ഫെയറി ക്വീൻ
ഇന്നു ലോകത്തിൽ പ്രവർത്തനക്ഷമമായതിൽ വച്ച് ഏറ്റവും പഴക്കമുള്ള റയിൽവേ എഞ്ചിനാണ് ഫെയറി ക്വീൻ. ന്യൂഡൽഹിയെയും രാജസ്ഥാനിലെ അൽവാറിനെയും ബന്ധിപ്പിച്ചാണ് ഈ തീവണ്ടി സർവ്വീസ് നിലവിലുള്ളത്.[1] 1988 ലെ ഗിന്നസ് ബുക്ക് രേഖകളിൽ ഇതിനെ ഏറ്റവും പഴക്കമുള്ള പതിവു സർവ്വീസ് നടത്തുന്ന തീവണ്ടി എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.
ചരിത്രം
[തിരുത്തുക]130 കുതിരശക്തി (97 കി.വാട്ട്) പവർ പുറപ്പെടുവിയ്കുന്ന 1885 നിർമ്മിയ്ക്കപ്പെട്ട ഇതിന്റെ എഞ്ചിനിൽ രണ്ടു സിലിണ്ടർ ഘടിപ്പിച്ചിട്ടുണ്ട്. 40 കി.മീറ്റർ വേഗത മണിക്കൂറിൽ ആർജ്ജിക്കാനുള്ള കഴിവ് എഞ്ചിനുണ്ട്. 1857ലെ സ്വാതന്ത്ര്യസമരത്തിൽ സൈനികരെ വിന്യസിയ്ക്കാൻ ഉപയോഗപ്പെടുത്തിയിട്ടുള്ള ഈ തീവണ്ടി 1909 ൽ സർവ്വീസിൽ നിന്നു പിൻവലിയ്ക്കപ്പെടുകയും ദേശീയ റയിൽ പ്രദർശനശാലയിൽ പ്രതിഷ്ഠിയ്ക്കപ്പെടുകയും ചെയ്തു.[2] 88 വർഷത്തിനു ശേഷം 1997ൽ വീണ്ടും ഗതാഗതത്തിനു ഉപയുക്തമാക്കുകയും നിലവിൽ വിനോദ സഞ്ചാരവുമായി ബന്ധപ്പെടുത്തി സർവ്വീസ് തുടരുകയും ചെയ്യുന്നു.
പുറംകണ്ണികൾ
[തിരുത്തുക]- Rangan Datta: Jewels of Time: Delhi National Rail Museum
- A M Johnson and K Ward: A Brief History of Kitson and Company
അവലംബം
[തിരുത്തുക]- ↑ "Fairy Queen All Set to Embark on Her Maiden Voyage". TravPR. 21 December 2012. Retrieved 8 January 2013.
- ↑ Rao, Jammi Srinivasa (2011). History of Rotating Machinery Dynamics. Dordrecht: Springer Science and Business Media. p. 32. ISBN 978-94-007-1164-8. Retrieved 8 January 2013.