Jump to content

ഫോണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു ദ്വീപിന്റെ ജന്തുജാലത്തിന്റെ ലളിതമായ ചിത്രീകരണം - അതിലെ എല്ലാ ജന്തുക്കളേയും ബോക്സുകളിൽ ഹൈലൈറ്റ് ചെയ്തിരിക്കുന്നു.

ഫോണ എന്നത് ഒരു പ്രത്യേക മേഖലയിൽ അല്ലെങ്കിൽ ഒരു കാലത്ത് കാണപ്പെടുന്ന എല്ലാ ജന്തുക്കളേയും ഒന്നിച്ച് പറയുന്ന പേരാണ്. സസ്യങ്ങളുടെ കാര്യമെടുത്തു കഴിഞ്ഞാൽ ഇതിനു സമാനമായ പദമാണ് ഫ്ലോറ . സസ്യജന്തുജാലങ്ങൾ, ഫംഗസ് പോലുള്ള മറ്റ് ജീവിവർഗ്ഗങ്ങൾ എന്നിവയേയെല്ലാം ഒന്നിച്ചു ചേർത്ത് ബയോട്ട എന്ന് വിളിക്കുന്നു. സുവോളജിസ്റ്റുകളും പാലിയന്റോളജിസ്റ്റുകളും ഒരു പ്രത്യേക സമയത്തോ സ്ഥലത്തോ കാണപ്പെടുന്ന മൃഗങ്ങളുടെ ഒരു കൂട്ടത്തെ സൂചിപ്പിക്കാൻ ഫോണ എന്ന പദം ഉപയോഗിക്കുന്നു; ഉദാ. " സോനോറൻ മരുഭൂമിയിലെ ഫോണ" അല്ലെങ്കിൽ " ബർഗെസ് ഷെയ്ൽ ഫോണ" എന്നിങ്ങനെ. സമാനമായ ഫോസിലുകൾ അടങ്ങിയ എല്ലാ പാറകളുടെ പരമ്പരയെ സൂചിപ്പിക്കാൻ പാലിയന്റോളജിസ്റ്റുകൾക്ക് ക്രമത്തിലുള്ള ഫോണൽ സ്റ്റേജുകളെക്കുറിച്ച് പരാമർശിക്കാറുണ്ട് . ഒരു പ്രത്യേക പ്രദേശത്തെ മൃഗങ്ങളെക്കുറിച്ചുള്ള പഠനത്തെ ഫൗണിസ്റ്റിക്സ് എന്നാണ് വിളിക്കുന്നു.

പദോൽപ്പത്തി

[തിരുത്തുക]

ഫോണ എന്ന പേരു വന്നത് ഭൂമിയുടേയും വിളവിന്റേയും റോമൻ ദേവതയായ ഫൗണ, മറ്റൊരു റോമൻ ദേവനായ ഫൗണസ്, വനത്തിൽ കഴിയുന്നു എന്നു വിശ്വസിക്കപ്പെടുന്ന പുരാണകഥാപാത്രങ്ങളായ ഫോണുകൾ എന്നിവയിൽ നിന്നാണ്. ഈ മൂന്ന് വാക്കുകളും ഗ്രീക്ക് ദേവനായ പാനിന്റെ പേരുമായി സമാനാർഥമുള്ളവയാണ്. പനിസ് എന്നാണ് ഗ്രീക്കിൽ ഫോണയ്ക്കു പറയുന്നത്. ജന്തുക്കളെ പട്ടികപ്പെടുത്തി വെയ്ക്കുന്ന ഒരു പുസ്തകത്തിനേയും ഫോണ എന്നു പറയാം. ഈ പദം ആദ്യമായി ഉപയോഗിച്ചത് സ്വീഡൻകാരനായ കാൾ ലിനേയസ് 1745 ഫോണ സുവേസിക്ക എന്ന തലക്കെട്ടിൽ പുറത്തിറങ്ങിയ പുസ്തകത്തിലാണ്.[1]

മേഖലകളുടെ അടിസ്ഥാനത്തിലുള്ള ഉപവിഭാഗങ്ങൾ

[തിരുത്തുക]

ക്രയോഫോണ

[തിരുത്തുക]

തണുത്ത പ്രദേശങ്ങളിലോ അതിനടുത്തോ വസിക്കുന്ന മൃഗങ്ങളെയാണ് ഇതു സൂചിപ്പിക്കുന്നത്.

ക്രിപ്‌റ്റോഫോണ

[തിരുത്തുക]

സുരക്ഷിതമാക്കിയതോ മറഞ്ഞു നിലനിൽക്കപ്പെട്ട മൈഗ്രോഹാബിറ്റാറ്റുകളിൽ കാണപ്പെടുന്നവ [2]

രണ്ടാഴ്ച്ക്കാലയളവിലെ ഓരോ മണിക്കൂറിലും എടുത്ത ചിത്രങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച ഒരു ടൈംലാപ്സ് സിനിമ. പുഴുക്കൾ, ബാക്റ്റീരിയകൾ, മൽസ്യങ്ങൾ എന്നിവ അവസാദങ്ങൾക്കിടയിലൂടെ നീങ്ങുന്നതും അതിൽ കുഴിക്കുകയും ചെയ്യുന്നതുമൂലം അവസാദത്തിനുണ്ടാകുന്ന മാറ്റങ്ങൾ കാണിച്ചിരിക്കുന്നു.

ഉപരിതലത്തിൽ നിന്നും വ്യത്യസ്തമായി ജലാശയത്തിന്റെ ഏറ്റവും ആഴമുള്ള ഭാഗത്ത്, പ്രത്യേകിച്ച് സമുദ്രത്തിലെ അവസാദങ്ങൾക്കുള്ളിൽ ജീവിക്കുന്ന ബെന്തിക് ജീവികളാൺ ഇൻഫോണയിൽ ഉൾപ്പെടുന്നത്. .

എപ്പിഫോണ

[തിരുത്തുക]

എപ്പിഫോണ അല്ലെങ്കിൽ എപ്പിബെന്തോസ് എന്നതിൽ സമുദ്രത്തിന്റെ അടിത്തട്ടിനു മുകളിൽ (ഉള്ളിൽ ജീവിക്കുന്നവയല്ല) ജീവിക്കുന്ന ജീവികൾ ഉൾപ്പെടുന്നു. അതായത് കടലിന്റെ അടിത്തട്ടിലെ അവസാദങ്ങളുടെ ഉപരിതലത്തിൽ കാണപ്പെടുന്ന ബെന്തിക് ഫോണയെ നമുക്ക് എപ്പിഫോണയെന്നു പറയാം.

മാക്രോഫോണ

[തിരുത്തുക]

മാക്രോഫോണയിൽ ഉൾപ്പെടുന്നത് 0.5 മില്ലീമീറ്ററിന്റെ അരിപ്പയിൽ അവശേഷിക്കുന്നത്ര മാത്രം വലിപ്പമുള്ളതും കടലിന്റെ അടിവാരത്തിലോ മണ്ണിലോ കാണപ്പെടുന്നതുമായ ജീവികളാണ്. ആഴക്കടലിലെ പഠനങ്ങൾ മാക്രോഫോണയെ നിർവചിക്കുന്നത് 0.3 മില്ലീമീറ്ററിന്റെ അരിപ്പയിൽ അവശേഷിക്കുന്ന ജീവികളാണ്. അനേകം ടാക്സോണുകളിൽ വലുപ്പം കുറഞ്ഞ ധാരാളം ജീവികൾ ഉള്ളതിനെ ഇത് വിശദമാക്കുന്നു.

മെഗാഫോണ

[തിരുത്തുക]
ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിലെ ഫോണ . നോർഡിസ്ക് ഫാമിലിജെബോക്കിന്റെ ആദ്യ പതിപ്പിൽ (1876–1899) ഈ ചിത്രം ആദ്യമായി പ്രസിദ്ധീകരിച്ചിരിക്കാനാണ് സാധ്യത.

മെഗാഫോണയിൽ ഏതെങ്കിലും പ്രത്യേക പ്രദേശത്തേയോ കാലത്തേയോ വലിയ മൃഗങ്ങൾ ഉൾപ്പെടുന്നു. ഉദാഹരണത്തിന്, ഓസ്‌ട്രേലിയൻ മെഗാഫോണ.

മിയോഫോണ

[തിരുത്തുക]

ശുദ്ധജല,സമുദ്ര ആവാസവ്യവസ്ഥകളിൽ ജലാശയത്തിന്റെ അടിത്തട്ടിൽക്കാണപ്പെടുന്ന നട്ടെല്ലില്ലാത്ത ചെറിയ ജീവികൾ ഉൾപ്പെടുന്നതാണ് . ശാസ്ത്രീയമായ വർഗ്ഗീകരണത്തിനുപരിയായി ലളിതമായിപ്പറഞ്ഞാറഞ്ഞാൽ മിയോഫോണയിൽ ഉൾപ്പെടുന്ന ജീവികൾ മൈക്രോഫൗണയിൽ ഉൾപ്പെടുന്നവയേക്കാൾ വലുതും മാക്രോഫോണയിൽ ഉൾപ്പെടുന്നവയേക്കാൾ ചെറിയവയുമാണ്. നനഞ്ഞ മണൽത്തരികൾക്കൾക്കിടയിൽ മിയോഫോണയിൽ ഉൾപ്പെടുന്ന ജീവികൾ കാണപ്പെടുന്നു. (മിസ്റ്റാക്കോകരീഡ കാണുക)

പ്രായോഗികമായിപ്പറഞ്ഞാൽ, 0.5 മുതൽ 1 മില്ലീമീറ്റർ വരെ സുഷിരവലിപ്പമുള്ള അരിപ്പയിലൂടെ കടന്നുപോകുന്ന മെറ്റാസോവനുകളായ ഇവ 30 മുതൽ 45 മൈക്രോമീറ്റർ വരെ സുഷിരവലിപ്പമുള്ള അരിപ്പയിൽ അടിയും. [3] എന്നാൽ സുഷിരങ്ങൾക്ക് കൃത്യമായി എത്രമാത്രം വലിപ്പമുണ്ടായിരിക്കണമെന്നതിനെക്കുറിച്ച് ഗവേഷകർക്കിടയിൽ വ്യത്യസ്തമായ അഭിപ്രായങ്ങളാണുള്ളത്. ഒരു ജീവി അരിപ്പയിലൂടെ കടന്നു പോകുമോ എന്നത് തരംതിരിക്കുന്ന സമയത്ത് ആ ജീവിക്കാനുള്ള ജീവനുണ്ടായിരുന്നോ അതോ ഇല്ലയോ എന്നതിനെ ആശ്രയിച്ചിരിക്കും.

മെസോഫോണ

[തിരുത്തുക]

ആർത്രോപോഡ അല്ലെങ്കിൽ നിമറ്റോഡ പോലെ മണ്ണിൽ കാണപ്പെടുന്ന വലിയ ജീവികളാണ് മെസോഫോണയിൽ ഉൾപ്പെടുന്നത്. മെസോഫോണയിൽ ഉൾപ്പെടുന്ന ജീവികൾ വളരെയധികം വൈവിധ്യങ്ങൾ കാണിക്കുന്നു; ഉദാഹരണത്തിന് സ്പ്രിംഗ് ടെയിൽ എന്ന ചെറിയ ജീവിയുടെ കാര്യമെടുത്താൽപ്പോലും (കൊളെംബോള), 1998ലെ കണക്കനുസരിച്ച്, ഏകദേശം 6,500 ഇനങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്. [4]

മൈക്രോഫോണ

[തിരുത്തുക]

മൈക്രോഫോണയിൽ സൂക്ഷ്മമോ വളരെ ചെറിയതോ ആയ ജീവികളാണുൾപ്പെടുന്നത്(സാധാരണയായി പ്രോട്ടോസോവകൾ റോട്ടിഫെറുകൾ പോലുള്ള വളരെ ചെറിയ ജീവികൾ എന്നിവയാണ് ഉൾപ്പെടുന്നത്).

മറ്റുള്ളവ

[തിരുത്തുക]
ഒല്ലെറോസ് ഡി ടെറയിലെ ( സ്പെയിൻ ) ജന്തുജാലങ്ങളുടെ ഉദാഹരണങ്ങൾ

മറ്റ് ചില പദങ്ങളാണ് എവിഫോണ ("പക്ഷിഫോണ") പിസിഫോണ അല്ലെങ്കിൽ ഇച്ത്യോഫോണ ("മൽസ്യഫോണ").

ഗവേഷണപ്രബന്ധങ്ങൾ

[തിരുത്തുക]

ക്ലാസിക് ഫോണകൾ

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]

അവലംബങ്ങൾ

[തിരുത്തുക]
  1. Wikisource:1911 Encyclopædia Britannica/Linnaeus
  2. NCRI
  3. Fauna of Sandy Beaches
  4. Josef Rusek (1998). "Biodiversity of Collembola and their functional role in the ecosystem". Biodiversity and Conservation. 7 (9): 1207–1219. doi:10.1023/A:1008887817883.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഫോണ&oldid=3491361" എന്ന താളിൽനിന്ന് ശേഖരിച്ചത്