിൽ 1953 മുതലാണ് മത്സരിക്കാൻ തുടങ്ങിയത്. ഇന്ദ്രാണി റെഹ്മാൻ ആയിരുന്നു ആദ്യമായി മിസ്സ് യൂണിവേർസിൽ മത്സരിച്ച മിസ്സ് ഇന്ത്യ. 1956-ൽ മിസ്സ് വേൾഡിൽ മത്സരിച്ച ഫ്ലിയർ ഇസക്കീൽ (Fleur Ezekiel) ആണ് മിസ്സ് വേൾഡിൽ മത്സരിച്ച ആദ്യ മിസ്സ് ഇന്ത്യ. മിസ്സ് ഇന്ത്യ ആയ വനിതയ്ക്ക് മിസ്സ് വേൾഡിലും മിസ്സ് യൂണിവേർസിലും ഒരേ വർഷം മത്സരിക്കാനാകില്ല എന്ന നിയമം നിലവിലില്ലെങ്കിലും ഫെമിന മിസ്സ് ഇന്ത്യ മത്സരം തുടങ്ങിയതില്പ്പിന്നെ മിസ്സ് ഇന്ത്യ വിജയി മിസ്സ് യൂണിവേർസ് മത്സരത്തിലും മിസ്സ് ഇന്ത്യലെ രണ്ടാം സ്ഥാനക്കാരി മിസ്സ് വേൾഡ് മത്സരത്തിലും പങ്കെടുക്കുക എന്നാണ് കീഴ്വഴക്കം. 2007 മുതൽ മിസ്സ് ഇന്ത്യ വിജയി മിസ്സ് വേൾഡിലും മിസ്സ് ഇന്ത്യ രണ്ടാംസ്ഥാനക്കാരി മിസ്സ് യൂണിവേർസിലും പങ്കെടുക്കേണ്ടതാണെന്ന് ഈ സൗന്ദര്യമത്സരത്തിന്റെ സംഘാടകസംഘടന തീരുമാനിച്ചു.

മുൻപ്, മിസ്സ് ഇന്ത്യ മൂന്നാംസ്ഥാനക്കാരി മിസ്സ് ഏഷ്യ, മിസ്സ് ഇന്റർനാഷണൽ, മിസ്സ് ഏഷ്യ-പസഫിക് എന്നീ വിജയസാധ്യത കൂടിയതും എന്നാൽ മിസ്സ് വേൾഡ്, മിസ്സ് യൂണിവേർസ് എന്നിവയുടെ അത്രയും പ്രശസ്തമല്ലാത്തതുമായ മത്സരങ്ങളിൽ പങ്കെടുക്കാറുണ്ടായിരുന്നു. 1997-ൽ ഈ വ്യവസ്ഥിതി മാറി ഒന്ന് രണ്ട് മൂന്ൻ സ്ഥാനങ്ങൾ നൽകുന്നതിനു പകരം വ്യത്യസ്ത സൗന്ദര്യമത്സരങ്ങളിൽ പങ്കെടുക്കേണ്ടുന്ന പ്രതിനിധികളെ തിരഞ്ഞെടുക്കൽ മാത്രമായി മാറി. അങ്ങനെ ഈ മത്സരങ്ങളിൽ മൂന്ന് വിജയികളെ തിരഞ്ഞെടുക്കുകയും മൂന്ന് പേർക്കും ഒരേ തരത്തിലുള്ള സമ്മാനങ്ങളും സ്ഥാനമാനങ്ങളും നൽകുകയും ഇവരെ മിസ്സ് ഇന്ത്യ വേൾഡ് എന്നും മിസ്സ് ഇന്ത്യ യൂണിവേർസ് എന്നും മിസ്സ് ഇന്ത്യ ഏഷ്യ-പസഫിക്ക് എന്നും വിളിക്കാൻ തുടങ്ങി. 2002 മുതൽ മൂന്നാം സ്ഥാനക്കാരിയെ മിസ്സ് ഏഷ്യ-പസഫിക്ക് മത്സരത്തിനു അയക്കാതെ മിസ്സ് എർത്ത് മത്സരത്തിനാണ് അയക്കാറുള്ളത്. ഇന്ന് ഈ മൂന്ന് സൗന്ദര്യമത്സരങ്ങളും ഒരേ രീതിയിൽ പ്രശസ്തവും പ്രസക്തവും ആണ്. [1].

1989-ലെ മിസ്സ് ഇന്ത്യ പുരസ്കാരം ആ വർഷം അവസാനം ഡിസംബറിൽ ആണ് നൽകപ്പെട്ടത്. അതുകൊണ്ടുതന്നെ 1990-ൽ വേറെ മത്സരം നടത്തുകയുണ്ടായില്ല. 1988-ൽ ഈവ്സ് വീക്ക്‌ലി വിജയികളായി മിസ്സ് ഇന്ത്യ ഇന്റർനാഷണലിൽ ഷിഖ സ്വരൂപും മിസ്സ് ഇന്ത്യ എർത്തും മിസ്സ് ബോംബെയും ആയി ഷബ്നം പട്ടേലും തിരഞ്ഞെടുക്കപ്പെട്ടു. ഇവർ രണ്ടുപേരും 1989-ലെ മിസ്സ് മാക്സ് ഫാക്റ്ററിലും വിജയിച്ചു. ഈ രണ്ടുപേരും ഇഞ്ചോടിഞ്ഞ് പോരാട്ടമായിരുന്നു അവസാനം വരെ. അവസാനം ഒരു സമനിലയോളം എത്തിയ ഇവരുടെ മത്സരം കഴിഞ്ഞപ്പോൾ രണ്ടുപേരെയും ഈ മാസികയുടെ പുറം താളിൽ ഉൾപ്പെടുത്തിയാണ് മാസിക പ്രസിദ്ധീകരിച്ചത്. ഇത് മാസികയുടെ ചരിത്രത്തിലെ തന്നെ ആദ്യത്തെ തവണയായിരുന്നുവെന്ന് ഈവ്സ് വീക്കിലിയുടെ എഡിറ്റർ ഗുൽഷൻ ഈവിങ്ങ് പറയുകയുണ്ടായി.

1994-ൾ മിസ്സ് ഇന്ത്യ വിജയിയായ സുസ്മിതാ സെൻ മിസ്സ് യൂണിവേർസ് മത്സരത്തിലും വിജയിയായി തിരഞ്ഞെടുക്കപ്പെട്ട് ആ പദവി നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി. ഇതേ വർഷം തന്നെ മിസ്സ് ഇന്ത്യ വിജയിയായ ഐശ്വര്യ റായി മിസ്സ് വേൾഡ് മത്സരത്തിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തു. രണ്ട് പദവികളും ഇന്ത്യയിൽ ഒരുമിച്ച് എത്തുന്നതും നടാടെയായിരുന്നു.

സുസ്മിത സെന്നിന്റെ വിജയത്തോടുകൂടി ഇന്ത്യയിൽ സൗന്ദര്യമത്സരങ്ങൾക്ക് പരിശീലനം നൽകുന്ന സ്ഥാപനങ്ങൾ വളരെയധികം പുതുതായി ഉണ്ടാവുകയുണ്ടായി. അതുകൊണ്ടുതന്നെ മിസ്സ് ഇന്ത്യ മത്സരാർത്ഥികളുടെ എണ്ണത്തിലും ക്രമാതീതമായ വർദ്ധനയുണ്ടായി. 1997-ൽ മിസ്സ് ഇന്ത്യ വേൾഡ് ഡയാന ഹെയ്ഡൻ മിസ്സ് വേൾഡ് ആയി തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് വർഷങ്ങൾക്ക് ശേഷം 1999-ൽ മിസ്സ് ഇന്ത്യ വിജയിയായ യുക്താ മുഖിയും മിസ്സ് വേൾഡ് ആയി തിരഞ്ഞെടുക്കപ്പെട്ടു.

2000 മിസ്സ് ഇന്ത്യ സൗന്ദര്യമത്സരത്തിനെ സംബന്ധിച്ചിടത്തോളം ഒരു നാഴിക്കല്ലായ ഒരു വർഷമായിരുന്നു. മിസ്സ് ഇന്ത്യ മത്സരത്തിലെ മൂന്ന് വിജയികളും അവരവരുടേതായ അന്തർദേശീയ സൗന്ദര്യമത്സരങ്ങളിൽ വിജയികളായി. ലാറ ദത്ത മിസ്സ് യൂണിവേർസും പ്രിയങ്ക ചോപ്ര മിസ്സ് വേൾഡും ദിയ മിർസ മിസ്സ് ഏഷ്യ-പസഫിക്കും ആയി തിരഞ്ഞെടുക്കപ്പെട്ട് ചരിത്രം കുറിച്ചു. മൂന്ന് പുരസ്കാരങ്ങളും ഒരേ വർഷം ഒരേ രാജ്യത്ത് എത്തിയിട്ടുള്ളത് ഒരിക്കൽ മാത്രമായിരുന്നു. 1972-ൽ ആസ്ത്രേലിയയിലേയ്ക്കായിരുന്നു അത്.

ശ്രദ്ധേയമായ സംഭവങ്ങൾ

[തിരുത്തുക]
  • ഈവ്സ് വീക്കിലി മിസ്സ് ഇന്ത്യ 1966 ആയി തിരഞ്ഞെടുക്കപ്പെട്ട റീത്ത ഫാരിയ മിസ്സ് വേൾഡ് 1966 ആയി തിരഞ്ഞെടുക്കപ്പെട്ടു. റീത്തയാണ് ആദ്യമായി ഈ കിരീടമണിഞ്ഞ ഇന്ത്യൻ വനിത
  • 1970-ൽ സീനത്ത് അമനും 1973-ൽ താര ആൻ ഫോൻസികയും (Tara Ann Fonseca) മിസ്സ് ഏഷ്യ-പസഫിക് ആയി തിരഞ്ഞെടുക്കപ്പെട്ടു.
  • 1976-ലെ മിസ്സ് ഇന്ത്യയായ നൈന ബൽസാവെറിൻ, വർണ്ണവിവേചനത്തോടുള്ള (apartheid) ഇന്ത്യയുടെ പ്രതിഷേധത്തിന്റെ ഭാഗമായി മിസ്സ് വേൾഡ് മത്സരത്തിൽ നിന്നു പിന്മാറേണ്ടി വന്നു.
  • 1977-ലെ മിസ്സ് ഇന്ത്യയായ നളിനി വിശ്വനാഥന്റെ പിതാവ് തന്റെ മകൾ നീന്തൽ വേഷത്തിൽ പ്രത്യക്ഷപ്പെടുന്നത് തനിക്കിഷ്ടമല്ലെന്ന് പറഞ്ഞ് മകളെ മിസ്സ് യൂണിവേർസ് മത്സരത്തിൽ പങ്കെടുക്കുന്നതിൽനിന്നും വിലക്കിയതിനാൽ നളിനി മത്സരത്തിൽ പങ്കെടുത്തില്ല.
  • 1992-ൽ മധു സാപ്രേ മിസ്സ് യൂണിവേർസ് മത്സരത്തിൽ മൂന്നാമതായി തിരഞ്ഞെടുക്കപ്പെട്ടു.
  • 1994-ൽ, സുസ്മിതാ സെൻ മിസ്സ് യൂണിവേർസ് ആയും ഐശ്വര്യ റായ് മിസ്സ് വേൾഡ് ആയും തിരഞ്ഞെടുക്കപ്പെട്ടു.
  • 1995-ൽ, മൻപ്രീത് ബ്രാർ, മിസ്സ് യൂണിവേർസ് മത്സരത്തിൽ രണ്ടാമതായും രുചി മൽഹോത്ര, മിസ്സ് ഏഷ്യ-പെസഫിക്കിൽ രണ്ടാമതായും തിരഞ്ഞെടുക്കപ്പെട്ടു.
  • 1997-ൽ ഇന്ത്യയ്ക്ക് രണ്ടാമത്തെ മിസ്സ് വേൾഡ് കിരീടം ഡയാന ഹെയ്ഡനിലൂടെ കരസ്ഥമായി. ഇതേ വർഷം മിസ്സ് ഏഷ്യാ പസഫിക്ക് മത്സരത്തിൽ മിസ്സ് ഇന്ത്യ ആയ ദിവ്യ ചൗഹാൻ മൂന്നാം സ്ഥാനവും നേടി.
  • 1999-ൽ യുക്താ മുഖി മിസ്സ് വേൾഡ് ആയി തിരഞ്ഞെടുക്കപ്പെട്ടു
  • 2000-ൽ, 1994-ലെ മിസ്സ് വേൾഡ് ആയ ഐശ്വര്യ റായിയെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും സുന്ദരിയായ മിസ്സ് വേൾഡ് ആയി വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടു.
  • 2000-ൽ തന്നെ മിസ്സ് യൂണിവേർസ് പുരസ്കാരവും മിസ്സ് വേൾഡ് പുരസ്കാരവും മിസ്സ് ഏഷ്യാ-പെസഫിക് പുരസ്കാരവും ഒരേ വർഷം നേടുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ. ലാറ ദത്ത, പ്രിയങ്ക ചോപ്ര, ദിയ മിർസ എന്നിവരാണ് യഥാക്രമം ഈ സ്ഥാനങ്ങൾ നേടിയത്. ഇന്ത്യയ്ക്ക് മുൻപ് ഈ മൂന്ന് പുരസ്കാരങ്ങളും നേടിയത് 1972-ൽ ആസ്ത്രേലിയയാണ്.
  • 2001-ൽ മിസ്സ് ഇന്ത്യ യൂണിവേർസായ സെലീന ജെറ്റ്ലി മിസ്സ് യൂണിവേർസിൽ അഞ്ചാം സ്ഥാനത്തെത്തി.
  • 2002-ൽ ടീനാ ചട്‌വാൾ മിസ്സ് ഏഷ്യാ പെസഫിക്ക് ഇന്റർനാഷണലിൽ മൂന്നാം സ്ഥാനത്തെത്തി.
  • 2003-ൽ, ഷോണൽ രാവത് മിസ്സ് ഏഷ്യാ പെസഫിക് ഇന്റർനാഷണലിൽ രണ്ടാമതെത്തി.
  • 2006-ൽ മിസ്സ് ഇന്ത്യ എർത്തായ അമൃത പട്കി മിസ്സ് എർത്ത് മത്സരത്തിൽ രണ്ടാം സ്ഥാനത്തെത്തി.
  • 2007-ൽ മിസ്സ് ഇന്ത്യ എർത്ത് ആയ പൂജ ചിട്ഗോപികർ മിസ്സ് എർത്ത് മത്സരത്തിലെ രണ്ടാം സ്ഥാനക്കാരിയായി.
  • 2008-ലെ മിസ്സ് ഇന്ത്യ, മലയാളിയായ പാർവ്വതി ഓമനക്കുട്ടൻ മിസ്സ് വേൾഡ് രണ്ടാം സ്ഥാനക്കാരിയായി.

വിവാദങ്ങൾ

[തിരുത്തുക]

ഫെമിന മിസ്സ് ഇന്ത്യയിൽ 2007 വരെ ഒന്നാം സ്ഥാനക്കാരി മിസ് യൂണിവേർസും രണ്ടാം സ്ഥാനക്കാരി മിസ്സ് വേൾഡും ആയിരുന്നു. 2007 മുതൽ മിസ്സ് ഇന്ത്യയുടെ സംഘാടകർ അത് തിരിച്ച് മിസ്സ് വേൾഡ് ഒന്നാം സ്ഥാനക്കാരിയും മിസ്സ് യൂണിവേർസ് രണ്ടാം സ്ഥാനക്കാരിയും ആകും എന്ന് തീരുമാനിക്കുകയുണ്ടായി. 2006-ലെ ഫെമിന മിസ്സ് ഇന്ത്യയായ നേഹ കപൂർ താൻ കിരീടം അണിയിക്കേണ്ടത് 2007-ലെ രണ്ടാം സ്ഥാനക്കാരിയാണെന്ന് അറിഞ്ഞതോടെ രോഷാകുലയാകുകയും കിരീടദാനച്ചടങ്ങളിൽ പങ്കെടുക്കാതെ വേദി വിടുകയും ചെയ്തിരുന്നു.

2008-ൽ മിസ്സ് ഇന്ത്യ എർത്ത് ആയി തിരഞ്ഞെടുത്ത ഹർഷിത സക്സേനയ്ക്കെതിരേ ഗ്ലാഡ്റാഗ്സിന്റെ പ്രസിഡന്റ് മൗറീൻ വാഡിയ വക്കീൽ നോട്ടീസ് അയച്ചത് മിസ്സ് ഇന്ത്യ മത്സരത്തിനു നാണക്കേടായി. 2006-ൽ ഒപ്പുവച്ച രണ്ടു വർഷ കരാർ ഹർഷിത ലംഘിച്ചു എന്നു പറഞ്ഞാണ് ഗ്ലാഡ്റാഗ്സ് കോടതി കയറിയത്. ഈ കരാർ പ്രകാരം ഹർഷിതയ്ക്ക് ഏതെങ്കിലും സൗന്ദര്യമത്സരത്തിൽ പങ്കെടുക്കണമെങ്കിൽ ഗ്ലാഡ്റാഗ്സിന്റെ മുൻകൂർ അനുവാദം വേണമായിരുന്നു. സി.എൻ.എൻ ഐ.ബി.എം വാർത്താ ചാനലുമായി നടത്തിയ ഒരു അഭിമുഖത്തിൽ മൗറീൻ വാഡിയ ഇങ്ങനെ പറഞ്ഞു. ഹർഷിത സക്സേന ഒരു ഗ്ലാഡ്റാഗ്സ് മോഡലാണ്. ഏപ്രിൽ 2006-ൽ ഒപ്പു വച്ച മെഗാ മോഡൽ കരാറിന്റെ ഭാഗമാണ് ഹർഷിത. ഈ കരാർ ഇപ്പോഴും നിലവിലുണ്ട്. ഇത് തീരുന്നതിനുമുൻപ് ഒരു സൗന്ദര്യമത്സരത്തിലും എന്റെ അനുവാദം കൂടാതെ പങ്കെടുക്കരുതെന്ന് ഈ കരാറിൽ വ്യക്തമായി പറയുന്നുണ്ട്. ഈ കാരണങ്ങളാൽ ഹർഷിതയ്ക്ക് തന്റെ കിരീടം ഉപേക്ഷിക്കേണ്ടതായി വന്നു. ഹർഷിതയുടെ പിന്നിലായി വിജയിച്ച തൻവി വ്യാസ് മിസ്സ് ഇന്ത്യ എർത്ത് ആയി തന്മൂലം തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. തൻവിയാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് 2008 മിസ്സ് എർത്ത് മത്സരത്തിൽ പങ്കെടുത്തത്. [2]

2001-ലെ മിസ്സ് ഇന്ത്യയും മിസ്സ് യൂണിവേർസിലെ നാലാമത് സ്ഥാനക്കാരിയും ആയ സെലീന ജെറ്റ്ലി തന്നോട് മത്സരം നടന്ന പോർട്ടോ റീക്കോയിലെ മാധ്യമങ്ങൾ മോശമായി പെറുമാറി എന്ന് ആരോപിച്ചിരുന്നു.

ഇന്ത്യയിൽ നിന്നുള്ള സുന്ദരികൾ തുടർച്ചയായി മിസ്സ് യൂണിവേർസും മിസ്സ് വേൾഡും ഒക്കെ ആവുന്നതുകൊണ്ട് ഈ മത്സരങ്ങളിൽ ഇന്ത്യ കള്ളത്തരം കാണിക്കുന്നുണ്ട് എന്നൊരാരോപണവും ഉണ്ടായിട്ടുണ്ട്.

ദുരന്തം

[തിരുത്തുക]

മിസ്സ് ഇന്ത്യ ആയിരുന്ന നഫീസ ജോസഫ് 2004 ജുലൈ 29-ന് തന്റെ മുബൈയിലുള്ള ഫ്ലാറ്റിൽ തൂങ്ങിമരിച്ചതായി കാണപ്പെട്ടു. തന്റെ പ്രതിശ്രുത വരനുമായുള്ള പ്രശ്നങ്ങളാണ് നഫീസയെ ഈ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നു കരുതുന്നു. നഫീസയുടെ മാതാപിതാക്കളും അയാളെ കുറ്റം പറയുകയുണ്ടായി.

ജേതാക്കളുടെ പട്ടിക

[തിരുത്തുക]

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്ന മികച്ച നാല് അന്താരാഷ്ട്ര സൗന്ദര്യമത്സരങ്ങളിൽ ഇന്ത്യയുടെ ദ്യോഗിക പ്രതിനിധികളുടെയും അവരുടെ സ്ഥാനങ്ങളുടെയും പട്ടികയാണ് ഇനിപ്പറയുന്നത്. രാജ്യം പത്ത് കിരീടങ്ങൾ നേടി.

  • മൂന്ന് — മിസ്സ് യൂണിവേഴ്സ് കിരീടങ്ങൾ (199420002021)
  • ആറ് — മിസ്സ് വേൾഡ് കിരീടങ്ങൾ (196619941997199920002017)
  • ഒന്ന് — മിസ്സ് എർത്ത് കിരീടം (2010)
YEAR മിസ്സ് യൂണിവേഴ്സ്
വിശ്വസൗന്ദര്യ റാണി
മിസ്സ് വേൾഡ്
ലോകസൗന്ദര്യ റാണി
മിസ്സ് ഇന്റർനാഷണൽ
അന്തര്ദ്ദേശീയസൗന്ദര്യ റാണി
മിസ്സ് എർത്ത്
ഭൂമിസുന്ദരി
2026 പ്രഖ്യാപിക്കാനിരിക്കുന്നു നികിത പോർവാൾ
പ്രഖ്യാപിക്കാനിരിക്കുന്നു
പ്രഖ്യാപിക്കാനിരിക്കുന്നു പ്രഖ്യാപിക്കാനിരിക്കുന്നു
2025 പ്രഖ്യാപിക്കാനിരിക്കുന്നു നന്ദിനി ഗുപ്ത
പ്രഖ്യാപിക്കാനിരിക്കുന്നു
പ്രഖ്യാപിക്കാനിരിക്കുന്നു പ്രഖ്യാപിക്കാനിരിക്കുന്നു
2024 റിയ സിൻഹ
പ്രഖ്യാപിക്കാനിരിക്കുന്നു
സിനി ഷെട്ടി
ടോപ് 8
രശ്മി ഷിൻഡെ
പ്രഖ്യാപിക്കാനിരിക്കുന്നു
ഗൗരി ഗോതങ്കർ
പ്രഖ്യാപിക്കാനിരിക്കുന്നു
2023 ശ്വേത ശാരദ
ടോപ് 20
↑ മത്സരം 2024 മാർച്ചിലേക്ക് മാറ്റി പ്രവീണ അഞ്ജന പ്രിയൻ സെയ്ൻ
ടോപ് 20
2022 ദിവിത റായ്
ടോപ് 16
↑ മത്സരം നടന്നില്ല സോയ അഫ്രോസ് വന്ഷിക പർമർ
2021 ഹർനാസ് കൗർ സന്ധു
വിജയി
മാനസ വാരാണസി
ടോപ് 13
↑ മത്സരം നടന്നില്ല രശ്മി മാധുരി
2020 ഏഡ്‌ലിൻ കാസ്റ്റെലീനൊ
3rd റണ്ണർ-അപ്പ്
↑ മത്സരം നടന്നില്ല താൻവി ഖരോട്ടെ
2019 വാർത്തിക സിങ്
ടോപ് 20
സുമൻ രാവോ
2nd റണ്ണർ-അപ്പ്
സ്‌മൃതി ബതീജ തേജസ്വിനി മനോഗ്ന
2018 നേഹൽ ചുടാസാമാ അനുക്രീതി വാസ്
ടോപ് 30
ടാനിഷ്‌ക ഭോസ്ലെ നിഷി ഭാരദ്വാജ്‌
2017 ശ്രദ്ധ ശശിധർ മാനുഷി ചില്ലാർ
വിജയി
അങ്കിത കുമാരി ശാൻ ഷുമാസ് കുമാർ
2016 റോഷ്മിത ഹരിമൂർത്തി പ്രിയദർശിനി ചാറ്റർജി
ടോപ് 20
രേവതി ഛേത്രി റാഷി യാധവ്
2015 ഉർവശി റൗതേല അദിതി ആര്യ സുപ്രിയ അയ്മൻ ആയിട്ടാൽ ഖോസ്ല
2014 നൊയോനിതാ ലോദ്
ടോപ് 15
കോയൽ റാണ
ടോപ് 10
ജാതലേഖ മൽഹോത്ര അലംകൃത സഹായ്
2013 മാനസി മോഘെ
ടോപ് 10
നവനീത് കൗർ ധില്ലൊൻ
ടോപ് 20
ഗുർലീൻ ഗ്രേവാൾ സോഭിത ധുലിപാല
2012 ശില്പ സിംഗ്
ടോപ് 16
വന്യ മിശ്ര
ടോപ് 7
റോഷെൽ മരിയ റാവൊ
ടോപ് 15
പ്രാചി മിശ്ര
2011 വാസുകി സുങ്കവല്ലി കനിഷ്ത ധൻഖർ
ടോപ് 31
അങ്കിത ഷോരെ ഹസ്‌ലീൻ കൗർ
2010 ഉശോഷി സെൻഗുപ്‌ത മാനസ്വി മംഗായ് നേഹ ഹിൻഗെ
ടോപ് 15
നിക്കോൾ ഫാരിയ
വിജയി
2009 ഏക്‌ത ചൗധരി പൂജ ചോപ്ര
ടോപ് 16
ഹർഷിത സക്സേന ശ്രീയ കിഷോർ
ടോപ് 16
2008 സിമ്രൻ കൗർ മുണ്ടി പാർവ്വതി ഓമനക്കുട്ടൻ
1st റണ്ണർ-അപ്പ്
രാധ ബ്രഹ്മഭട്ട് തൻവി വ്യാസ്
2007 പൂജ ഗുപ്ത
ടോപ് 10
സാറ-ജേൻ ഡയസ് ഇഷ ഗുപ്ത പൂജ ചിട്ഗൊപീകർ
1st റണ്ണർ-അപ്പ്
2006 നേഹ കപൂർ
ടോപ് 20
നതാഷാ സുരി
ടോപ് 17
സൊനാലി സെഹ്ഗൽ
ടോപ് 12
അമൃത പട്കി
1st റണ്ണർ-അപ്പ്
2005 അമൃത തപ്പർ സിന്ധുര ഗാഡേ
ടോപ് 15
വൈശാലി ദേശായ് നിഹാരികാ സിങ്ങ്
2004 തനുശ്രീ ദത്ത
ടോപ് 10
സയാലി ഭഗത് മിഹിഖ വെർമ
ടോപ് 15
ജ്യോതി ബ്രാഹ്മിൺ
ടോപ് 16
2003 നികിത ആനന്ദ് അമി വാശി
ടോപ് 5
ഷൊണാലി നഗ്രാണി
1st റണ്ണർ-അപ്പ്
ശ്വേത വിജയ്
2002 നേഹ ധൂപിയ
ടോപ് 10
ശ്രുതി ശർമ്മ
ടോപ് 20
ഗൗഹർ ഖാൻ രശ്മി ഘോഷ്
2001 സെലീന ജെറ്റ്ലി
4th റണ്ണർ-അപ്പ്
സാറ കോർണർ കന്വർ തൂർ
ടോപ് 15
ശമിത സിൻഹ
ടോപ് 10
2000 ലാറ ദത്ത
വിജയി
പ്രിയങ്ക ചോപ്ര
വിജയി
ഗായത്രി ജോഷി
ടോപ് 15
↑ മത്സരം സ്ഥാപിതമായിരുന്നില്ല
(2001-ൽ മനില, ഫിലിപ്പീൻസിൽ സ്ഥാപിച്ചു)
1999 ഗുൽ പനാഗ്
ടോപ് 10
യുക്താ മുഖി
വിജയി
ശ്രീകൃപ മുരളി
1998 ലിമറൈന ഡിസൂസ
ടോപ് 10
ആനി തോമസ് ശ്വേത ജൈശങ്കർ
2nd റണ്ണർ-അപ്പ്
1997 നഫീസ ജോസഫ്
ടോപ് 10
ഡയാന ഹെയ്ഡൻ
വിജയി
ദിയ എബ്രഹാം
1st റണ്ണർ-അപ്പ്
1996 സന്ധ്യ ചിബ്
ടോപ് 10
റാണി ജയരാജ്
ടോപ് 5
ഫ്ലൂർ സേവ്യർ
1995 മൻപ്രിത് ബ്രാർ
1st റണ്ണർ-അപ്പ്
പ്രീതി മാങ്കോട്ടിയ പ്രിയ ഗിൽ
1994 സുസ്മിതാ സെൻ
വിജയി
ഐശ്വര്യ റായ്
വിജയി
ഫ്രാൻസിസ്ക ഹാർട്
1993 നമ്രത ശിരോദ്കർ
ടോപ് 6
കർമിന്ദർ കൗർ പൂജ ബത്ര
ടോപ് 15
1992 മധു സാപ്രെ
2nd റണ്ണർ-അപ്പ്
ഷൈല ലോപ്പസ് കമൽ സന്ധു
1991 ക്രിസ്റ്റബിൾ ഹോവി റിതു സിംഹ്
ടോപ് 10
പ്രീതി മാങ്കോട്ടിയ
ടോപ് 15
1990 സുസേൻ സബ്‌ലോക്
ടോപ് 10
നവീദ മെഹ്ദി ×
1989 ഡോളി മിന്ഹാസ് × ×
1988 × അനുരാധ കൊട്ടൂർ ശിഖ സ്വരൂപ്
1987 പ്രിയദർശിനി പ്രധാൻ മനീഷ കോഹ്ലി എരിക മരിയ ഡിസൂസ
ടോപ് 15
1986 മെഹർ ജെസിയ മൗറീൻ മേരി ലെസ്റ്റർഗം പൂനം പാലേട് ഗിദ്വാന്റ്
1985 സോനു വാലിയ ഷാരോൺ മേരി ക്ലാർക്ക് വിനീത ശേഷധാരി വാസൻ
1984 ജൂഹി ചാവ്‌ല സുചിത കുമാർ നളന്ദ രവീന്ദ്ര ബന്തർ
ടോപ് 15
1983 രേഖ ഹാൻഡേ സ്വീറ്റി ഗ്രീവാൾ സാഹില ചദ്ദ
1982 പമേല സിംഹ് ഉത്തര ഖേർ ബെറ്റി ഒ'കൊന്നോർ
1981 രചിത കുമാർ ദീപ്തി ദിവാകർ മീനാക്ഷി ശേഷാദ്രി
1980 സംഗീത ബിജ്ലാനി എലിസബത് അനിത റെഡ്‌ഡി
ടോപ് 15
ഉൾറിക കേറാൻ
1979 സ്വരൂപ് സമ്പത് റായ്‌ന വിൻഫ്രേഡ് മേന്തോണിക്ക നിത പിന്റോ
1978 അലംജീത് ചൗഹാൻ കല്പന അയ്യർ
ടോപ് 15
സബിത ധൻരാജ്ഖീർ
1977 ബിനീത ബോസ് × ജോവാൻ സ്റ്റീഫൻസ്
1976 നയന ബൽസാവർ × നഫീസ അലി
2nd റണ്ണർ-അപ്പ്
1975 മീനാക്ഷി കുർപാട് അഞ്ജന സൂദ്
ടോപ് 15
ഇന്ദിര മരിയ
2nd റണ്ണർ-അപ്പ്
1974 ശാലിനി ധോലാകിയ
ടോപ് 12
കിരൺ ദൊലാക്കിയ ലെസ്ലി ജീൻ
1973 ഫർസാന ഹബീബ്
ടോപ് 12
× ലിനേറ്റ് വില്ലിയംസ്
1972 രൂപ സത്യൻ
ടോപ് 12
മാലതി ബാസപ്പ
4th റണ്ണർ-അപ്പ്
ഇന്ദിര മുത്തന്ന
1971 രാജ് ഗിൽ പ്രേമ നാരായൺ സമിത മുഖർജി
1970 വീണ സജ്‌നാനി ഹീതർ ഫാവിൽ
ടോപ് 15
പട്രീഷ്യ ഡിസൂസ
ടോപ് 15
1969 കവിത ബംബാനി അധീന ഷെല്ലിം വെൻഡി ലെസ്ലി വാസ്
1968 അഞ്ചും മുംതാസ് ബൈജ് ജെയ്ൻ കോലോ സുമിത സെൻ
ടോപ് 15
1967 നയ്യാര മിർസ × ×
1966 യാസ്മിൻ ദജി
3rd റണ്ണർ-അപ്പ്
റെയ്‌ത ഫാര്യ
വിജയി
↑ മത്സരം നടന്നില്ല
1965 പെർസിസ് ഖംബട്ട × ×
1964 മെഹർ മിസ്ട്രി × ×
1963 × × ×
1962 × ഫെരിയൽ കരീം
ടോപ് 15
ഷെയ്‌ല ചൊങ്കർ
1961 × വെറോണിക്ക ടൊർകാറ്റോ ഡയാന വാലന്റീൻ
1960 × ലോണ പിന്റോ ലോണ പിന്റോ
1st റണ്ണർ-അപ്പ്
1959 × ഫ്ലുയർ എസക്കീൽ ↑ മത്സരം സ്ഥാപിതമായിരുന്നില്ല
(1960-ൽ അമേരിക്കയിലെ കാലിഫോർണിയയിൽ സ്ഥാപിതമായതിനു ശേഷം 1968-ൽ ജപ്പാൻ, ടോക്കിയോയിൽ മാറ്റപ്പെട്ടു.)
1958 × ↑ മത്സരം സ്ഥാപിതമായിരുന്നില്ല
(1960-ൽ ഇംഗ്ലണ്ട്, [[യുണൈറ്റഡ് കിങ്ഡം|യുണൈറ്റഡ് കിങ്ഡമിൽ സ്ഥാപിച്ചു, ഇന്ത്യ തങ്ങളുടെ ആദ്യ പ്രതിനിധിയെ 1959-ൽ അയച്ചു.)
1957 ×
1956 ×
1955 ×
1954 ×
1953 ×
1952 ഇന്ദ്രാണി റഹ്മാൻ
↑ മത്സരം സ്ഥാപിതമായിരുന്നില്ല
(അമേരിക്കയിലെ കാലിഫോർണിയയിൽ 1952-ൽ സ്ഥാപിതമായ ഇത്, 1960-ൽ അമേരിക്കയിലെ ഫ്ലോറിഡയിലേക്ക് മാറ്റപ്പെടട്ടു.)


× മത്സരിച്ചില്ല
↑ മത്സരം നടന്നില്ല

മത്സരം പ്ലെയ്‌സ്‌മെന്റുകൾ മികച്ച ഫലം
മിസ്സ് യൂണിവേഴ്സ് 25 വിജയി (1994 • 2000 • 2021)
മിസ്സ് വേൾഡ് 28 വിജയി (1966 • 1994 • 1997 • 1999 • 2000 • 2017)
മിസ്സ് ഇന്റർനാഷണൽ 18 1st റണ്ണർ-അപ്പ് (1960, 1997, 2003)
മിസ്സ് ഏർത്ത് 6 വിജയി (2010)
ആകെ 77 10 കിരീടങ്ങൾ

ചെറിയ അന്താരാഷ്ട്ര മത്സരങ്ങളുടെ പ്രതിനിധികൾ

[തിരുത്തുക]

മിസ്സ് സൂപ്രനാഷണൽ

[തിരുത്തുക]

ഫെമിന മിസ്സ് ഇന്ത്യയും, മിസ്സ് ദീവ (ദ ടൈംസ് ഗ്രൂപ്പ്) 2013 മുതൽ ഇന്ത്യൻ പ്രതിനിധികളെ മിസ്സ് സുപ്രാനേഷണലിലേക്ക് അയയ്ക്കുന്നതിനുള്ള അവകാശം നേടി. 2011, 2012 വർഷങ്ങളിൽ ഇന്ത്യൻ പ്രിൻസസ് മത്സരമാണ് മത്സരാർത്ഥികളെ തിരഞ്ഞെടുത്തത്.[3]

വർഷം പ്രതിനിധി സംസ്ഥാനം പ്ലേസ്മെന്റ് പ്രത്യേക അവാർഡുകൾ
2024 സോണൽ കുക്രേജ രാജസ്ഥാൻ ടോപ്പ് 12 ടോപ്പ് 13 - മിസ്സ് ഇൻഫ്ലുവൻസർ
2023 പ്രാഗണ്യ അയ്യഗാരി തെലങ്കാന ടോപ്പ് 12 മിസ്സ് സൂപ്രനാഷണൽ ഏഷ്യ
ടോപ്പ് 5 - സൂപ്ര ചാറ്റ്
ടോപ്പ് 7 - മിസ്സ് ടാലൻ്റ്
ടോപ്പ് 10 - സൂപ്ര ഫാൻ-വോട്ട്
2022 റിതിക ഖത്‌നാനി മഹാരാഷ്ട്ര ടോപ്പ് 12 മിസ്സ് സൂപ്രനാഷണൽ - ഏഷ്യ & ഓശേനിയ
മിസ്സ് ഫോട്ടോജെനിക്
മിസ്സ് ടാലന്റ് - ടോപ്പ് 3
സൂപ്ര സ്വാധീനം - ടോപ്പ് 10
ടോപ്പ് മോഡൽ - ടോപ്പ് 11
2020 ആവൃതി ചൗധരി മധ്യപ്രദേശ്‌ ടോപ്പ് 12
2019 ഷെഫാലി സൂദ് ഉത്തർ‌പ്രദേശ് ടോപ്പ് 25 മിസ്സ് ഇൻഫ്ലുവെൻസർ - ടോപ് 10
2018 അദിതി ഹുണ്ടിയ രാജസ്ഥാൻ ടോപ്പ് 25
2017 പേഡൻ ഓങ്ങ്മു നംഗ്യാൽ സിക്കിം ടോപ്പ് 25 മിസ്സ് ടാലെന്റ്റ് - 2nd റണ്ണർ-അപ്
ബെസ്റ് ഇൻ സ്വിമ്സ്യൂട്ട് - 3rd റണ്ണർ-അപ്
2016 ശ്രീനിധി രമേശ് ഷെട്ടി കർണാടക മിസ്സ് സൂപ്രനാഷണൽ 2016 മിസ്സ് സൂപ്രനാഷണൽ - ഏഷ്യ & ഓശേനിയ
മിസ്സ് മോബ്‌സ്റ്റാർ - 3rd റണ്ണർ-അപ്
2015 ആഫ്രീൻ റേച്ചൽ വാസ് കർണാടക ടോപ്പ് 10 മിസ്സ് സൂപ്രനാഷണൽ - ഏഷ്യ & ഓശേനിയ
മിസ്സ് സൂപ്രനാഷണൽ ടോപ് മോഡൽ - ടോപ് 10
മിസ്സ് ഇന്റർനെറ്റ്- 1st റണ്ണർ-അപ്
ബെസ്റ് നാഷണൽ കോസ്ട്യുമ് - ടോപ് 10
2014 ആശ ഭട്ട് കർണാടക മിസ്സ് സൂപ്രനാഷണൽ 2014 മിസ്സ് ടാലെന്റ്റ്
മിസ്സ് ഇന്റർനെറ്റ് - ടോപ് 5
2013 വിജയ ശർമ ന്യൂ ഡെൽഹി ടോപ്പ് 20
2012 ഗുഞ്ജൻ സെയ്നി ന്യൂ ഡെൽഹി
2011 മിഷേൽ അൽമേഡ മഹാരാഷ്ട്ര ടോപ്പ് 20 മിസ്സ് സൂപ്രനാഷണൽ - ഏഷ്യ & ഓശേനിയ
മിസ്സ് ഇന്റർനെറ്റ്

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Missosology: Miss Earth 2005 Competition Format". Archived from the original on 2008-01-12. Retrieved 2008-01-13.
  2. "Miss India Earth to fight for crown in court". Archived from the original on 2008-06-18. Retrieved 2008-12-31.
  3. "ആശാ ഭട്ട് മിസ്സ് സൂപ്രനാഷണൽ 2014 കിരീടം ചൂടി". indiatimes.com. Archived from the original on 2015-01-22. Retrieved 2019-11-15.
"https://ml.wikipedia.org/w/index.php?title=ഫെമിന_മിസ്സ്_ഇന്ത്യ&oldid=4145894" എന്ന താളിൽനിന്ന് ശേഖരിച്ചത്