Jump to content

ഫെലിക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നോലയിലെ വിശുദ്ധ ഫെലിക്സ്
Saint Felix of Nola beaten and hidden by a spider's web
Priest
ജനനംc. early 3rd century
നോല, കമ്പാനിയ, ഇറ്റലി
മരണംc. 250[1]
നോല, കമ്പാനിയ, ഇറ്റലി
വണങ്ങുന്നത്റോമൻ കത്തോലിക്കാ സഭ
നാമകരണംPre-Congregation
ഓർമ്മത്തിരുന്നാൾ14 ജനുവരി
മദ്ധ്യസ്ഥംനോല, ഇറ്റലി

റോമൻ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനാണ് നോലയിലെ വിശുദ്ധ ഫെലിക്സ്.

ജീവിതരേഖ

[തിരുത്തുക]

മൂന്നാം നൂറ്റാണ്ടിൽ സിറിയൻ സെനികന്റെ മകനായി ഇറ്റലിയിലെ നേപ്പിൾസിനു സമീപമുള്ള നോല എന്ന സ്ഥലത്ത് ജനിച്ചു. യേശുക്രിസ്തുവിൽ വിശ്വസിച്ചിരുന്ന ഫെലിക്സ് പിതാവിന്റെ മരണത്തോടെ തന്റെ സകല സ്വത്തുവകകളും വിറ്റ് സാധുക്കൾക്കു വിതരണം ചെയ്ത ശേഷം പൗരോഹിത്യം സ്വീകരിച്ചു. ഫെലിക്സും നോലയിലെ തന്നെ മറ്റൊരു വിശുദ്ധനായ മാക്സിമസും ഒരുമിച്ചായിരുന്നു സുവിശേഷ പ്രവർത്തനം നടത്തിയിരുന്നത്. ഡെസിയസ് ചക്രവർത്തിയുടെ മതപീഡനകാലമായിരുന്നതിനാൽ പിടിക്കപ്പെടാതിരിക്കുവാൻ മാക്സിമസ് നാടു കടന്നു. എന്നാൽ ഫെലിക്സ് അവിടെ തന്നെ തുടരുകയും ഒടുവിൽ പിടിക്കപ്പെടുകയും ചെയ്തു. ക്രൂരമായ മർദനങ്ങളാണ് അദ്ദേഹത്തിന് ഏറ്റുവാങ്ങേണ്ടി വന്നത്. വിശ്വാസത്തിനു വേണ്ടി പീഡനമേൽക്കുന്നത് ഭാഗ്യമായി അദ്ദേഹം കരുതിയിരുന്നു.

രോഗിയായ മാക്സിമസിനെ പരിചരിക്കാൻ ഫെലിക്സിനെ തടവറയിൽ നിന്നും രക്ഷപ്പെടുത്തിയത് മാലാഖമാരാണെന്നു റോമൻ ഐതിഹ്യങ്ങളിൽ പറയുന്നു. ഒരു ഒഴിഞ്ഞ കെട്ടിടത്തിനുള്ളിൽ ഫെലിക്സ് മാക്സിമസിനെ പ്രവേശിപ്പിക്കുകയും അവർ പ്രവേശിച്ചതോടെ കെട്ടിടത്തിന്റെ കവാടങ്ങൾ ചിലന്തിവലയാൽ മൂടപ്പെട്ടെന്നും പരിശോധനക്കായെത്തിയ സൈനികർ ഇതു കണ്ട് ഉള്ളിൽ ആരും പ്രവേശിച്ചിട്ടില്ലെന്നു കരുതി മടങ്ങുകയും ചെയ്തെന്നു ഐതിഹ്യത്തിൽ വിവരിക്കുന്നു. ചക്രവർത്തിയുടെ അന്ത്യത്തോടെ അവർ വീണ്ടും പുറത്തിറങ്ങി സുവിശേഷ പ്രവർത്തനം ആരംഭിച്ചു. പിന്നീട് മാക്സിമസ് അന്തരിക്കുകയും ഫെലിക്സ് ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ ഈ സ്ഥാനം നിരസിച്ച ഫെലിക്സ് തന്നെക്കാൾ ഒരാഴ്ച മുൻപ് പൗരോഹിത്യം സ്വീകരിച്ചയാളെ ബിഷപ്പാക്കി. ഫെലിക്സിന്റെ അന്ത്യത്തിനു ശേഷം നിരവധി അത്ഭുത പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ മാധ്യസ്ഥത്തിൽ നടന്നു. അദ്ദേഹത്തിന്റെ നാമത്തിലുള്ള ദേവാലയത്തിൽ എത്തിയവരുടെ അനുഭവ സാക്ഷ്യങ്ങൾ വിശുദ്ധ പോളിനസ് കുറിച്ചിട്ടുണ്ട്. രോഗബാധയാലാണ് ഫെലിക്സ് മരിച്ചതെങ്കിലും റോമൻ ചക്രവർത്തിയുടെ പീഡനങ്ങൾ തടവറയിൽ ഏറ്റുവാങ്ങേണ്ടി വന്നതിനാൽ ഒരു രക്തസാക്ഷിയായാണ് ഫെലിക്സ് പരിഗണിക്കപ്പെടുന്നത്.

അവലംബം

[തിരുത്തുക]
  1. Calendarium Romanum (Libreria Editrice Vaticana 1969), p. 112
  • Donald Attwater and Catherine Rachel John, "The Penguin Dictionary of Saints." 3rd edition, New York: Penguin Books, 1993, ISBN 0-140-51312-4.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഫെലിക്സ്&oldid=1163928" എന്ന താളിൽനിന്ന് ശേഖരിച്ചത്