Jump to content

പ്രിയങ്ക ചോപ്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രിയങ്ക ചോപ്ര
Priyanka Chopra looking away from the camera
ജനനം (1982-07-18) 18 ജൂലൈ 1982  (42 വയസ്സ്)
മറ്റ് പേരുകൾപ്രിയങ്ക ചോപ്ര ജോനാസ്[1]
പൗരത്വംഇന്ത്യൻ
തൊഴിൽ(കൾ)
  • നടി
  • ഗായിക
  • സിനിമ നിർമാതാവ്
  • മോഡൽ
സജീവ കാലം2000–present
സംഭാവനകൾFull list
സ്ഥാനപ്പേര്മിസ്സ് വേൾഡ് 2000
ജീവിതപങ്കാളി
അവാർഡുകൾFull list
ബഹുമതികൾ
വെബ്സൈറ്റ്iampriyankachopra.com
ഒപ്പ്

ഇന്ത്യൻ ചലച്ചിത്രനടിയാണ് പ്രിയങ്ക ചോപ്ര (ഹിന്ദി: प्रियंका चोपड़ा; ജനനം ജൂലൈ 18, 1982)[2] ഹിന്ദി ചലച്ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ പ്രിയങ്ക 2000ത്തിലെ ലോക സുന്ദരി പട്ടവും നേടിയിട്ടുണ്ട്. വിജയ് നായകനായി അഭിനയിച്ച തമിഴൻ (2001) എന്ന തമിഴ് ചിത്രത്തിലൂടെയാണ് പ്രിയങ്ക തൻറെ അഭിനയ ജീവിതം ആരംഭിക്കുന്നത്.

ജീവിതരേഖ

[തിരുത്തുക]

സ്വകാര്യജീവിതം

[തിരുത്തുക]

ഇന്ത്യൻ ആർമിയിലെ മുൻ വൈദ്യന്മാരായിരുന്ന അശോക് ചോപ്രയുടെയും, മധു അഖൌരിയുടെയും മകളായി 1982ൽ ജൂലൈ 18 ന് ബീഹാറിലെ (ഇന്നത്തെ ജാർഖണ്ട്) ജംഷഡ്പൂരിൽ ജനിച്ചു.[3][4] പ്രിയങ്കയ്ക്ക് തന്നെക്കാൾ ഏഴ് വയസ്സിന് താഴെയുള്ള സിദ്ധാർത്ഥ് എന്നു പേരുള്ള ഒരു സഹോദരൻ കൂടിയുണ്ട്.[5] പിതാവ് അംബാലയിൽ നിന്നുള്ള പഞ്ചാബി ഹിന്ദുവായിരുന്നു.[6][7] ജാർഖണ്ട് സ്വദേശിയായ മാതാവ് മധു ചോപ്ര, മുതിർന്ന മുൻ കോൺഗ്രസ് നേതാവായിരുന്ന ഡോ. മനോഹർ കിഷൻ അഖൌരിയുടെയും[8][9] ബിഹാർ ലെജിസ്ലേറ്റീവ് അസംബ്ലിയിലെ മുൻ അംഗമായിരുന്ന മധു ജ്യോത്സ്ന അഖൗരിയുടെയും (മുമ്പ്, മേരി ജോൺ) മൂത്ത മകളാണ്. പ്രിയങ്കയുടെ പരേതയായ മുത്തശി മധു ജ്യോത്സ്ന അഖൌരി കേരളത്തിലെ കോട്ടയം ജില്ലയിലെ കുമരകത്ത് കവളപ്പാറ കുടുംബത്തിൽപ്പെട്ട മേരി ജോൺ[10] എന്നു പേരുള്ള യാക്കോബായ സിറിയൻ ക്രിസ്ത്യാനിയായിരുന്നു.[11][12][13][14][15][16] ബോളിവുഡ് നടിമാരായ പരിണീതി ചോപ്ര, മീര ചോപ്ര, മന്നാര ചോപ്ര എന്നിവരാണ് പ്രിയങ്കയുടെ ബന്ധുക്കളാണ്.[17] ഉത്തർപ്രദേശിലെ ബരേലിയിലുള്ള സെൻറ് മരിയ ഗോരെട്ടിയിലും, യുണൈറ്റഡ് സ്റ്റേറ്റ്സിലുള്ള ന്യൂട്ടൺ നോർത്ത് ഹൈസ്കൂളിലും, നോർത്ത് ഡെൽറ്റയിലുള്ള നോർത്ത് ഡെൽറ്റ സീനിയർ സെകൻഡറി സ്കൂളിലുമായി വിദ്യാഭ്യാസം[18] നേടിയ പ്രിയങ്ക ചോപ്രയുടെ വിളിപ്പേര് മിമി എന്നാണ്.

ലോകസുന്ദരി എന്ന നിലയിൽ

[തിരുത്തുക]

രണ്ടായിരത്തിൽ മിസ് ഇന്ത്യ പട്ടം നേടിയ പ്രിയങ്ക ഇതേ വർഷം തന്നെ ലോകസുന്ദരി പട്ടവും നേടി.[19] ലോകസുന്ദരി പട്ടം നേടുന്ന അഞ്ചാമത്തെ ഇന്ത്യാക്കാരിയാണ് പ്രിയങ്ക ചോപ്ര.

സിനിമാജീവിതം

[തിരുത്തുക]

പ്രിയങ്ക ചോപ്രയുടെ ആദ്യ ഹിന്ദി ചിത്രം അനിൽ ശർമ്മ സം‌വിധാനം ചെയത ദി ഹീറോ:ലവ് സ്റ്റോറി ഓഫ എ സ്പൈ (2003) ആണ്. ഇതേ വർഷത്തിൽ തന്നെ പുറത്തിറങ്ങിയ അന്താശ് എന്ന ചിത്രമാണ് പ്രിയങ്ക ചോപ്രയുടെ ആദ്യ വിജയ ചിത്രം. ഈ സിനിമയിൽ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡ് പ്രിയങ്ക ചോപ്രയ്ക്ക് ലഭിക്കുകയുണ്ടായി. ഐത്രാശ് (2004), മുജ്സെ ശാദി കരോഗെ (2004), ക്രിഷ് (2006), ഡോൺ-ദി ചേസ് ബിഗെൻസ് എഗൈൻ (2006) എന്നീ ചിത്രങ്ങൾ പ്രിയങ്ക ചോപ്രയുടെ വിജയചിത്രങ്ങളിൽ ചിലതാണ്.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • പത്മശ്രീ പുരസ്കാരം - 2016[20]

ദേശീയപുരസ്കാരങ്ങൾ

[തിരുത്തുക]
  • 2008 - മികച്ച നടിക്കുള്ള അവാർഡ് (ഫാഷൻ)[21]

ഫിലിംഫെയർ പുരസ്കാരങ്ങൾ

[തിരുത്തുക]
  • 2008 - മികച്ച നടിക്കുള്ള അവാർഡ് (ഫാഷൻ) [22]
  • 2004 - മികച്ച പുതുമുഖ നടിക്കുള്ള അവാർഡ് (അന്താശ്)[23]
  • 2005 - മികച്ച പ്രതിനായികക്കുള്ള അവാർഡ് (ഐത്രാശ്)[24]

സ്റ്റാർ സ്ക്രീൻ പുരസ്കാരങ്ങൾ

[തിരുത്തുക]
  • 2005 - മികച്ച പ്രതിനായികക്കുള്ള അവാർഡ് (ഐത്രാശ്)[25]

സ്റ്റാർഡസ്റ്റ് പുരസ്കാരങ്ങൾ

[തിരുത്തുക]
  • 2004 - മികച്ച സഹനടിക്കുള്ള അവാർഡ് (ദി ഹീറോ:ലവ് സ്റ്റോറി ഓഫ എ സ്പൈ)
  • 2005 - നാളത്തെ താരം അവാർഡ് (വക്ത്)

അഭിനയിച്ച ചലച്ചിത്രങ്ങൾ

[തിരുത്തുക]
വർഷം ചലച്ചിത്രം കഥാപാത്രം കൂടുതൽ
2001 തമിഴൻ പ്രിയ തമിഴ് ചിത്രം
2003 ദി ഹീറോ:ലവ് സ്റ്റോറി ഓഫ എ സ്പൈ ഷഹീൻ സ്സക്കറിയ
അന്താശ് ജിയ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡ്
2004 പ്ലാൻ റാണി
കിസ്മത് സപ്ന
അസംഭവ് അലിഷ
മുജ്സെ ശാദി കരോഗെ റാണീ സിംഗ്
ഐത്രാശ് സോണിയ രോയ് മികച്ച പ്രതിനായികക്കുള്ള ഫിലിംഫെയർ അവാർഡ്
2005 ബ്ലാക്മെയിൽ മിസിസ് റാത്തോഡ്
കരം ശാലിനി
വക്ത് പൂജ
യക്കീൻ സിമൻ
ബർസാത് കാജൽ
ബ്ലഫ് മാസ്റ്റർ സിമ്മി അഹുജ
2006 ടാക്സി നംബർ 9211 അതിഥി താരം
36 ചൈന ടൌൺ അതിഥി താരം
അലഗ് ഈ സിനിമയിലെ ഒരു പാട്ടിൽ മാത്രം
ക്രിഷ് പ്രിയ
ആപ് കി ഖാതിർ അനു
ഡോൺ - ദി ചേസ് ബിഗിൻസ് എഗൈൻ റോമ
2007 സലാം ഇ ഇഷ്ക് കാമിനി
ബിഗ് ബ്രദർ ആർതി ശർമ്മ
ഓം ശാന്തി ഓം പ്രിയങ്ക ചോപ്രയായിത്തന്നെ ഒരു പാട്ടിൽ മാത്രം വരുന്നു
2008 മൈ നേം ഈസ് ആൻറണി ഗോൺസാൽവെസ് പ്രിയങ്ക ചോപ്രയായിത്തന്നെ അതിഥി താരം
ലവ് സ്റ്റോറി 2050 സന/സ്സീഷ ഡബിൾ റോൾ
ഗോഡ് തുസ്സി ഗ്രേറ്റ് ഹോ അലിയ കപൂർ
ചംകു ഷുബി
ദ്രോണ സോണിയ
ഫാഷൻ മേഘന മാതുർ മികച്ച നടിക്കുള്ള ദേശീയപുരസ്കാരം
മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ്
ദോസ്താന നേഹ മെൽവാനി
2009 വാട്സ് യുവർ രാശീ? [26]
കമീനേ [27]
2010 പ്യാർ ഇമ്പോസിബിൾ

അവലംബം

[തിരുത്തുക]
  1. Basu, Nilanjana (6 December 2018). "After Wedding To Nick Jonas, Priyanka Chopra Changes Her Name On Instagram". NDTV. Retrieved 6 December 2018.
  2. liveindia.com profile. Retrieved on 14 January 2006
  3. "Birthday Special: 30 Facts About Priyanka Chopra". Rediff.com. 18 July 2012. Archived from the original on 26 September 2012. Retrieved 18 September 2012.
  4. "Birthday blast: Priyanka Chopra's Top 30 moments in showbiz". Hindustan Times. 17 July 2012. Archived from the original on 18 July 2012. Retrieved 3 September 2012.
  5. "Priyanka's precious gift for her brother". Siddharth: Priyanka's younger brother. Retrieved 2007 March 17. {{cite web}}: Check date values in: |accessdate= (help)
  6. ""I'll get married six times" – Priyanka Chopra". Filmfare. 17 October 2013. Archived from the original on 6 August 2016. Retrieved 27 June 2016.
  7. Batra, Ankur (1 June 2015). "Priyanka Chopra missed visiting her hometown Ambala". The Times of India. Archived from the original on 8 July 2015. Retrieved 27 June 2016.
  8. Chandran, Abhilash (12 June 2016). "Much ado about Adieu". The New Indian Express. Archived from the original on 13 June 2016. Retrieved 27 June 2016.
  9. "Priyanka Chopra harassed by unknown man". CNN-IBN. Indo-Asian News Service. 21 February 2011. Archived from the original on 4 December 2013. Retrieved 5 April 2013.
  10. Kerala Church Refuses To Bury Priyanka Chopra’s Grandmother Mary John - The News Minite Reporting
  11. Kerala Church Refuses To Bury Priyanka Chopra’s Grandmother[പ്രവർത്തിക്കാത്ത കണ്ണി] - Huffington Post Reporting
  12. Priyanka’s roots in Kottayam - Rediff Reporting
  13. Priyanka’s Christian Grandmother & Her Saga - Firstpost Reporting
  14. Priyanka’s Kerala Connection - DNA India Reporting
  15. Priyanka Bids Farewell To Christian Grandmother - Khaleej Times Reporting
  16. Priyanka’s Grandma Wish Remains Unfulfilled - Times of India Reporting
  17. "Here's Priyanka Chopra's another cousin on the block!". India Today. 5 June 2012. Archived from the original on 29 November 2014. Retrieved 3 February 2014.
  18. http://www.indianuncle.com/2005/11/priyanka-chopra-profile.html
  19. "Priyanka Chopra is Miss World 2000". rediff.com. 2000-12-01. Archived from the original on 2006-07-09. Retrieved 2006-08-02.
  20. "MINISTRY OF HOME AFFAIRS PRESS NOTE" (PDF). Archived from the original (PDF) on 2017-08-03. Retrieved 2016-01-29.
  21. "Priyanka Chopra, Upendra Limaye bag national awards for best actor". The Hindu. Archived from the original on 2010-01-27. Retrieved 2010 January 27. {{cite news}}: Check date values in: |accessdate= (help)
  22. "Idea Filmfare Awards. Hrithik Roshan Best Actor, Priyanka Chopra Best Actress". Archived from the original on 2012-10-22. Retrieved 2009-04-06.
  23. "Winners of the 49th Manikchand Filmfare Awards". Priyanka wins Filmfare Best Debut Award for Andaaz. Archived from the original on 2012-07-09. Retrieved 2007 July 6. {{cite web}}: Check date values in: |accessdate= (help)
  24. "50th Filmfare Award Winners". Priyanka wins Filmfare Best Villain Award for Aitraaz. Archived from the original on 2008-10-20. Retrieved 2007 July 6. {{cite web}}: Check date values in: |accessdate= (help)
  25. "2005 Screen Award Winners". Priyanka wins Star Screen Best Villain Award for Aitraaz. Retrieved 2007 July 6. {{cite web}}: Check date values in: |accessdate= (help)
  26. "Priyanka's really a friend, no more: Harman". The Times of India. June 19 2008. Retrieved 2008-07-08. {{cite web}}: Check date values in: |date= (help); Italic or bold markup not allowed in: |publisher= (help)
  27. "Bend it like Vishal". Mumbai Mirror. May 20 2008. Retrieved 2008-08-10. {{cite web}}: Check date values in: |date= (help); Italic or bold markup not allowed in: |publisher= (help)[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=പ്രിയങ്ക_ചോപ്ര&oldid=4021173" എന്ന താളിൽനിന്ന് ശേഖരിച്ചത്