Jump to content

ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ്സ് എക്സാമിനെഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിദേശ മെഡിക്കൽ ബിരുദം നേടിയ ശേഷം ഇന്ത്യയിലേക്ക് തിരിച്ചു വന്നു അവിടെ പ്രാക്ടീസ് നടത്തണമെങ്കിൽ നാഷണൽ ബോർഡ്‌ ഓഫ് എക്സാമിനെഷന്റെ പ്രവേശന പരീക്ഷയോഗ്യത ഇന്ത്യൻ പൌരന്മാർ നേടേണ്ടതുണ്ട്. അതിനായി നടത്തുന്ന പരീക്ഷയാണ് ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ്സ് എക്സാമിനെഷൻ (FMGE) അഥവാ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ സ്ക്രീനിംഗ് ടെസ്റ്റ്.[1] വിദേശ മെഡിക്കൽ സ്കൂൾ ലോകാരോഗ്യ അന്താരാഷ്ട്ര ഡയറക്ടറിയിൽ ലിസ്റ്റ് ചെയ്തിരിക്കണം. ഈ പരീക്ഷ 2002-ൽ ആണ് നിലവിൽ വന്നത്[2]. ഇപ്പോൾ വർഷത്തിൽ രണ്ടു തവണയായി ജൂൺ മാസത്തിലും ഡിസംബർ മാസത്തിലുമായി ഭാരതത്തിലുടനീളമുള്ള വിവിധ പരീക്ഷ കേന്ദ്രങ്ങളിൽ വച്ച് നടത്തപെടുന്നു.

വിവാദങ്ങൾ

[തിരുത്തുക]

ടെസ്റ്റിന്റെ നിയമവിധേയത്വം ഇന്ത്യൻ കോടതികളിൽ വെല്ലുവിളിയ്ക്കപ്പെട്ടു[3]. പിന്നീടു 2009 ൽ സുപ്രീം കോടതി ശരിവച്ചു.[4] ഈ പരീക്ഷയെ ചുറ്റിപറ്റി ഒരുപാട് വിവാദങ്ങളും സുതാര്യതയും ചോദ്യംചെയ്യപ്പെട്ടു. പരീക്ഷയ്ക്ക് ശേഷം ചോദ്യ പേപ്പർ തരാൻ അനുവദിച്ചിരുന്നില്ല,പരാജയത്തിന് മേൽ അപ്പീൽ കൊടുത്ത ശേഷം കൃത്യമായ മാർക്ക് ഷീറ്റ്, ഉത്തര ഷീറ്റ് കാണിക്കുന്നില്ല,തുടങ്ങിയ ആരോപണങ്ങൾ കൊണ്ട് വിവാദം സൃഷ്ടിച്ചു. അതിനെ തുടർന്ന് വിദ്യാർത്ഥികൾക്ക് മാർക്ക് വെളിപെടുത്തുവാനായി വിവരാവകാശ കമ്മീഷനിൽ ഹർജി അപ്പീൽ ചെയ്യുകയും ചെയ്തു.[5]

അവലംബങ്ങൾ

[തിരുത്തുക]
  1. "NBE to conduct screening test for medical graduates". Indian Express. 31 March 2002. Archived from the original on 2011-01-02. Retrieved 24 July 2010.
  2. "MCI's response on screening test sought". The Hindu. Chennai, India. 25 February 2004. Archived from the original on 2004-06-22. Retrieved 24 July 2010.
  3. Bhatnagar, Rakesh (16 November 2004). "Have foreign degree? Clear screening test first". Times of India. Archived from the original on 2011-08-11. Retrieved 24 July 2010.
  4. Mahapatra, Dhananjay (22 September 2009). "Foreign degree won't do to be a doc in India". Times of India. Archived from the original on 2011-08-11. Retrieved 24 July 2010.
  5. "The Central Information Commission, Government of India" (PDF).

പുറം കണ്ണികൾ

[തിരുത്തുക]