ജൂൺ 19
ദൃശ്യരൂപം
(June 19 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂൺ 19 വർഷത്തിലെ 170 (അധിവർഷത്തിൽ 171)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
[തിരുത്തുക]- 1807 - അഥോസ് പോരാട്ടത്തിൽ റഷ്യയുടെ അഡ്മിറൽ ദിമിത്രി സെന്യാവിൻ ഒട്ടോമൻ സാമ്രാജ്യത്തിന്റെ നാവിക സേനയെ നശിപ്പിച്ചു.
- 1846 - ആധുനിക നിയമങ്ങളനുസരിച്ചുള്ള ആദ്യ ബേസ്ബോൾ കളി യുണൈറ്റഡ് സ്റ്റേറ്റ്സിലെ ന്യൂ ജഴ്സിയിലെ ഹൊകോബനിൽ നടന്നു.
- 1862 - യു.എസ്. കോൺഗ്രസ് യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രദേശങ്ങളിൽ അടിമത്തം നിർത്തലാക്കി.
- 1918 - യു.എസും ജർമനിയും തമ്മിൽ കാന്റിഗ്നി പോരാട്ടംനടന്നു.
- 1961 - കുവൈറ്റ്, യുണൈറ്റഡ് കിങ്ഡത്തിൽനിന്ന് സ്വതന്ത്രമായതായി പ്രഖ്യാപിച്ചു.
- 1943 - ടെക്സാസിലെ ബ്യൂമോണ്ടിൽ വർഗ്ഗീയ കലാപം നടന്നു.
ജനനം
[തിരുത്തുക]- 1623 - ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞനായിരുന്ന ബ്ലെയിസ് പാസ്കൽ
- 1945 - ഓങ്ങ് സാൻ സൂചി
- 1947 - ബ്രിട്ടീഷ്-ഇന്ത്യൻ ഉപന്യാസകാരനും നോവലിസ്റ്റുമായ സൽമാൻ റഷ്ദി
- 1970 - രാഹുൽ ഗാന്ധി
മരണം
[തിരുത്തുക]- 1956 - ഇൻറർനാഷണൽ ബിസിനസ് മെഷീൻസ് (IBM) കമ്പനിയുടെ സ്ഥാപകൻതോമസ് വാട്സൺ സീനിയർ