Jump to content

ഫ്രാൻസിസ് ക്രിക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫ്രാൻസിസ് ക്രിക്ക്
Francis Crick
ജനനം
ഫ്രാൻസിസ് ഹാരി കോംപ്റ്റൺ ക്രിക്ക്
വെബ്സൈറ്റ്www.crick.ac.uk/about-us/francis-crick
ഒപ്പ്

ഒരു ബ്രിട്ടീഷ് തന്മാത്രാ ജീവശാസ്ത്രജ്ഞൻ, ബയോഫിസിസിസ്റ്റ്, ന്യൂറോ ശാസ്ത്രജ്ഞൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു ഫ്രാൻസിസ് ക്രിക്ക് (8 ജൂൺ 1916 - ജൂലൈ 28, 2004). ഫ്രാൻസിസ് ഹാരി കോംപ്റ്റൺ ക്രിക്ക് എന്നായിരുന്നു ഇദ്ദേഹത്തിൻറെ ശരിയായ പേര്.[1] ഡി.എൻ.എ.യുടെ ത്രിമാന ഘടന കണ്ടു പിടിച്ചതിന് 1962 ൽ വൈദ്യശാസ്ത്രത്തിന് നൊബേൽ സമ്മാനം ഇദ്ദേഹത്തിനു ലഭിച്ചിരുന്നു. ഡി.എൻ.എ. തന്മാത്രകളുടെ ഘടനയെക്കുറിച്ച് കൂട്ടായ പ്രവർത്തനത്തിലൂടെ 1953-ൽ ജെയിംസ് വാട്ട്സൺ, റോസലിൻഡ് ഫ്രാങ്ക്ലിൻ, റെയ്മണ്ട് ഗോസ്ലിംഗ്, മൗറിസ് വിൽക്കിൻസ് എന്നിവരുമായി ചേർന്നുള്ള അടിസ്ഥാന പഠനങ്ങളിലാണ് ഇദ്ദേഹം മുന്നിട്ടു നിന്നിരുന്നത്. ഒരു പ്രധാന സൈദ്ധാന്തിക മോളിക്യൂളാർ ബയോളജിസ്റ്റ് ആയിരുന്ന ക്രിക്ക് , ഡിഎൻഎയുടെ ഹെലിക്കൽ ഘടന വെളിപ്പെടുത്തുന്നതിനുള്ള ഗവേഷണത്തിൽ നിർണായക പങ്ക് വഹിച്ചു. കോശങ്ങളിലെ ജനിതക വിവരങ്ങൾ ഒരൊറ്റ ദിശയിൽ മാത്രമേ, (അതായത് ഡി.എൻ.എയിൽ നിന്ന് ആർ.എൻ.എയിലേക്കും തുടർന്ന് പ്രോട്ടീനിലേക്കും) പ്രവഹിക്കൂ എന്ന ആശയം സംഗ്രഹിച്ച് "സെൻട്രൽ ഡോഗ്മ" (central dogma) അഥവാ അനിഷേധ്യതത്വം എന്ന പദം ആദ്യമായി ഉപയോഗിച്ചത് ഇദ്ദേഹമായിരുന്നു.

1962 ലെ വൈദ്യശാസ്ത്രത്തിനായുള്ള നോബൽ സമ്മാനത്തിനു പുറമേ നിരവധി പുരസ്കാരങ്ങളും ബഹുമതികളും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. റോയൽ സൊസൈറ്റിയുടെ റോയൽ ആൻഡ് കോപ്ലി മെഡലുകൾ (1972, 1975), ഓർഡർ ഓഫ് മെറിറ്റ് (1991 നവംബർ 27 ന്), 1963-ൽ അതിവിശിഷ്ട ബ്രിട്ടീഷ് ബഹുമതി കമാൻഡർ ഓഫ് ബ്രിട്ടീഷ് എംപയർ (CBE,സിബിഇ) ക്രിക്ക് നിരസിച്ചു. പക്ഷേ, 'സർ ഫ്രാൻസിസ് ക്രിക്ക്' എന്നും 'ലോർഡ് ക്രിക്ക്' എന്നും ഇദ്ദേഹം തെറ്റായി വിളിക്കപ്പെട്ടിരുന്നു. 1964 ൽ ഇദ്ദേഹം ഇ. എം. ബി. ഒ. അംഗമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

അവലംബം

[തിരുത്തുക]
  1. Anon (2015). "Fellowship of the Royal Society 1660-2015". London: Royal Society. Archived from the original on 15 July 2015.
"https://ml.wikipedia.org/w/index.php?title=ഫ്രാൻസിസ്_ക്രിക്ക്&oldid=3314998" എന്ന താളിൽനിന്ന് ശേഖരിച്ചത്