ജൂൺ 28
ദൃശ്യരൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂൺ 28 വർഷത്തിലെ 179(അധിവർഷത്തിൽ 180)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
- 1098 - ഒന്നാം കുരിശുയുദ്ധത്തിലെ പോരാളികൾ മുസലിലെ കെർബോഗയെപരാജയപ്പെടുത്തി.
- 1243 - ഇന്നസെൻ്റ് അഞ്ചാമൻ മാർപ്പാപ്പയായി.
- 1519 - വിശുദ്ധ റോമാസാമ്രാജ്യത്തിൻ്റെ ചക്രവർത്തിയായി ചാൾസ് അഞ്ചാമൻ തെരഞ്ഞെടുക്കപ്പെട്ടു.
- 1635 - ഗ്വാഡെലപ് ഫ്രഞ്ച് കോളനിയായി.
- 1651 - പതിനേഴാം നൂറ്റാണ്ടിലെ ഏറ്റവും വലിയ യുദ്ധമായ ബെറെസ്റ്റെച്കോ യുദ്ധത്തിൻ്റെ ആരംഭം. പോളണ്ടും യുക്രൈനും തമ്മിലായിരുന്നു ഈ യുദ്ധം.
- 1881 - ഓസ്ട്രിയയും സെർബിയയും തമ്മിൽ രഹസ്യ ഉടമ്പടി ഒപ്പു വച്ചു.
- 1895 - സെണ്ട്രൽ അമേരിക്കൻ യൂണിയനിൽ നിന്നും എൽ സാൽവഡോർ, ഹോണ്ടുറാസ്, നിക്കരാഗ്വ എന്നീ രാജ്യങ്ങൾ ഉടലെടുത്തു.
- 1914 - ഓസ്ട്രിയയീൽ ആർച്ച് ഡ്യൂക്ക് ആയിരുന്ന ഫ്രാൻസ് ഫെർഡിനാൻ്റും ഭാര്യയും സരാജെവോയിൽ വധിക്കപ്പെട്ടു. ഗാവ്രിലോ പ്രിൻസിപ് എന്ന സെർബിയൻ ദേശീയവാദിയായിരുന്നു ഇതിനു പിന്നിൽ. ഈ സംഭവം ഒന്നാം ലോകമഹായുദ്ധത്തിന് തുടക്കമിട്ടു.
- 1919 - ഒന്നാം ലോകമഹായുദ്ധത്തിന് ഔപചാരിക അന്ത്യം കുറിച്ച വെഴ്സായ് ഉടമ്പടി ഫ്രാൻസിൽ ഒപ്പു വക്കപ്പെട്ടു. ബ്രിട്ടൺ, ഫ്രാൻസ്, ഇറ്റലി, അമേരിക്ക എന്നീ രാജ്യങ്ങൾ ഒരു ഭാഗത്തും, ജർമ്മനി, ഓസ്ട്രിയ-ഹംഗറി എന്നിവ മറുഭാഗത്തുമായാണ് സന്ധി ഒപ്പു വക്കപ്പെട്ടത്.
- 1922 - ഐറിഷ് ആഭ്യന്തരയുദ്ധത്തിൻ്റെ ആരംഭം.
- 1938 - 450 മെട്രിക് ടൺ പിണ്ഡമുള്ള ഒരു ഉൽക്ക അമേരിക്കയിലെ പെൻസിൽവാനിയയിലെ ചിക്കോറക്കടുത്തുള്ള ഒരു വിജനപ്രദേശത്ത് പതിച്ചു.
- 1958 - ഫിദൽ കാസ്ട്രോയുടെ നേതൃത്വത്തിലുള്ള വിമതസേനയെ പരാജയപ്പെടുത്താൻ ക്യൂബൻ പ്രസിഡൻ്റ് ഫുൾജെൻസിയോ ബാറ്റിസ്റ്റ ഓപ്പറേഷൻ വെറാനോ എന്ന സൈനികമുന്നേറ്റം തുടങ്ങി.
- 1950 - ഉത്തരകൊറിയൻ സൈനികർ സിയോൾ ആക്രമിച്ചു കീഴടക്കി.
- 1960 - ക്യൂബയിൽ അമേരിക്കൻ ഉടമസ്ഥതയിലായിരുന്ന എണ്ണ ശുദ്ധീകരണശാലകൾ ദേശസാൽക്കരിച്ചു.
- 1967 - ഇസ്രയേൽ കിഴക്കൻ ജെറുസലേം ആക്രമിച്ച് രാജ്യത്തോടു കൂട്ടിച്ചേർത്തു.
- 1969 - ന്യൂ യോർക്ക് നഗരത്തിൽ സ്റ്റോൺവാൾ കലാപത്തിൻ്റെ ആരംഭം.
- 1992 - എസ്റ്റോണിയയുടെ ഭരണഘടന നിലവിൽ വന്നു.
- 1996 - യുക്രൈൻ്റെ ഭരണഘടന നിലവിൽ വന്നു.
- 2000 - ക്യൂബൻ അഭയാർത്ഥി എലിയൻ ഗോൺസാൽവസ്, സുപ്രീം കോടതി വിധിപ്രകാരം ക്യൂബയിലേക്ക് മടങ്ങി.
- 2004 - പതിനേഴാം നാറ്റോ ഉച്ചകോടി ഇസ്താംബൂളിൽ തുടങ്ങി.
- 2004 - ഇറാക്കിൽ ഭരണം ഇടക്കാല സർക്കാരിനു കൈമാറി.
- 2005 - കാനഡ, സ്വവർഗ്ഗ വിവാഹത്തിന് അനുമതി നൽകുന്ന ലോകത്തെ മൂന്നാമത്തെ രാജ്യമായി.