രേഖ (ബോളിവുഡ് ചലച്ചിത്രനടി)
രേഖ | |
---|---|
Member of Parliament, Rajya Sabha (Nominated) | |
ഓഫീസിൽ 27 April 2012 – 26 April 2018 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Bhanurekha Ganesan 10 ഒക്ടോബർ 1954[1][2][3] Madras, Madras State, India (present day Chennai, Tamil Nadu, India) |
രാഷ്ട്രീയ കക്ഷി | Independent |
പങ്കാളി | Mukesh Agarwal (m.1990–1991; his death) |
മാതാപിതാക്കൾ(s) | Gemini Ganesan (father) Pushpavalli (mother) |
ബന്ധുക്കൾ | Savitri (step-mother) Shubha (cousin) Vedantam Raghavaiah (uncle)[4] |
അൽമ മേറ്റർ | Sacred Heart Convent, Church Park, Chennai |
അവാർഡുകൾ | Padma Shri (2010) |
ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടിയാണ് രേഖ എന്നറിയപ്പെടുന്ന ഭാനുരേഖ ഗണേശൻ.(തമിഴ്: ரேகா, ഹിന്ദി: रेखा, ഉർദു: ریکھا), (ജനനം: 10 ഒക്ടോബർ 1954). 1970 കളിലെ ഒരു മികച്ച അഭിനേത്രിയായിരുന്ന രേഖ.[5][6]
തന്റെ 40 വർഷത്തെ അഭിനയ ജീവിതത്തിൽ ഇതുവരെ 180 ലധികം ചിത്രങ്ങളിൽ രേഖ അഭിനയിച്ചിട്ടുണ്ട്. മുൻ നിര ചിത്രങ്ങളിലും സമാന്തര സിനിമകളിലും ഒരേ പോലെ മികച്ച അഭിനയം പ്രകടിപ്പിക്കാൻ രേഖക്ക് കഴിഞ്ഞു.
ആദ്യ ജീവിതം
[തിരുത്തുക]രേഖ ജനിച്ചത് ചെന്നൈയിലാണ്. തമിഴിലെ പ്രമുഖ നടനായ ജമിനി ഗണേശന്റെ മകളാണ് രേഖ. മാതാവ് തെലുങ്ക് ചലച്ചിത്ര നടിയായ പുഷ്പവല്ലിയാണ്. തന്റെ പിതാവിന്റെ വിജയകരമായ ചലച്ചിത്ര ജീവിതം പിന്തുടർന്നു കൊണ്ടാണ് രേഖ ചലച്ചിത്ര വേദിയിൽ എത്തിയത്.[7]
തന്റെ മാതാ പിതാക്കൾ ഔദ്യോഗികമായി വിവാഹം കഴിച്ചിരുന്നില്ല. രേഖയുടെ കുട്ടിക്കാലത്ത് ജെമിനി ഗണേശൻ രേഖയെ തന്റെ കുട്ടിയായി അംഗീകരിച്ചിരുന്നില്ല.[7] 1970 കളിൽ ചലച്ചിത്ര രംഗത്ത് ഒരു അവസരം തേടുന്ന കാലത്താണ് ഇത് പുറത്തു വന്നത്.[7]
ഔദ്യോഗിക ജീവിതം
[തിരുത്തുക]ആദ്യമായി ചലച്ചിത്രത്തിൽ അഭിനയിച്ചത് 1966 ൽ തെലുഗു ചിത്രമായ രംഗുല രത്നം എന്ന ചിത്രത്തിലാണ്. ഒരു നായികയായി അഭിനയിച്ചത് 1969 ൽ കന്നട ചിത്രത്തിലാണ്.[7] ആ വർഷം തന്നെ ചില ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചു.[8]
1970 ൽ രേഖ ഒരു തെലുഗു ചിത്രത്തിലും സാവൻ ബന്ദോൻ എന്ന ഹിന്ദി ചിത്രത്തിലും അഭിനയിച്ചു. ഈ ചിത്രമാണ് ഹിന്ദി ചലച്ചിത്ര വേദിയിൽ രേഖയുടെ ആദ്യ ചിത്രമായി കണക്കാക്കപ്പെടൂന്നത്.[7] പിന്നീട് കുറെ അധികം വേഷങ്ങൾ ലഭിച്ചെങ്കിലും അതെല്ലാം ഗ്ലാാമർ വേഷങ്ങളായിരുന്നു.
1980 കളിൽ അമിതാബ് ബച്ചൻ നായകനായി അഭിനയിച്ച ഒരു പാട് ചിത്രങ്ങളിൽ രേഖ നായികയായി.[9] അമിതാബ് ബച്ചനുമായി യഥാർഥ ജീവിതത്തിലും ബന്ധമുണ്ടെന്ന് രേഖക്കെതിരെ ആരോപണങ്ങൾ വന്നു. 1981 ൽ യശ് ചോപ്ര നിർമ്മിച്ച സിൽസില എന്ന ചിത്രത്തോടെ പിന്നീട് ഇവർ ഒന്നിച്ച് അഭിനയിച്ചിട്ടില്ല.[9] 1990 കൾക്ക് ശേഷം രേഖയുടെ ചലച്ചിത്ര ജീവിതത്തിൽ ഒരു താഴ്ചയുണ്ടായി. പല ചിത്രങ്ങളും പരാജയപ്പെട്ടു.[10] പക്ഷേ ഇതിനിടക്ക് വിദേശ ചിത്രമായ കാമസൂത്ര എന്ന ചിത്രവും ഖിലാഡിയോം കാ ഖിലാഡി എന്ന ചിത്രവും അല്പമെങ്കിലും വിജയമുണ്ടായി.
സ്വകാര്യ ജീവിതം
[തിരുത്തുക]രേഖയുടെ ജീവിതത്തിൽ പല പരാജയ ബന്ധങ്ങൾ ഉണ്ടായിട്ടുണ്ട്. ആദ്യ കാലത്ത് 1973 ൽ സംവിധായകനായ വിനോദ് മേഹ്രയുമായിട്ടയിരുന്നു ബന്ധം. ഇവർ പിന്നീട് പിരിഞ്ഞു. 1990 ൽ ഡെൽഹിയിലെ ഒരു വ്യവസായിയായ മുകേഷ് അഗർവാളിനെ വിവാഹം ചെയ്തെങ്കിലും ഇദ്ദേഹം 1991 ൽ ആത്മഹത്യ ചെയ്തു. ഇപ്പോൾ രേഖ മുംബൈയിൽ തന്റെ സെക്രട്ടറിയോടൊപ്പം താമസിക്കുന്നു.[11]
അവലംബം
[തിരുത്തുക]- ↑ "Rekha's Birthday Party – 10th October 1972". Cineplot. Retrieved 11 November 2017.
- ↑ "Happy Birthday Super Rekha!". Koimoi. Retrieved 11 November 2017.
- ↑ "Who is Rekha?". NDTV. Retrieved 11 November 2017.
- ↑ "Memories of the Southern Devadas". thehindu.com. Archived from the original on 2003-03-24. Retrieved 1 May 2015.
- ↑ Iyer, Meena (2006 July 21). "Rekha's singing a different tune!". The Times of India. Retrieved 2007-12-04.
{{cite web}}
: Check date values in:|date=
(help) - ↑ Ahmed, Rauf. "The Millennium Special". Rediff.com. Retrieved 2007-12-04.
- ↑ 7.0 7.1 7.2 7.3 7.4 Chopra, Sonia (2007 October 8). "Rekha's journey: The 'ageless' diva over the years". Sify. Retrieved 2008-04-19.
{{cite web}}
: Check date values in:|date=
(help) - ↑ Raaj, Shaheen (2005 June 12). "Rekha: timeless beauty". Deccan Herald. Retrieved 2008-06-05.
{{cite web}}
: Check date values in:|date=
(help); Italic or bold markup not allowed in:|publisher=
(help) - ↑ 9.0 9.1 "The Rekha story". Hindustan Times. Retrieved 2007-12-06.
- ↑ Verma, Sukanya (2001 October 10). "An enigma called Rekha". Rediff.com. Retrieved 2008-06-05.
{{cite web}}
: Check date values in:|date=
(help) - ↑ "timesofindia.indiatimes.com". Rekha's personal life via Simi Garewal. Retrieved July 19 2007.
{{cite web}}
: Check date values in:|accessdate=
(help)
- Dhir, Ratnachand (1981). Rekha (in ഹിന്ദി). Allahabad : Lokbharati. OCLC 59042376.
- "Rekha- The Bewitching Beauty" Archived 2009-04-05 at the Wayback Machine, Priya Devi. "OneIndia.com" biography. Retrieved 20 July 2007.
- "Rekha: The divine diva", Dinesh Raheja. "Rediff.com", Wide Biography. Retrieved 20 July 2007.
- "Rekha"[പ്രവർത്തിക്കാത്ത കണ്ണി], "123India.com", career of Rekha. Retrieved 20 July 2007.
- "Rekha, forever beautiful" Archived 2009-07-23 at the Wayback Machine, "indiainfo.com" Rekha, the 90s. Retrieved 20 July 2007.
- "Amitabh Bachchan-Rekha" Archived 2008-04-18 at the Wayback Machine, "mtvindia.com" Love stories that went bust!. Retrieved 20 July 2007.
- "An enigna called Rekha", "Rediff.com" 47 facts about her. Retrieved 20 July 2007.
- "The One and only... Rekha". Meera Joshi. "timesofindia.com" interview. 25 June 2002. Retrieved 20 July 2007.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് രേഖ
അവലംബം
[തിരുത്തുക]
- Pages using the JsonConfig extension
- 1954-ൽ ജനിച്ചവർ
- ഒക്ടോബർ 10-ന് ജനിച്ചവർ
- ഹിന്ദി ചലച്ചിത്രനടിമാർ
- മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ
- മികച്ച സഹനടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ
- പത്മശ്രീ പുരസ്കാരം ലഭിച്ചവർ
- രാജ്യസഭാംഗങ്ങൾ
- രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടവർ
- മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചവർ
- വനിതാ രാജ്യസഭാംഗങ്ങൾ
- അഭിനേതാക്കൾ - അപൂർണ്ണലേഖനങ്ങൾ