Jump to content

ഫ്രാൻസെസ്കോ ബോട്ടിക്കിനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫ്രാൻസെസ്കോ ഡി ഗ്യോവന്നി ബോട്ടിക്കിനി
വരച്ച സെബസ്ത്യാനോസ് എന്ന ചിത്രം
ജനനം
ഫ്രാൻസെസ്ക്കോ ഡി ഗ്യോവന്നി ബോട്ടിക്കിനി

1446 ജൂലൈ, 22
മരണം1497
ദേശീയതഇറ്റാലിയൻ
അറിയപ്പെടുന്നത്പെയിന്റർ
പ്രസ്ഥാനംഇറ്റാലിയൻ നവോത്ഥാനം

ഒരു ഇറ്റാലിയൻ നവോത്ഥാന പൗരനായിരുന്ന ഫ്രാൻസെസ്ക്കോ ഡി ഗ്യോവന്നി ബോട്ടിക്കിനി (1446 - ജൂലൈ22, 1497[1]) കോസിമോ റോസ്സെല്ലി യുടേയും, ആൻഡ്രിയ ഡെൽ വെറോച്ചിയോ യുടെ കീഴേയുമാണ് വര അഭ്യസിച്ചത്.ഇന്ന് നാഷണൽ ഗാലറിയിൽ വച്ചിരിക്കുന്ന അസംഷൻ ഓഫ് ദി വെർജിൻ എന്ന ചിത്രമാണ് ഫ്ലോറൻസിൽ 1446-ൽ ജനിച്ച ബോട്ടിക്കിനിയുടെ ലോകശ്രദ്ധ നേടിയ ഒന്ന്.

നെറി ഡി ബിക്കി -യുടെ കീഴിൽ പഠനമഭ്യസിച്ചു കഴിഞ്ഞ്, ചുരുങ്ങിയ കാലയളവിൽ തന്നെ അദ്ദേഹം ഒരു പണിപ്പുര നിർമ്മിക്കുകയും അലങ്കാര പ്രവർത്തനങ്ങളിൽ പേരെടുക്കുകയും ചെയ്തു. അവയിൽ ചിലത് എമ്പോളിയുടെ ഏകാന്തമായ പള്ളിയിൽ വച്ചിരിക്കുന്നു. ബോട്ടിക്കിനിയുടെ മകനായ റാഫേല്ലോ ബോട്ടിക്കിനി തന്നെയായിരുന്നു ആദ്യത്തെ ശിഷ്യനും,പിന്നീട് അദ്ദേഹത്തിന്റെ പണിപ്പുരയുടെ അവകാശിയും കൂടിയായത്. അദ്ദേഹം 1497-ൽ ഫ്ലോറൻസിൽ വച്ച് മരണമടഞ്ഞു.

അവലംബം

[തിരുത്തുക]
  1. http://www.getty.edu/vow/ULANFullDisplay?find=botticini&role=&nation=&prev_page=1&subjectid=500010663