ഫെബ്രുവരി 26
ദൃശ്യരൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഫെബ്രുവരി 26 വർഷത്തിലെ 57-ആം ദിനമാണ്.
ചരിത്രസംഭവങ്ങൾ
[തിരുത്തുക]- 364 - വാലെന്റീനിയൻ ഒന്നാമൻ റോമൻ ചക്രവർത്തിയായി.
- 1794 -കോപ്പൻഹേഗനിലെ ക്രിസ്റ്റ്യൻസ്ബർഗ് കോട്ട കത്തി നശിച്ചു.
- 1797 - ബാങ്ക് ഓഫ് ഇംഗ്ലണ്ട്, ഒരു പൗണ്ടിന്റേയും രണ്ടു പൗണ്ടിന്റേയും നോട്ടുകൾ പുറത്തിറക്കി.
- 1815 - നെപ്പോളിയൻ ബോണപ്പാർട്ട് എൽബയിൽ നിന്നും രക്ഷപ്പെട്ടു.
- 1848 - രണ്ടാം ഫ്രഞ്ച് റിപ്പബ്ലിക് അധികാരത്തിലേറി.
- 1887 - ജോർജ് ലോമാൻ, ഒരു ടെസ്റ്റ് ഇന്നിങ്സിൽ എട്ട് വിക്കറ്റ് നേടുന്ന ആദ്യ ക്രിക്കറ്റ് കളിക്കാരനായി.
- 1936 - ജപ്പാൻ സേനയിലെ ചെറുപ്പക്കാരായ ചില ഉദ്യോഗസ്ഥർ ചേർന്ന് ഗവർണ്മെന്റിനെതിരെ അട്ടിമറിശ്രമം നടത്തി.
- 1952 - ബ്രിട്ടന്റെ കൈവശം അണുബോംബുണ്ടെന്ന് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ പ്രഖ്യാപിച്ചു.
- 1984 - അമേരിക്കൻ സേന ബെയ്റൂട്ടിൽ നിന്നും പിന്മാരി. 1982-ലാണ് സമാധാനസംരക്ഷണത്തിന് അമേരിക്കൻ സേന ബെയ്റൂട്ടിലെത്തിയത്.
- 1986 - ഫിലിപ്പൈൻസിൽ ജനകീയവിപ്ലവം.
- 1991 - വേൾഡ്വൈഡ്വെബ് എന്ന ആദ്യ വെബ് ബ്രൗസർ ടിം ബെർണേഴ്സ് ലീ പുറത്തിറക്കി. പിന്നീട് ഇതിനെ നെക്സസ് എന്ന് പുനർനാമകരണം ചെയ്തു.
- 1991 - ഗൾഫ് യുദ്ധം: കുവൈറ്റിൽ നിന്ന് സേനാപിന്മാറ്റം നടത്തുകയാണെന്ന് സദ്ദാം ഹുസ്സൈൻ പ്രഖ്യാപിച്ചു.
- 2001 - താലിബാൻ, അഫ്ഘാനിസ്ഥാനിലെ ബാമ്യാനിലെ രണ്ടു വലിയ ബുദ്ധപ്രതിമകൾ തകർത്തു.
- 2004 - മാസിഡോണിയയുടെ പ്രസിഡണ്ട് ബോറിസ് ട്രാജ്കോവ്സ്കി, ബോസ്നിയ ഹെർസെഗോവിനായിൽ വച്ച് ഒരു വിമാനാപകടത്തിൽ കൊല്ലപ്പെട്ടു.
- 2006 - ലോകത്തെ മൊത്തം ജനസംഖ്യ 650 കോടിയിലെത്തി.
ജനനം
[തിരുത്തുക]1802 Victor Hugo ഫ്രഞ്ച് കവിയും നോവലിസ്റ്റും
1829 Levi Strauss; Levis jeans സ്ഥാപകൻ
1852 John Harvey Kellogg; kellogg corn flakes കണ്ടുപിടിച്ചു
മരണം
[തിരുത്തുക]1966 വിനായക് ദാമോദർ സാവർക്കർ; രാഷ്ട്രീയ പ്രവർത്തകനും, അഭിഭാഷകനും, കവിയും, എഴുത്തുകാരനുo